Follow KVARTHA on Google news Follow Us!
ad

നാവിക സേന മേധാവി ഡികെ ജോഷി രാജിവെച്ചു

യൂഡല്‍ഹി: നാവിക സേന മേധാവി ഡി.കെ ജോഷി രാജിവെച്ചു. Sindhuratna, Submarine, DK Joshi,
ന്യൂഡല്‍ഹി: നാവിക സേന മേധാവി ഡി.കെ ജോഷി രാജിവെച്ചു. സിന്ധുരത്‌ന മുങ്ങിക്കപ്പല്‍ അപകടത്തിന്റെ ധാര്‍മീക ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി. രാജി പ്രതിരോധമന്ത്രാലയം സ്വീകരിച്ചു. ജോഷിയുടെ രാജിയെതുടര്‍ന്ന് വൈസ് അഡ്മിറല്‍ ആര്‍.കെ ധവാനാണ് നാവീക സേനയുടെ താല്‍ക്കാലീക ചുമതല.

സുരക്ഷാ വീഴ്ചയുടെ പേരില്‍ രാജിവെക്കുന്ന ആദ്യ സൈനീക മേധാവിയാണ് ഡി.കെ ജോഷി. 2012ലാണ് അഡ്മിറല്‍ ജോഷി നാവികസേനയുടെ തലപ്പത്ത് എത്തുന്നത്.

Sindhuratna, Submarine, DK Joshi, ബുധനാഴ്ച രാവിലെയാണ് ഇന്ത്യന്‍ നാവികസേനയുടെ മുങ്ങികപ്പലായ ഐഎന്‍എസ് സിന്ധുരത്‌നയില്‍ തീപിടുത്തമുണ്ടായത്. കപ്പലിലുണ്ടായിരുന്ന അഞ്ച് നാവികരെ പുക ശ്വസിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. മുംബൈ തീരത്തു നിന്നും 50 കിലോമീറ്റര്‍ അകലെ കടലിലാണ് അപകടം ഉണ്ടായത്. പരിശീലത്തിനിടെയാണ് കപ്പലില്‍ തീപിടുത്തമുണ്ടായത്.

അപകടസമയത്ത് കപ്പലിനുള്ളില്‍ ആയുധങ്ങളൊന്നും ഉണ്ടായിരുന്നില്ല. യാത്രയ്ക്കിടെ കപ്പലില്‍ തീ പടരുന്നതു കണ്ട നാവീകര്‍ തന്നെ തീ നിയന്ത്രണവിധേയമാക്കി. ബാറ്ററിയിലുണ്ടായ തകരാറാണ് അപകടത്തിന് കാരണമായത്.

SUMMARY
: New Delhi: Navy Chief Admiral DK Joshi has resigned after a submarine accident off the Mumbai coast this morning. An official statement said he had stepped down taking moral responsibility for the "accidents and incidents which have taken place during the past few months."

Keywords: Sindhuratna, Submarine, DK Joshi,

Post a Comment