Follow KVARTHA on Google news Follow Us!
ad

ഏഷ്യാകപ്പ്: സംഗ ലങ്കന്‍ കോട്ട കാത്തു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം. Asia Cup, Cricket, Srilanka, India, Beat, Wickets, Kumar-Sangakara, Century,Shikar-Dhawan,
ഫത്തുള്ള: ഏഷ്യാകപ്പില്‍ ഇന്ത്യക്കെതിരെ ശ്രീലങ്കയ്ക്ക് രണ്ട് വിക്കറ്റ് ജയം. ജയിക്കാന്‍ 265 വേണ്ടിയിരുന്ന ലങ്ക നാല് പന്ത് ശേഷിക്കേ എട്ട് വിക്കറ്റ് നഷ്ട്ടത്തില്‍ ലക്ഷ്യത്തിലെത്തി. ശ്രീലങ്കന്‍ ബാസ്മാന്‍ കുമാര്‍ സംഗക്കാരയുടെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് വിജയം ഇന്ത്യയില്‍ നിന്ന് തട്ടിപ്പറിച്ചത്. 84 പന്ത് മാത്രം നേരിട്ട സംഗക്കാരം 12 ഫോറും ഒരു സിക്‌സറുമടക്കം 103 റണ്‍  നേടി. സംഗക്കാരുടെ കരിയറിലെ 18ാം സെഞ്ചറിയാണ് ഇന്ത്യക്കെതിരെ വെള്ളിയാഴ്ച നേടിയത്. 64 റണ്‍സസെടുത്ത് ഓപ്പണര്‍ കുശാല്‍ പെരേരയാണ് ശ്രീലങ്കന്‍ നിരയില്‍ തിളങ്ങിയ മറ്റൊരു താരം.

അവസാന ഓവറുകളുടെ ആവേശത്തിലേയ്ക്ക് കടന്ന ശേഷമാണ് മത്സരം ശ്രീലങ്ക സ്വന്തമാക്കിയത്. വിജയത്തോടെ ലങ്ക സെമിസാധ്യത വര്‍ദ്ധിപ്പിച്ചു. ഓപ്പണര്‍മാരായ കുശാല്‍ പെരേര, ലഹിരുതിരുമനെ (38) എന്നിവര്‍ ചേര്‍ന്ന് മികച്ച തുടക്കമാണ് ലങ്കയ്ക്ക് നല്‍കിയത്.  ഇരുവരും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍  80 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഓപ്പണര്‍മാര്‍ക്ക് പിന്നാലെ വന്ന മധ്യനിര തകര്‍ന്നതോടെ ഇന്ത്യ മത്സരത്തിലേയ്ക്ക് തിരിച്ചുവന്നു. മഹേല ജയവര്‍ദ്ധന (ഒമ്പത്), ദിനേശ് ചാഡിമല്‍ (0) ക്യാപ്ടന്‍ എയ്ഞ്ചലോ മാത്യൂസ് (ആറ്) എന്നിവര്‍ അടുത്തടുത്തായി പുറത്തായതോടെ ശ്രീലങ്കന്‍ പരാജയം മുന്നില്‍ കണ്ടു തുടങ്ങിയിരുന്നു. എന്നാല്‍ വിക്കറ്റുകള്‍ ഒരു വശത്ത് വീണപ്പോഴും സേനാധിപതിയുടെ ചങ്കുറപ്പോടെ സംഗക്കാരെ ലങ്കയെ വിജയത്തീരത്ത് എത്തിക്കുകയായിരുന്നു.

ജയിക്കാന്‍ ഏഴുറണ്‍സ് വേണ്ടപ്പോഴാണ് സംഗ പുറത്തായത്. നേരത്ത ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത അമ്പത് ഓവറില്‍ 9 വിക്കറ്റ് 264 റണ്‍സെടുത്തു. രോഹിത് ശര്‍മ്മ (13)നെയാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. തുടര്‍ന്ന് കഴിഞ്ഞ കളിയിലെ താരം കോഹ്‌ലി ശിഖര്‍ധവാനുമായി (94) ചേര്‍ന്ന് ഇന്ത്യന്‍ ഇന്നിംഗ്‌സ് മുന്നോട്ടുകൊണ്ടുപോയി. അര്‍ദ്ധ സെഞ്ചറിയ്ക്ക് രണ്ടു റണ്‍ അകലെ കോഹ്‌ലി(48)യും സെഞ്ചറിയിക്ക് ആറു റണ്‍ അകലെ ശിഖര്‍ധവാനും പുറത്തായതോടെ ഇന്ത്യന്‍ ഇന്നിംഗ്‌സിന് താളം തെറ്റുകയായിരുന്നു.

തുടര്‍ന്നു വന്നവര്‍ക്ക് വമ്പന്‍ സ്‌കോറുകള്‍ കണ്ടെത്താനാകാതെ വന്നതോടുകൂടി ഇന്ത്യ പരിമിതമായ സ്‌കോറില്‍ ഒതുങ്ങുകയായിരുന്നു. ശ്രീലങ്കയ്ക്ക് വേണ്ടി മെന്‍ഡിസ് നാലും സേനാനയകെ മൂന്നും വിക്കറ്റും വീഴ്ത്തി.

Asia Cup, Cricket, Srilanka, India, Beat, Wickets, Kumar-Sangakara, Century,Shikar-Dhawan,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും 
കെവാര്‍ത്തയിലൂടെ അറിയാം.

Keywords: Asia Cup, Cricket, Srilanka, India, Beat, Wickets, Kumar-Sangakara, Century, Shikar-Dhawan,

Post a Comment