Follow KVARTHA on Google news Follow Us!
ad

സമുദായ നേതാക്കളെ പോയി കാണാന്‍ ഇനി സുധീരനെ കിട്ടില്ല; ആരും പോകരുതെന്നും വിലക്കും

കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ പെരുന്നയില്‍ പോയി മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയതും ശിവഗിരിയില്‍ പോയി ശ്രീനാരായണ KPCC president, V.M Sudheeran, KPCC, Congress, Kerala, NSS, V.D Satheeshan, M.M Hassan.
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ പെരുന്നയില്‍ പോയി മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയതും ശിവഗിരിയില്‍ പോയി ശ്രീനാരായണ ഗുരു സമാധി സന്ദര്‍ശിച്ചതും കോട്ടയം, ആലപ്പുഴ ഡിസിസികളുടെ സമ്മര്‍ദത്തിനു വഴങ്ങി. ഇനി ഇത്തരം പരിപാടികള്‍ക്ക് കെപിസിസി പ്രസിഡന്റിനെ പ്രതീക്ഷിക്കേണ്ടെന്ന വ്യക്തമായ സന്ദേശം കീഴ്ഘടകങ്ങള്‍ക്ക് നല്‍കുമെന്ന് അറിയുന്നു.

പ്രസിഡന്റ് മാത്രമല്ല, പാര്‍ട്ടിയുടെ മറ്റു ഭാരവാഹികളും സമുദായ നേതാക്കളെ പ്രീണിപ്പിക്കാന്‍ നടത്തുന്ന എല്ലാവിധ ശ്രമങ്ങളില്‍ നിന്നും വിട്ടുനില്‍ക്കും എന്ന അഭിപ്രായമാണ് സുധീരന്‍ സഹപ്രവര്‍ത്തകരെ അറിയിക്കുക. എന്നാല്‍ വ്യക്തിപരമായ വിശ്വാസത്തിന്റെ പേരില്‍ ചെയ്യുന്ന കാര്യങ്ങളുമായി ഇതിനെ കൂട്ടൂച്ചേര്‍ത്തു കാണരുതെന്നും ഇതിനകം കെപിസിസി ഭാരവാഹി തലത്തില്‍ സുധീരന്‍ വ്യക്തമാക്കിക്കഴിഞ്ഞു.

സമുദായാചാര്യന്മാരെയും സമുദായങ്ങളിലെ ബഹുജനങ്ങളെയും അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നതും സമുദായ നേതാക്കന്മാരുടെ പടിക്കല്‍ പോയി കാത്തുനില്‍ക്കുന്നതും വേറിട്ടു കാണുന്ന പുതിയ സമീപനത്തിന് സംസ്ഥാന കോണ്‍ഗ്രസ് തുടക്കം കുറിക്കുകയായേക്കും സംഭവിക്കാന്‍ പോകുന്നത്. എന്നാല്‍ കെപിസിസി ഭാരവാഹി യോഗം വിളിച്ച് അത് പാര്‍ട്ടിനിലപാടായി അവതരിപ്പിക്കാനും ഔദ്യോഗിക സര്‍ക്കുലര്‍ തന്നെയായി കീഴ്ഘടകങ്ങള്‍ക്കു നല്‍കാനും സാധിക്കുമോ എന്നാണ് സുധീരന്‍ നോക്കുന്നതെന്ന് അറിയുന്നു.

കെപിസിസി വൈസ് പ്രസിഡന്റുമാരായ എം എം ഹസന്‍, വി ഡി സതീശന്‍ എന്നിവര്‍ ഇക്കാര്യത്തില്‍ സുധീരനു പൂര്‍ണ പിന്തുണയുമായി കൂടെത്തന്നെയുണ്ട്. അതേസമയം, സമുദായ നേതാക്കന്മാരെ വെറുപ്പിക്കുന്ന സമീപനം വേണ്ടെന്നു ചൂണ്ടിക്കാട്ടി ഈ നീക്കം പൊളിക്കാനും പാര്‍ട്ടിക്കുള്ളില്‍ ശ്രമമുണ്ട്.

ചങ്ങനാശേരി പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്തു പോകാനോ മന്നംസമാധി സന്ദര്‍ശിക്കാനോ സുധീരനു നേരത്തേ പരിപാടി ഉണ്ടായിരുന്നില്ല. എന്നാല്‍ ഡിസിസി പ്രസിഡന്റ് ടോമി കല്ലാനിയും മറ്റു ചില ഡിസിസി ഭാരവാഹികളും അദ്ദേഹത്തെ നിര്‍ബന്ധിച്ച് അവിടെ കൊണ്ടുപോവുകയായിരുന്നു. സുധീരന്‍ ഈ നിര്‍ബന്ധത്തിനു വഴങ്ങില്ല എന്നു കരുതിയിരുന്നവരെ അമ്പരപ്പിച്ചുകൊണ്ടാണ് അദ്ദേഹം പെരുന്നയില്‍ പോയത്.

തൊട്ടു മുമ്പത്തെ ദിവസം ഗുരു സമാധിയില്‍ പോയതുകൊണ്ട് മന്നം സമാധിയിലും പോകാന്‍ താന്‍ നിര്‍ബന്ധിതനാവുകയായിരുന്നു എന്ന് സുധീരന്‍ അടുപ്പമുള്ളവരോടു പറഞ്ഞതായാണു വിവരം. താന്‍ സ്വന്തം സമുദായത്തിന്റെ മാത്രം ആളാണെന്നു വ്യാഖ്യാനിക്കപ്പെടുന്നത് ഒഴിവാക്കുകയായിരുന്നു ലക്ഷ്യം. അതേസമയം, ഗുരുസമാധിയില്‍ പോയത് ആലപ്പുഴയിലെ ചില നേതാക്കളുടെ നിര്‍ബന്ധം സഹിക്കാനാകാതെയായിരുന്നത്രെ.

KPCC president, V.M Sudheeran, KPCC, Congress, Kerala, NSS, V.D Satheeshan, M.M Hassan.ഭരണത്തിലിരിക്കുന്നവരായാലും അല്ലെങ്കിലും സമുദായ നേതാക്കന്മാരെ പ്രീതിപ്പെടുത്താന്‍ നേതാക്കള്‍ പോകുന്നത് വഴി ആ സമുദായം മൊത്തത്തില്‍ ആ നേതാക്കന്മാരുടെ പോക്കറ്റില്‍ ആണെന്ന തോന്നലുണ്ടാക്കുമെന്നും യഥാര്‍ത്ഥത്തില്‍ അതല്ല വസ്തുത എന്നും പാര്‍ട്ടിയെ ധരിപ്പിക്കാന്‍ ശ്രമിക്കുകയാണു സുധീരന്‍ ചെയ്യുക. ചങ്ങനാശേരി അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ അടിയന്തിര പ്രാധാന്യമുള്ള കാര്യമായി ഇത് മാറിയിരിക്കുന്നുവെന്ന് കെപിസിസിയിലെ സഹപ്രവര്‍ത്തകരോട് പ്രസിഡന്റ് പറഞ്ഞു കഴിഞ്ഞു. ഇനി രമേശ് ചെന്നിത്തലയുമായും ഉമ്മന്‍ചാണ്ടിയുമായും ഇതേ കാര്യത്തില്‍ സുധീരന്‍ ആശയ വിനിമയം നടത്തും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords: KPCC president, V.M Sudheeran, KPCC, Congress, Kerala, NSS, V.D Satheeshan, M.M Hassan.

Post a Comment