Follow KVARTHA on Google news Follow Us!
ad

സോപാനത്തിലൂടെ ജയറാം കൊട്ടികേറുന്നത് ദേശീയ അംഗീകാരത്തിലേക്കോ?

കുട്ടിസ്രാങ്കിനുശേഷം ജയറാമിനെ നായകനാക്കി ഷാജി എന്‍.കരുണ്‍ സംവിധാനം ചെയ്ത സ്വാപാനം പ്രക്ഷേക ശ്രദ്ധ ആകര്‍ഷിക്കുന്നു. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം മികച്ച പ്രതികരണമാണ് തനിക്ക് ലഭിക്കുന്നതെന്ന് സംവിധായകന്‍ ഷാജി എന്‍. കരുണ്‍ പറയുന്നു. Malayalam, Movie, Jayaram, Actor, Shaji.N.Karun,Rocking-Performance
തിരുവനന്തപുരം: കുട്ടിസ്രാങ്കിനുശേഷം ജയറാമിനെ നായകനാക്കി ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്ത സോപാനം പ്രത്യേക ശ്രദ്ധ ആകര്‍ഷിക്കുന്നു. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം മികച്ച പ്രതികരണമാണ് തനിക്ക് ലഭിക്കുന്നതെന്ന് സംവിധായകന്‍ ഷാജി എന്‍. കരുണ്‍ പറയുന്നു. ഏറെ കാലത്തിനുശേഷം മലയാളത്തില്‍ ഒരു സംഗീതവിരുന്ന് തന്നെയാണ് സ്വപാനത്തിലൂടെ ഷാജി സിനിമാ പ്രേമികള്‍ക്ക് നല്‍കിയിരിക്കുന്നത് എന്നതില്‍ സംശയമില്ല.

ജയറാമിന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നായി തന്നെ സോപാനം മാറിയിരിക്കുകയാണ് . ഉണ്ണിക്കൃഷ്ണനിലൂടെ ദേശീയ അംഗീകാരം ജയറാമിനെ തേടിവരുമെന്നുതന്നെയാണ് സിനിമ പ്രദര്‍ശിപ്പിച്ച കേന്ദ്രങ്ങളിലെല്ലാം നിന്നുകിട്ടുന്ന റിപ്പോര്‍ട്ടുകള്‍.

ദുബൈ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ഏക മലയാളി സാന്നിദ്ധ്യമായ സോപാനം മേളയില്‍ വാങ്ങിക്കൂട്ടിയ അഭിനന്ദനങ്ങള്‍ക്കും കൈയടികള്‍ക്കും അളവില്ല. കഥകളിയുടെ വേഷപകര്‍ച്ച തീര്‍ത്ത 'വാനപ്രസ്ഥ'ത്തിനു ശേഷം അല്പം മെയ്‌വഴക്കത്തില്‍ മുന്നിട്ടുനില്‍ക്കുന്നത് തന്നെയാണ് സോപാനം. മേളത്തിന്റെയും മോഹിനിയാട്ടത്തിന്റെയും പശ്ചാതലത്തില്‍ സ്‌നേഹത്തിനായുള്ള മനുഷ്യമനസിന്റെ അന്വേഷണവും ഒപ്പം സമൂഹത്തെ ഒരുമിപ്പിച്ച് നിര്‍ത്താനുള്ള പ്രയത്‌നം കൂടിയാണ് സോപാനം. അസാമാന്യ പ്രതിഭാശാലിയായ മേളക്കാരന് തന്റെ പ്രതിഭതന്നെ ജീവിതത്തെ മാറ്റിമറിക്കുന്ന അവസ്ഥയാണ് സോപാനത്തിലൂടെ ജയറാം അവതരിപ്പിക്കുന്നത്.

പ്രണയം മുതല്‍ ഉന്മാദം വരെയുള്ള വിവിധ ജീവിതഘട്ടങ്ങളിലൂടെ കടന്നുപോവുന്ന ഉണ്ണികൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണു ജയറാം അവതരിപ്പിക്കുന്നത്. ഒഡീസി നര്‍ത്തകിയായ ബംഗാള്‍ സ്വദേശിനി കാദംബരിയാണ് നായിക. വിനീത്, സിദ്ദിഖ്, ഇന്ദ്രന്‍സ്, ശരത്, എം.എല്‍.എ. സുരേഷ് കുറുപ്പ്, ഉദയന്‍ നമ്പൂതിരി, അശ്വനി, പി.ഡി. നമ്പൂതിരി, ഈശ്വരനുണ്ണി, കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍ എന്നിവരോടൊപ്പം ഒട്ടേറേ മേള കലാകാരന്മാരും അഭിനയിക്കുന്നു. ഹൊറൈസന്‍ എന്റര്‍ടൈമന്റിനുവേണ്ടി എം. രാജന്‍ ആണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ഹരികൃഷ്ണനാണ് സിനിമയുടെ തിരക്കഥ, മനോജ് കുറൂറിന്റെ വരികള്‍ക്ക് ശ്രീവത്സന് ജെ.മേനോനാണ് സംഗീതം.


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords: Malayalam, Movie, Jayaram, Actor, Shaji.N.Karun,Rocking-Performance 

Post a Comment