Follow KVARTHA on Google news Follow Us!
ad

തെരഞ്ഞെടുപ്പില്‍ സന്തോഷ് പണ്ഡിറ്റ് മത്സരിക്കും; ജയിച്ചാല്‍ ഗ്രാമവികസന മന്ത്രി

കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥകാണുമ്പോള്‍ ലോകസഭയിലേക്ക് മത്സരിക്കാന്‍ തോന്നുന്നതായി പ്രമുഖ നടന്‍ സന്തോഷ് പണ്ഡിറ്റ്. റിപോര്‍ട്ടര്‍ Santhosh Pandit, Film, Cinema, Entertainment, Election, Minister, Interview, Reporter Chanel.
കൊച്ചി: കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥകാണുമ്പോള്‍ ലോകസഭയിലേക്ക് മത്സരിക്കാന്‍ തോന്നുന്നതായി പ്രമുഖ നടന്‍ സന്തോഷ് പണ്ഡിറ്റ്. റിപോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സന്തോഷ് പണ്ഡിറ്റ് തന്റെ ആഗ്രഹം പുറത്തുവിട്ടത്. ജയിച്ചാല്‍ മന്ത്രിയാകണമെന്നും ഗ്രാമവികസന വകുപ്പ് തന്നെ കിട്ടണമെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.

സിനിമയില്‍ ഏത് പാര്‍ട്ടിയുടെ മുഖ്യമന്ത്രിയാകാനും താന്‍ തയ്യാറാണെന്ന് പറയുന്ന സന്തോഷ് പണ്ഡിറ്റ് വെള്ളിത്തിരയ്ക്ക് പുറത്ത് ആരുടെ കൂടെ ചേരാനും ആഗ്രഹിക്കുന്നില്ല. ആഭ്യന്തര മന്ത്രി, വിദ്യാഭ്യാസ മന്ത്രി തുടങ്ങിയ മന്ത്രിസ്ഥാനങ്ങളൊന്നും തനിക്ക് ആവശ്യമില്ലെന്നും ഗ്രാമവികസന വകുപ്പ് മന്ത്രി സ്ഥാനത്തേക്കാണ് തന്റെ നോട്ടമെന്നും പണ്ഡിറ്റ് വ്യക്തമാക്കി.

Santhosh Pandit, Film, Cinema, Entertainment, Election, Minister, Interview, Reporter Chanel.താന്‍ ഇതിനകം 101 ലധികം ഇന്റര്‍വ്യൂവില്‍ പങ്കെടുത്തിട്ടുണ്ട്. ആരും യു.ഡി.എഫില്‍ ചേരുമോ, എല്‍.ഡി.എപില്‍ ചേരുമോ എന്നൊന്നും ചോദിക്കുന്നില്ല. എല്ലാവരും ചോദിക്കുന്നത് ആംആദ്മിയില്‍ ചേരുമോ എന്നാണ്. എന്നാല്‍ താന്‍ ആരുടെ കൂടെയും ചേരാന്‍ ഉദ്ദേശിക്കുന്നില്ല.

സന്തോഷ് പണ്ഡിറ്റിന്റെ പുതിയ സിനിമയായ മിനിമോളുടെ അച്ഛന്റെ റിലീസ് കഴിഞ്ഞ ദിവസമാണ് നടന്നത്. പതിവുപോലെ ഇത്തവണയും സിനിമയുടെ പ്രചാരണവും പണ്ഡിറ്റ് കാര്യമായി നടത്തിയത് സോഷ്യല്‍ മീഡിയകളിലൂടെയാണ്. സിനിമയുടെ പ്രിവ്യു ഇതിനകം തന്നെ ഹിറ്റായിരുന്നു. എതിരാളികളെ അടിച്ചുവീഴ്ത്തുന്ന രംഗങ്ങളാണ് ഏറ്റവും മനോഹരം.


അതിനിടെ ഓസ്‌ക്കാര്‍ അവാര്‍ഡ് ലഭിച്ചാല്‍ വാങ്ങുമെന്നും വാങ്ങാതിരിക്കുന്ന ജാഡയൊന്നും താന്‍ കാട്ടില്ലെന്നും സന്തോഷ് മറ്റൊരു അഭിമുഖത്തില്‍ വ്യക്തമാക്കി.


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords: Santhosh Pandit, Film, Cinema, Entertainment, Election, Minister, Interview, Reporter Chanel.

Post a Comment