Follow KVARTHA on Google news Follow Us!
ad

രാജ് നാഥ് സിംഗിന്റെ മാപ്പ്: ശിവസേന വിശദീകരണമാവശ്യപ്പെട്ടു

ന്യൂഡല്‍ഹി: മുസ്ലീങ്ങളോട് ക്ഷമാപണം നടത്തിയ രാജ് നാഥ് സിംഗിന്റെ മാപ്പപേക്ഷയില്‍ ശിവസേന വിശദീകരണമാവശ്യപ്പെട്ടു. Narendra Modi, Shiv Sena, Bharatiya Janata Party, Rajnath Singh, Muslims
ന്യൂഡല്‍ഹി: മുസ്ലീങ്ങളോട് ക്ഷമാപണം നടത്തിയ രാജ് നാഥ് സിംഗിന്റെ മാപ്പപേക്ഷയില്‍ ശിവസേന വിശദീകരണമാവശ്യപ്പെട്ടു. മാപ്പപേക്ഷ രാമ ക്ഷേത്രം സംബന്ധിച്ചാണോ, നിയമം സംബന്ധിച്ചാണോയെന്ന് വ്യക്തമാക്കണമെന്നാണ് ശിവസേന ആവശ്യപ്പെട്ടത്. ബിജെപിയുടെ സഖ്യകക്ഷികളിലൊന്നാണ് ശിവസേന.

Narendra Modi, Shiv Sena, Bharatiya Janata Party, Rajnath Singh, Muslims
നരേന്ദ്ര മോഡി മിഷന്‍ 272+: റോള്‍ ഓഫ് മുസ്ലീംസ്' എന്ന് പേരിട്ട പരിപാടിക്കിടയിലാണ് ഭരിക്കാന്‍ ഒരവസം തരണമെന്നും വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് അനുകൂലമായി വോട്ട് ചെയ്യണമെന്നും രാജ്‌നാഥ് ആവശ്യപ്പെട്ടത്.

കഴിഞ്ഞ കാലഘട്ടങ്ങളില്‍ ബിജെപിയില്‍ നിന്നും ഏതെങ്കിലും തരത്തിലുള്ള തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിന് മാപ്പുതരണമെന്നും രാജ് നാഥ് മുസ്ലീങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

അതേസമയം 2002ലെ ഗുജറാത്ത് കലാപങ്ങളില്‍ മാപ്പുപറയേണ്ടത് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവതും മോഡിയുമാണെന്ന് കോണ്‍ഗ്രസ് നേതാവ് സത്യവ്രത് ചൗതുര്‍വേദി പറഞ്ഞു. ഇവര്‍ ഇരുവരും മാപ്പപേക്ഷിക്കാത്ത പക്ഷം രാജ് നാഥിന്റെ മാപ്പപേക്ഷയ്ക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

SUMMARY: New Delhi: Shiv Sena on Wednesday asked Rajnath Singh to explain the statement the Bharatiya Janata Party (BJP) president made on Tuesday that his party will ask for forgiveness from Muslims if it had ever committed any mistake in the past.

Keywords: Narendra Modi, Shiv Sena, Bharatiya Janata Party, Rajnath Singh, Muslims


Post a Comment