Follow KVARTHA on Google news Follow Us!
ad

എ.ആര്‍ റഹ്മാന്‍ 'ആവറേജ്' കലാകാരന്‍; ജനങ്ങള്‍ക്ക് നര്‍മ്മ ബോധമില്ലെന്ന് സല്‍മാന്‍ ഖാന്‍

മുംബൈ: സംഗീത ചക്രവര്‍ത്തി എ.ആര്‍ റഹ്മാന്‍ ആവറേജ് കലാകാരനാണെന്ന് പറഞ്ഞ് വിവാദത്തിലകപ്പെട്ട ബോളീവുഡ് താരം സല്‍മാന്‍ ഖാന്‍ ന്യായീകരണവുമായി രംഗത്ത്. Salman Khan, AR Rahman, Kapil Sibal, Raunaq, Salman Khan Twitter
മുംബൈ: സംഗീത ചക്രവര്‍ത്തി എ.ആര്‍ റഹ്മാന്‍ ആവറേജ് കലാകാരനാണെന്ന് പറഞ്ഞ് വിവാദത്തിലകപ്പെട്ട ബോളീവുഡ് താരം സല്‍മാന്‍ ഖാന്‍ ന്യായീകരണവുമായി രംഗത്ത്. സന്ദര്‍ഭവശാല്‍ പറഞ്ഞ തമാശ ആസ്വദിക്കാനുള്ള നര്‍മ്മ ബോധം ജനങ്ങള്‍ക്കില്ലെന്നായിരുന്നു സല്‍മാന്‍ ഖാന്റെ ന്യായീകരണം. ട്വിറ്ററിലൂടെയാണ് സല്‍മാന്‍ ഖാന്‍ വിവാദത്തിന് മറുപടി നല്‍കിയത്.

Salman Khan, AR Rahman, Kapil Sibal, Raunaq, Salman Khan Twitter
മുന്‍ കേന്ദ്രമന്ത്രി കപില്‍ സിബലിന്റെ സംഗീത ആല്‍ബത്തിന്റെ പ്രകാശന ചടങ്ങിലാണ് സല്‍മാന്‍ ഖാന്‍ റഹ്മാനെ ആവറേജ് എന്ന് വിശേഷിപ്പിച്ചത്. സല്‍മാന്റെ വാക്കുകള്‍ റഹ്മാനുള്‍പ്പെടെ വേദിയിലിരുന്നവരെ ഞെട്ടിച്ചു.
റൗനക് എന്ന് പേരിട്ടിരിക്കുന്ന സംഗീത ആല്‍ബത്തിന് സംഗീതം നല്‍കിയത് എ.ആര്‍ റഹ്മാനായിരുന്നു. സല്‍മാന്‍ ഖാന്റെ യുവരാജ് എന്ന ചിത്രത്തില്‍ സംഗീതം നല്‍കിയത് റഹ്മാനായിരുന്നു. എന്നാല്‍ ഈ ചിത്രം ബോക്‌സോഫീസില്‍ പരാജയമായി.

റഹ്മാനെ ആവറേജ് എന്ന് വിളിച്ചുവെങ്കിലും അദ്ദേഹവുമായി ഭാവിയില്‍ ചില പ്രൊജക്ടുകള്‍ ചെയ്യാനുള്ള ആഗ്രഹവും സല്‍മാന്‍ പരിപാടിക്കിടെ പ്രകടമാക്കിയിരുന്നു.

SUMMARY: Mumbai: Seldom does Salman Khan even feel the need to clarify himself. But surprisingly, the hunk of actor took to Twitter to indirectly explain what he meant by tagging music maestro AR Rahman as ‘average’ during an event.

Keywords: Salman Khan, AR Rahman, Kapil Sibal, Raunaq, Salman Khan Twitter

Post a Comment