Follow KVARTHA on Google news Follow Us!
ad

പാചക വാതകത്തിന് ആധാര്‍ നിര്‍ബന്ധമില്ല; ഉത്തരവ് പുറത്തിറക്കി

പാചകവാതക സബ്‌സിഡിക്ക് ഇനി മുതല്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമില്ല. ഇതുസംബന്ധിച്ച് കേന്ദ്ര പെട്രോളിയം മന്ത്രാലയം New Delhi, National, Cabinet, Price, Adhaar, Card, Subsidy, LPG, Gas Agencies, Cabinet Minister, Veerappa Moily.
ന്യൂഡല്‍ഹി: പാചകവാതക സബ്‌സിഡിക്ക് ഇനി മുതല്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമില്ല. ഇതുസംബന്ധിച്ച് കേന്ദ്ര പെട്രോളിയം മന്ത്രാലയം ഉത്തരവിറക്കി. ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കേണ്ടതില്ലെന്ന് ഗ്യാസ് ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പാചക വാതകത്തിന് ആധാര്‍ നിര്‍ബന്ധമാക്കുന്നതിനെ നേരത്തെ സുപ്രീം കോടതിയും ചോദ്യം ചെയ്തിരുന്നു. ഇതോടൊപ്പം ആധാര്‍ നിര്‍ബന്ധമാക്കുന്നതിനെതിരെ പല കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നു വന്നതോടെ കൂടി ഫെബ്രുവരി 22ന് പാചക വാതകത്തിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കില്ലെന്ന് പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലി അറിയിച്ചിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു.
New Delhi, National, Cabinet, Price, Adhaar, Card, Subsidy, LPG, Gas Agencies, Cabinet Minister, Veerappa Moil
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read: 
മാവോയിസ്റ്റ് ബന്ധം: പെര്‍ളയില്‍ രണ്ട് പേരെ കര്‍ണാടക പോലീസ് കസ്റ്റഡിയിലെടുത്തു

Keywords: New Delhi, National, Cabinet, Price, Adhaar, Card, Subsidy, LPG, Gas Agencies, Cabinet Minister, Veerappa Moily. 

Post a Comment