Follow KVARTHA on Google news Follow Us!
ad

അറസ്റ്റിലായ സുബ്രത റോയ് അന്തിയുറങ്ങിയത് സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍

ന്യൂഡല്‍ഹി: അറസ്റ്റിലായ സഹാറ മേധാവി സുബ്രത റോയ് അന്തിയുറങ്ങിയത് സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍.Subrata Roy, Sahara Group, Supreme Court, Contempt case, Sahara refund case, Subrata Roy surrender, Subrata Roy arrest
ന്യൂഡല്‍ഹി: അറസ്റ്റിലായ സഹാറ മേധാവി സുബ്രത റോയ് അന്തിയുറങ്ങിയത് സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍. ലഖ്‌നൗയിലെ കുക്രൈലിലുള്ള വനം വകുപ്പിന്റെ ഗസ്റ്റ് ഹൗസിലായിരുന്നു സുബ്രത റോയ് രാത്രി കഴിച്ചുകൂട്ടിയത്. വെള്ളിയാഴ്ച ധൃതിപിടിച്ച് വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിന് ശേഷമാണ് ഇദ്ദേഹം പോലീസില്‍ കീഴടങ്ങിയത്.

ഇദ്ദേഹത്തെ മാര്‍ച്ച് നാലുവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു നല്‍കിയിരുന്നു.
മാര്‍ച്ച് 4ന് സുപ്രീം കോടതി മുന്‍പാകെ ഹാജരാകണമെന്നാണ് സിജെഎം കോടതി നിര്‍ദ്ദേശം. തനിക്ക് വീട്ടില്‍ തന്നെ കഴിയാനുള്ള അനുവാദം നല്‍കണമെന്ന് സുബ്രത റോയ് കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

Subrata Roy, Sahara Group, Supreme Court, Contempt case, Sahara refund case, Subrata Roy surrender, Subrata Roy arrestഎന്നാല്‍ മാര്‍ച്ച് നാലിന് ഉച്ചയ്ക്ക് രണ്ട് മണിവരെ റോയിയെ പോലീസ് കസ്റ്റഡിയില്‍ സൂക്ഷിക്കാനും പറഞ്ഞ സമയത്ത് തന്നെ കോടതിയില്‍ ഹാജരാക്കാനുമാണ് കോടതി പോലീസിനോട് നിര്‍ദ്ദേശിച്ചത്. താമസ സ്ഥലം സംബന്ധിച്ച് കോടതി പ്രത്യേക പരാമര്‍ശങ്ങളൊന്നും നടത്തിയിരുന്നില്ല.

SUMMARY: New Delhi: Sahara chief Subrata Roy spent the night at the UP forest department guest house located in Kukrail area after being arrested in Lucknow by the UP police.

Keywords: Subrata Roy, Sahara Group, Supreme Court, Contempt case, Sahara refund case, Subrata Roy surrender, Subrata Roy arrest

Post a Comment