Follow KVARTHA on Google news Follow Us!
ad

യുവാക്കള്‍ക്ക് നേരെ ജനമൈത്രി പോലീസിന്റെ മൂന്നാംമുറ

കൊച്ചിയില്‍ വീണ്ടും പോലീസിന്റെ ക്രൂരത. ഇക്കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് യുവാക്കളെ Kochi, Custody, Youth, Allegation, hospital, Treatment, Police Station, Criticism, Kerala,
കൊച്ചി: (www.kvartha.com 29.10.2014) കൊച്ചിയില്‍ വീണ്ടും പോലീസിന്റെ ക്രൂരത. ഇക്കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് യുവാക്കളെ അകാരണമായി മര്‍ദിച്ച സംഭവം അരങ്ങേറിയത്. കലൂര്‍ ലിസി ജംഗ്ഷനിലെ ബാര്‍ബര്‍ ഷോപ്പിന് മുമ്പില്‍ നില്‍ക്കുകയായിരുന്ന മൂന്ന് യുവാക്കളെ പോലീസ് കാരണം കൂടാതെ കസ്റ്റഡിയിലെടുത്ത് മര്‍ദിച്ചുവെന്നാണ് ആരോപണം. രണ്ട് മണിക്കൂറോളം തുടര്‍ച്ചയായി പോലീസിന്റെ മര്‍ദനമേല്‍ക്കേണ്ടി വന്ന യുവാക്കള്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

നോര്‍ത്ത് ജനമൈത്രി സ്‌റ്റേഷനിലെ പോലീസിന്റെ മൂന്നാമുറയ്ക്കാണ്  യുവാക്കള്‍  ഇരയായത്. പൊതുസ്ഥലത്ത് അക്രമം നടത്തി എന്ന കാരണത്താല്‍ ഐപിസി 160 ാം വകുപ്പ് പ്രകാരമാണ് യുവാള്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. അതേസമയം തങ്ങളെ സ്‌റ്റേഷനിലെ ഒരു മുറിയില്‍ കൊണ്ടുപോയി പാറക്കഷണം കൊണ്ട് മര്‍ദിച്ചുവെന്നാണ് ചികിത്സയില്‍ കഴിയുന്ന യുവാക്കളുടെ ആരോപണം.

യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്ത വിവരം അറിഞ്ഞ്  അന്വേഷിച്ചെത്തിയ ബന്ധുവിനും പോലീസിന്റെ  മര്‍ദനം ഏല്‍ക്കേണ്ടിവന്നു. എട്ട് വര്‍ഷം മുമ്പ് ഇടതു സര്‍ക്കാരാണ് സാധാരണക്കാരന് കാക്കി കാണുമ്പോഴുണ്ടാകുന്ന ഉള്‍ഭയം അകറ്റുക എന്ന ലക്ഷ്യത്തോടെ ജനമൈത്രി പോലീസ് സ്‌റ്റേഷനുകള്‍ക്ക് രൂപം നല്‍കിയത്.  എന്നാല്‍ അതേ ജനമൈത്രി പോലീസ് സ്‌റ്റേഷനില്‍ തന്നെയാണ് യുവാക്കള്‍ക്ക്  മൂന്നാം മുറ ഏല്‍ക്കേണ്ടി വന്നത്.  സംഭവം വിവാദമായതോടെ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കയാണ്.
Kochi, Custody, Youth, Allegation, Hospital, Treatment, Police Station, Criticism,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Kochi, Custody, Youth, Allegation, Hospital, Treatment, Police Station, Criticism, Kerala.

Post a Comment