Follow KVARTHA on Google news Follow Us!
ad

വിവാഹാഘോഷത്തിനിടയില്‍ കെട്ടിടം തകര്‍ന്ന് ഏഴ് മരണം

ഔറംഗാബാദ്: വിവാഹാഘോഷത്തിനിടയില്‍ കെട്ടിടത്തിന്റെ മുകള്‍ ഭാഗം ഇടിഞ്ഞുവീണ് ഏഴ് മരണം. Bihar, Aurangabad, Roof collapse
ഔറംഗാബാദ്: വിവാഹാഘോഷത്തിനിടയില്‍ കെട്ടിടത്തിന്റെ മുകള്‍ ഭാഗം ഇടിഞ്ഞുവീണ് ഏഴ് മരണം. ഔറംഗാബാദ് ജില്ലയിലെ താങ്കുപി ഗ്രാമത്തിലാണ് ദുരന്തമുണ്ടായത്. സംഭവത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റു.

വിവാഹാഘോഷച്ചടങ്ങിനോടനുബന്ധിച്ച് നടന്ന സംഗീത പരിപാടി ആസ്വദിക്കാനെത്തിയവരാണ് അപകടത്തില്‌പെട്ടത്.

വീടിന്റെ മുകള്‍ഭാഗത്തായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്. പരിപാടി കാണാനായി നിരവധി പേരെത്തിയതോടെ ഭാരം താങ്ങാനാവാതെ മേല്‍ക്കൂര തകര്‍ന്നുവീഴുകയായിരുന്നു. 12 വയസിനും 18 വയസിനും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ചത്.

Bihar, Aurangabad, Roof collapseമൂന്നുപേര്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ബാക്കിയുള്ളവര്‍ ചികില്‍സയില്‍ കഴിയുന്നതിനിടയിലാണ് മരണത്തിന് കീഴടങ്ങിയത്. പരിക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയിലാണ്.

SUMMARY: Aurangabad: Seven persons were on Friday killed and 11 others injured when the overcrowded roof of a house collapsed during a wedding ceremony at Tankupi village in Aurangabad district, police said.

Keywords: Bihar, Aurangabad, Roof collapse

Post a Comment