Follow KVARTHA on Google news Follow Us!
ad

കസ്തൂരി രംഗന്‍: കേരളാ കോണ്‍ഗ്രസില്‍ അഭിപ്രായവ്യത്യാസമില്ലെന്ന് കെ എം മാണി

കസ്തൂരിരംഗന്‍ വിഷയത്തെ ചൊല്ലി കേരളാ കോണ്‍ഗ്രസിനുള്ളില്‍ K.M.Mani, Thiruvananthapuram, Farmers, P.C George, Resignation, Media, News, Kerala,
തിരുവനന്തപുരം: കസ്തൂരിരംഗന്‍ വിഷയത്തെ ചൊല്ലി  കേരളാ കോണ്‍ഗ്രസിനുള്ളില്‍ അഭിപ്രായവ്യത്യാസങ്ങളില്ലെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം. മാണി പറഞ്ഞു. കേരളത്തിലെ മലയോര മേഖലയിലെ കര്‍ഷകരുടെ കൂടെയാണ്  പാര്‍ട്ടി നിലകൊള്ളുന്നതെന്നും മാണി വ്യക്തമാക്കി.

കസ്തൂരിരംഗന്‍ വിഷയത്തെ ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ നേതാക്കന്‍മാര്‍ പരസ്പരം പോരടിക്കുന്നതായുള്ള മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കെ.എം. മാണിയുടെ പ്രതികരണം.
Kerala Congress M on Kasturirangan report, K.M.Mani, Thiruvananthapuram, Farmers, P.C George
കസ്തൂരിരംഗന്‍ വിഷയത്തില്‍ കര്‍ഷകര്‍ക്ക് അനൂകൂലമായ
നിലപാടെടുത്തില്ലെങ്കില്‍ എംഎല്‍എമാര്‍ രാജിവെയ്ക്കുമെന്ന് ആന്റണി രാജുവും, വിജ്ഞാപനം പിന്‍വലിച്ചില്ലെങ്കില്‍ രാജിവെയ്ക്കുമെന്ന് പി.സി. ജോര്‍ജും വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഇത് നയപരമായ കാര്യമാണെന്നും ഇത് സംബന്ധിച്ചുള്ള തീരുമാനമെടുക്കേണ്ടത് പാര്‍ട്ടിയാണെന്നും പാര്‍ട്ടി ചെയര്‍മാന്‍ കൂടിയായ മാണി പ്രതികരിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read:
ബി.ജെ.പിയുടെ 'നാട്ടുകൂട്ടം' പരിപാടിക്ക് തൃക്കരിപ്പൂരില്‍ തുടക്കമാകും

Keywords: Kerala Congress M on Kasturirangan report, K.M.Mani, Thiruvananthapuram, Farmers, P.C George, Resignation, Media, News, Kerala.

Post a Comment