Follow KVARTHA on Google news Follow Us!
ad

കാര്‍ മോഷണക്കേസില്‍ ഹൈടെക് മോഷ്ടാവ് ബണ്ടി ചോറിനെ കോടതി കുറ്റവിമുക്തനാക്കി

കാര്‍ മോഷ്ടിച്ച കേസില്‍ ഹൈടെക് മോഷ്ടാവ് ബണ്ടി ചോറിനെ തൃശൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് Thrissur, Robbery, Case, Accused, Court, Kerala, Bandi Chor
തൃശൂര്‍: (www.kvartha.com 28.10.2014) കാര്‍ മോഷ്ടിച്ച കേസില്‍ ഹൈടെക് മോഷ്ടാവ് ബണ്ടി ചോറിനെ തൃശൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കുറ്റവിമുക്തനാക്കി. ബണ്ടി ചോര്‍ നല്‍കിയ വിടുതല്‍ ഹര്‍ജി അംഗീകരിച്ചാണ് കോടതി നടപടി.

2013 ല്‍ കുരിയച്ചിറയിലെ വീട്ടുമുറ്റത്തു നിന്നു മാരുതി കാര്‍ മോഷ്ടിച്ചെന്നാണ് കേസ്. ഈ കാറില്‍ സംസ്ഥാനത്തു നിന്നു രക്ഷപ്പെട്ട ശേഷം കോയമ്പത്തൂരില്‍ ഉപേക്ഷിച്ചുവെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. എന്നാല്‍ മോഷണം പോയ കാര്‍ കോയമ്പത്തൂരില്‍ നിന്നു കണ്ടെത്തിയെങ്കിലും കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്നും കാറില്‍ നിന്നു ബണ്ടിച്ചോറിന്റെ ഫിംഗര്‍ പ്രിന്റ് കണ്ടെത്താനായില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

കോടതി ഏര്‍പെടുത്തിയ അഡ്വക്കേറ്റ് കെ.ജി ശങ്കരനാണ് ബണ്ടിചോറിനു വേണ്ടി കോടതിയില്‍ ഹാജരായത്. മറ്റു കേസുകളില്‍ ശിക്ഷിക്കപ്പെട്ട ബണ്ടി ചോര്‍ ഇപ്പോള്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Thrissur, Robbery, Case, Accused, Court, Kerala, Bandi Chor. 

Post a Comment