Follow KVARTHA on Google news Follow Us!
ad

ഹണിമൂണിന് ശേഷം മീരവീണ്ടും സിനിമയിലേയ്ക്ക്

വിവാഹവും അതു കഴിഞ്ഞുള്ള ഹണിമൂണും കഴിഞ്ഞ് ഒരിടവേളയ്ക്ക് ശേഷം മീരാജാസ്മിന്‍ വീണ്ടും സിനിമയിലെ തിരക്കുകളിലേയ്ക്ക് ഇറങ്ങി . Malayalam, Movie, Entertainment, Meera Jasmine, Jayaram, Sugeeth
കൊച്ചി:വിവാഹവും അതു കഴിഞ്ഞുള്ള ഹണിമൂണും കഴിഞ്ഞ് ഒരിടവേളയ്ക്ക് ശേഷം മീരാജാസ്മിന്‍ വീണ്ടും സിനിമയിലെ തിരക്കുകളിലേയ്ക്ക് ഇറങ്ങി . ജയറാമിന്റെ നായികയായി 'ഒന്നും മിണ്ടാതെ'എന്ന ചിത്രമാണ് അണിയറയില്‍ മീരയുടേതായി ഇനി പുറത്തിറങ്ങാനുള്ള അടുത്ത ചിത്രം. ഒരു കൃഷി ഓഫീസറുടെ കഥ പറയുന്ന ചിത്രം ഒരുക്കിയിരിക്കുന്നത് ഓഡിനറിയുടെ സംവിധായകന്‍ സുഗീതാണ്.

 ജയറാം അവതരിപ്പിക്കുന്ന സച്ചി എന്ന കഥാപാത്രത്തിന്റെ ഭാര്യ ശ്യാമയായിട്ടാണ് മീര അഭിനയിക്കുന്നത്. രാജേഷ് രാഘവന്റേതാണ് തിരക്കഥ. മീരേയേയും ജയറാമിനേയും കൂടാതെ മനോജ് കെ.ജയന്‍, ജോയ് മാത്യു എന്നിവരും പ്രധാന റോളുകളില്‍ എത്തുന്നുണ്ട്.വടക്കാഞ്ചേരി, ആര്യന്പാടം എന്നിവിടങ്ങളിലാണ് സിനിമ ചിത്രീകരിക്കുന്നത്.


 മാര്‍ച്ച് 28ന് സിനിമ പുറത്തിറങ്ങും. റഫീക്ക് അഹമ്മദാണ് ഗാനരചയിതാവ്. എന്തായാലും വിവാഹശേഷം മീര ഒന്നും കൂടി ഉഷാറായെന്നാണ് കോളിവുഡിലെ സംസാരം. ഇപ്പോള്‍ മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും മീരയ്ക്ക് കൈനിറയെ ചിത്രങ്ങളാണ്.

Malayalam, Movie, Entertainment, Meera Jasmine, Jayaram, Sugeeth

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Malayalam, Movie, Entertainment, Meera Jasmine, Jayaram, Sugeeth

Post a Comment