Follow KVARTHA on Google news Follow Us!
ad

സംവരണത്തിന്റെ ആനുകൂല്യത്തിലല്ല കെ പി സി സി പ്രസിഡന്റായത്: വി എം സുധീരന്‍

കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് തന്നെ നിയമിക്കാതിരിക്കാന്‍Kozhikode, KPCC, President, V.M Sudheeran, Vellapally Natesan, Kerala,
കോഴിക്കോട്: കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് തന്നെ നിയമിക്കാതിരിക്കാന്‍ ചിലര്‍ ശ്രമിച്ചതായി വി.എം സുധീരന്റെ വെളിപ്പെടുത്തല്‍. സംവരണത്തിന്റെ ആനുകൂല്യത്തിലല്ല തനിക്ക് കെപിസിസി പ്രസിഡന്റ് സ്ഥാനം ലഭിച്ചതെന്നും സുധീരന്‍ എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളിക്കുള്ള മറുപടിയായി പറഞ്ഞു.

ആരുടെയെങ്കിലും സ്വാധീനത്തിന്റെ ഫലമായി കോണ്‍ഗ്രസില്‍ ഒരു പദവിയും വഹിക്കാനാകില്ലെന്നും ചാനല്‍ ചര്‍ച്ചയില്‍ മുഖം കാണിച്ചതുകൊണ്ടു മാത്രം  പട്ടികയില്‍ കയറിപ്പറ്റാനാകില്ലെന്നും സുധീരന്‍ കോഴിക്കോട്ട് പറഞ്ഞു.

കഴിഞ്ഞ ദിവസം എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ സംവരണത്തിന്റെ ആനുകൂല്യത്തിലാണ് സുധീരന്‍ കെപിസിസി പ്രസിഡന്റായതെന്ന് പറഞ്ഞിരുന്നു. പ്രസിഡന്റായി ചുമതലയേറ്റ വിഎം സുധീരന്‍ പെരുന്നയില്‍ പോകരുതായിരുന്നുവെന്നും വെള്ളാപ്പള്ളി വ്യക്തമാക്കിയിരുന്നു.

Kozhikode, KPCC, President, V.M Sudheeran, Vellapally Natesan, മന്നം ഇരുന്നിടത്ത് ഇപ്പോള്‍ ഇരിക്കുന്നത് മന്ദബുദ്ധിയാണെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെ ഉദ്ദേശിച്ച് വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

കെ പി സി സി പ്രസിഡന്റായശേഷം ആദ്യമായി എന്‍എസ്എസ്
ആസ്ഥാനത്തെത്തിയ വി എം സുധീരനെ കാണാന്‍ സുകുമാരന്‍ നായര്‍ കൂട്ടാക്കാതിരുന്ന  നടപടിയോട് പ്രതികരിക്കുകയായിരുന്നു വെള്ളാപ്പള്ളി.

മാന്യമാരെ ചവിട്ടിത്താഴ്ത്തുന്നത് സുകുമാരന്‍ നായരുടെ ശീലമാണെന്നും കനകസിംഹാസനത്തില്‍ ഇപ്പോള്‍ ഇരിക്കുന്നത് ശുംഭനോ അതോ ശുനകനോ എന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read:
ബി.ജെ.പിയുടെ 'നാട്ടുകൂട്ടം' പരിപാടിക്ക് തൃക്കരിപ്പൂരില്‍ തുടക്കമാകും

Keywords: Kozhikode, KPCC, President, V.M Sudheeran, Vellapally Natesan, Kerala.

Post a Comment