Follow KVARTHA on Google news Follow Us!
ad

1983നെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതം

തന്റെ പുതിയ ചിത്രമായ 1983ന്റെ ക്ലൈമാക്‌സിന്റെ കാര്യത്തില്‍ തനിക്ക് അതൃപ്തിയുണ്ടെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് Nivin Pauly, Film Actor, Abuse, Misunderstanding,Malayalam, Movie,1983
കൊച്ചി: തന്റെ പുതിയ ചിത്രമായ 1983ന്റെ ക്ലൈമാക്‌സിന്റെ കാര്യത്തില്‍ തനിക്ക് അതൃപ്തിയുണ്ടെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് നടന്‍ നിവിന്‍പോളി. തന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് നിവിന്‍ ഇക്കാര്യം അറിയിച്ചത്. 

1983ന്റെ ക്ലൈമാക്‌സില്‍ നിവിന്‍ സംതൃപ്തനല്ല എന്ന് ഒരു മാഗസീനില്‍ വാര്‍ത്ത വന്നതോടുകൂടിയാണ് മാഗസീന്‍ എഴുതിയത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടി നവിന്‍ തന്റെ ഫേസ് ബുക്ക് അക്കൗണ്ടില്‍ വിശദീകരണവുമായി രംഗത്തെത്തിയത്. ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. 1983 ഞങ്ങളുടെ ഹൃദയത്തില്‍ നിന്നുള്ളതാണ്. എന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രമാണ് രമേശന്‍. 

എബ്രിഡ് ചേട്ടനുമായി ചര്‍ച്ച ചെയ്താണ് ഓരോ സീനും ഷൂട്ട് ചെയ്തത്. ഞാന്‍ സന്തോഷവനല്ലാത്ത ഒരു ഷോട്ടുപോലും ആ ചിത്രത്തിലില്ല. എന്റെ വാക്കുകളെ തെറ്റായി വ്യാഖ്യാനിച്ച മാഗസിനോട് അത് തിരുത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്റെ ഈ കുറിപ്പ് കൊണ്ട് എല്ലാ ആശങ്കകളും മാറുമെന്ന് പ്രതീക്ഷിക്കുന്നു.  ഇങ്ങനെയായിരുന്നു നിവിന്‍ 
പോളിയുടെ ഫേസ്ബുക്കില്‍ പറയുന്നത്.


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാ

ര്‍ത്തയിലൂടെ അറിയാം.

Keywords: Nivin Pauly, Film Actor, Abuse, Misunderstanding,Malayalam, Movie, 1983

Post a Comment