Follow KVARTHA on Google news Follow Us!
ad

ഷീല ദീക്ഷിത് കഴിഞ്ഞിരുന്ന ബംഗ്ലാവിലേയ്ക്ക് മന്‍ മോഹന്‍ സിംഗ് കുടിയേറുന്നു

ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിത് 15 വര്‍ഷത്തോളം താമസിച്ചിരുന്ന ബംഗ്ലാവിലേയ്ക്ക് പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗ് ചേക്കേറുന്നു.Manmohan Singh, Motilal Nehru Place, Retirement, Sheila Dikshit, Indian General Elections, 2014
ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിത് 15 വര്‍ഷത്തോളം താമസിച്ചിരുന്ന ബംഗ്ലാവിലേയ്ക്ക് പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗ് ചേക്കേറുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷമാകും മന്‍ മോഹന്‍ സിംഗ് ഇങ്ങോട്ട് താമസം മാറുക. മോത്തിലാല്‍ നെഹ്‌റു പാലസിലെ കൂറ്റന്‍ ബംഗ്ലാവിലാണ് ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിത് കഴിഞ്ഞിരുന്നത്.

Manmohan Singh, Motilal Nehru Place, Retirement, Sheila Dikshit, Indian General Elections, 2014
2.5 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന ബംഗ്ലാവ് അടുത്തിടെയാണ് ഷീല ദീക്ഷിത് ഒഴിഞ്ഞുകൊടുത്തത്. മുഖ്യമന്ത്രി പദം നഷ്ടമായിട്ടും ബംഗ്ലാവില്‍ കഴിഞ്ഞ ഷീല ദീക്ഷിതിനോട് 3.15 ലക്ഷം രൂപ വാടകയായി സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

വിസ്തൃതമായ ലോണുകളും ഓഫീസ് സൗകര്യവും ബംഗ്ലാവിന്റെ പ്രത്യേകതയാണ്. ഒരു മുന്‍ പ്രധാനമന്ത്രിക്ക് താമസിക്കാനുള്ള എല്ലാ സൗകര്യവും ഇവിടെ ഉണ്ടെന്നാണ് അധികൃതരുടെ കണ്ടെത്തല്‍. വിവിഐപിയുടെ വരവ് പ്രമാണിച്ച് കൂടുതല്‍ സൗകര്യങ്ങളുണ്ടാക്കാനുള്ള തിരക്കിലാണ് പൊതുമരാമത്ത് വകുപ്പ്.

SUMMARY: New Delhi: A sprawling bungalow on Motilal Nehru Place will be the abode of Prime Minister Manmohan Singh once he retires after the Lok Sabha elections.

Keywords: Manmohan Singh, Motilal Nehru Place, Retirement, Sheila Dikshit, Indian General Elections, 2014

Post a Comment