Follow KVARTHA on Google news Follow Us!
ad

സൗദിയില്‍ അഞ്ച് ഇന്ത്യക്കാരെ ജീവനോടെ കുഴിച്ചുമൂടി

റിയാദ്: സൗദിയില്‍ അഞ്ച് ഏഷ്യക്കാരെ ജീവനോടെ കുഴിച്ചുമൂടി. സൗദിയിലെ കോടതിയില്‍ മൂന്നുപേര്‍ ഇതുസംബന്ധിച്ച് കുറ്റസമ്മതം നടത്തി. Indians, Saudi Arabia, Asian, Riyadh, India
റിയാദ്: സൗദിയില്‍ അഞ്ച് ഏഷ്യക്കാരെ ജീവനോടെ കുഴിച്ചുമൂടി. സൗദിയിലെ കോടതിയില്‍ മൂന്നുപേര്‍ ഇതുസംബന്ധിച്ച് കുറ്റസമ്മതം നടത്തി. നാലുവര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സംഭവം. ഇവര്‍ ഇന്ത്യയില്‍ നിന്നുമെത്തിയവരാണെന്നാണ് കരുതപ്പെടുന്നത്. കൃഷിയിടത്തിലാണ് ഇവരെ ജീവനോടെ കുഴിച്ചുമൂടിയത്.

സൗദിയിലെ കിഴക്കന്‍ പ്രവിശ്യയായ സഫ് വയിലെ കൃഷിയിടം വൃത്തിയാക്കുന്നതിനിടയിലാണ് അസ്ഥികൂടങ്ങള്‍ കണ്ടെത്തിയത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൃഷിഭൂമി പാട്ടത്തിനെടുത്ത അലി ഹബീബ് എന്നയാളായിരുന്നു അസ്ഥികൂടങ്ങള്‍ കണ്ടത്. ഒരു പ്രായമായ സ്ത്രീയായിരുന്നു ഇതിന്റെ ഉടമ.
Indians, Saudi Arabia, Asian, Riyadh, India
അലി ഹബീബ് പോലീസില്‍ വിവരമറിയിച്ചതിനെതുടര്‍ന്ന് 25 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരില്‍ കുടിയേറ്റ തൊഴിലാളികളും സൗദി പൗരന്മാരും കസ്റ്റഡിയിലെടുത്തവരില്‍ ഉള്‍പ്പെടും.

ഇവരില്‍ മൂന്ന് പേരാണ് കുറ്റകൃത്യം നടത്തിയതായി കോടതിയില്‍ സമ്മതിച്ചത്. 2010ലായിരുന്നു കൊലപാതകങ്ങള്‍ നടന്നത്.

പ്രതികളില്‍ ഒരാളുടെ കുറ്റസമ്മതം ഇപ്രകാരമായിരുന്നു. ഞാനും എന്റെയൊരു സുഹൃത്തും കാറില്‍ യാത്രചെയ്യുന്നതിനിടയില്‍ മറ്റൊരു സുഹൃത്തിന്റെ കോള്‍ വന്നു. രാത്രി പത്തുമണിക്കായിരുന്നു അത്. ഇരുവരും മദ്യലഹരിയിലായിരുന്നു. സുഹൃത്തിന്റെ സ്‌പോണ്‍സറുടെ വീട്ടിലേയ്ക്ക് എത്താനായിരുന്നു വിളി വന്നത്. അവിടെ എത്തിയപ്പോള്‍ ഏഷ്യക്കാരായ അഞ്ചുപേരെ കയറുകൊണ്ട് ബന്ധിച്ച് നിലത്ത് കിടത്തിയിരുന്നു. അഞ്ചുപേരും അബോധാവസ്ഥയിലായിരുന്നു. സുഹൃത്തിന്റെ ക്ഷണമനുസരിച്ച് ഞങ്ങള്‍ അകത്തുകടന്നു. കാരണം തിരക്കി. അഞ്ചുപേരില്‍ ഒരാള്‍ സ്‌പോണ്‍സറായ സ്ത്രീയുടെ മകളേയും മറ്റ് സ്ത്രീകളേയും ലൈംഗീകമായി പീഡിപ്പിച്ചുവെന്നാണ് സുഹൃത്ത് പറഞ്ഞത്. ഇതുകേട്ട ഞാന്‍ അയാളുടെ മുഖത്തടിച്ചു.

ഞങ്ങള്‍ മൂന്നുപേരും കൂടി മദ്യപിച്ചു. മയക്കുമരുന്ന് സേവയും ഇതിനിടയിലുണ്ടായി. ഇതിനിടയില്‍ സുഹൃത്ത് അഞ്ചുപേരെയും ജീവനോടെ കുഴിച്ചുമൂടാമെന്ന് പറഞ്ഞു. സുഹൃത്തിന്റെ നിര്‍ദ്ദേശാനുസരണം ഞങ്ങള്‍ അഞ്ചുപേരേയും വീണ്ടും കയറുകൊണ്ട് വരിഞ്ഞുമുറുക്കി, ഒട്ടിക്കുന്ന ടേപ്പുകൊണ്ട് ഒട്ടിച്ച്, ഫാമിന്റെ പ്രവേശനകവാടത്തിന് സമീപമുള്ള കുഴിയില്‍ ഇട്ടു. ശേഷം മണ്ണുവെട്ടി മൂടുകയായിരുന്നു.

കൃഷിചെയ്യാനായി നിലം നന്നാക്കുന്നതിനിടയിലാണ് ഹബീബിന് ആദ്യം അഴുകിയ ശരീരാവശിഷ്ടങ്ങള്‍ ലഭിച്ചത്. എന്നാല്‍ ഏതെങ്കിലും മൃഗത്തിന്റേതാകുമെന്നായിരുന്നു കരുതിയത്. എന്നാല്‍ മൃതദേഹങ്ങള്‍ക്ക് സമീപത്തുനിന്നും അടിവസ്ത്രങ്ങള്‍ കണ്ടെത്തിയതോടെയാണ് അവശിഷ്ടങ്ങള്‍ മനുഷ്യരുടേതാണെന്ന് തിരിച്ചറിഞ്ഞത്.

SUMMARY: Riyadh: Three men have confessed in a court in Saudi Arabia that they buried alive five Asian workers, believed to be Indians, on a farm four years ago, a media report said.

Keywords: Indians, Saudi Arabia, Asian, Riyadh, India

Post a Comment