Follow KVARTHA on Google news Follow Us!
ad

കള്ളപ്പണത്തിന് മുകളില്‍ ബിജെപിയും പറക്കില്ല; പേരുകള്‍ വെളിപ്പെടുത്താനാകില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: (www.kvartha.com 18.10.2014) കള്ളപ്പണത്തിന്റെ പേരില്‍ യുപിഎ സര്‍ക്കാരിനെ പല്ലും നഖവുമുപയോഗിച്ച് ആക്രമിച്ചവരാണ് ബിജെപിക്കാര്‍Black money, Narendra Modi, UPA, Supreme court of India,
ന്യൂഡല്‍ഹി: (www.kvartha.com 18.10.2014) കള്ളപ്പണത്തിന്റെ പേരില്‍ യുപിഎ സര്‍ക്കാരിനെ പല്ലും നഖവുമുപയോഗിച്ച് ആക്രമിച്ചവരാണ് ബിജെപിക്കാര്‍. വിദേശ ബാങ്കുകളില്‍ ഇന്ത്യക്കാര്‍ നിക്ഷേപിച്ച കള്ളപ്പണങ്ങള്‍ തിരിച്ചുകൊണ്ടുവരുമെന്ന മോഹന വാഗ്ദാനവും അധികാരത്തിലേറുന്നതിന് മുന്‍പിവര്‍ നല്‍കി.

എന്നാലിപ്പോള്‍ യുപിഎ സര്‍ക്കാര്‍ കൈകൊണ്ട അതേ നിലപാടുകളാണ് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സര്‍ക്കാരും പിന്തുടരുന്നത്. വിദേശ ബാങ്കുകളില്‍ പണം നിക്ഷേപിച്ചവരുടെ പേരു വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. ജസ്റ്റിസ് എച്ച് എല്‍ ദത്തു അടങ്ങുന്ന ഡിവിഷന്‍ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.

ജര്‍മ്മന്‍ ബാങ്കില്‍ പണം നിക്ഷേപിച്ചിട്ടുള്ള 26 പേരുടെ വിവരങ്ങള്‍ ഹര്‍ജിക്കാര്‍ക്ക് നല്‍കണമെന്ന് സുപ്രീം കോടതി നേരത്തേ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇത് നടക്കില്ലെന്നാണ് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചിരിക്കുന്നത്.
Black money, Narendra Modi, UPA, Supreme court of India,
SUMMARY: New Delhi: The Narendra Modi government, which promised to bring back black money stashed by Indians in foreign banks, Friday toed the line of UPA regime by informing the Supreme Court that it cannot disclose such details given by countries with which India has double taxation avoidance agreement (DTAA).

Keywords: Black money, Narendra Modi, UPA, Supreme court of India,

1 comment

  1. മനു എന്നാണോ പേര്. എങ്കില്‍ അവന്‍ മാനസികരോഗി തന്നെ!