Follow KVARTHA on Google news Follow Us!
ad

സന്തോഷ് ട്രോഫി; ഉത്തരാഖണ്ഡിനെതിരെ കേരളത്തിന് വിജയം, സെമി സാധ്യത

സിലിഗുഡി:സന്തോഷ് ട്രോഫി മത്സരത്തില്‍ ഉത്തരാഖണ്ഡിനെ 40 തോല്‍പ്പിച്ച് കേരളം സെമിഫൈനല്‍ സാധ്യത വര്‍ദ്ധിപ്പിച്ചു. ബുധനാഴ്ച് സിലിഗുഡിയിലെ കാഞ്ചന്‍ഗംഗ മൈതാനത്ത് താരതമ്യേന ദുര്‍ബലരായമ ഉത്തരാഖണ്ഡിനെതിരെ മാന്യമായ പ്രകടനമാണ് കേരളം നടത്തിയത്. Santhosh Trophy, Sports, Kerala, Maharashtra, Win, Semi Final
സിലിഗുഡി: സന്തോഷ് ട്രോഫി മത്സരത്തില്‍ ഉത്തരാഖണ്ഡിനെ 40 തോല്‍പ്പിച്ച് കേരളം സെമിഫൈനല്‍ സാധ്യത വര്‍ദ്ധിപ്പിച്ചു. ബുധനാഴ്ച സിലിഗുഡിയിലെ കാഞ്ചന്‍ഗംഗ മൈതാനത്ത് താരതമ്യേന ദുര്‍ബലരായ ഉത്തരാഖണ്ഡിനെതിരെ മാന്യമായ പ്രകടനമാണ് കേരളം നടത്തിയത്. കേരളത്തിന് വേണ്ടി വി.പി. സുഹൈര്‍ ഇരട്ടഗോള്‍ നേടി. ജിപ്‌സണ്‍ ജസ്റ്റിസണും നസറുദ്ദീനുമാണ് മറ്റ് സ്‌കോറര്‍മാര്‍.

അടിവയറ്റിലെ പരിക്ക് ഭേദമാകാത്തതിനെ തുടര്‍ന്ന് കണ്ണനും മിസോറാമുമായുള്ള മത്സരത്തില്‍ പരിക്കേറ്റ ഉസ്മാനെയും പുറത്തിരുത്തിയാണ് കേരളം ഉത്തരാഖണ്ഡിനെതിരെ മത്സരത്തിനിറങ്ങിയത്. ആദ്യപാതിയില്‍ 30 മുന്നിട്ടുനിന്ന കേരളം രണ്ടാം പാതിയില്‍ ഒരു ഗോളും കൂടി അടിച്ചാണ് വിജയം ഉറപ്പിച്ചത്.

Santhosh Trophy, Sports, Kerala, Maharashtra, Win, Semi Final
കളിയുടെ പതിനാലാം മിനിട്ടിലാണ് കേരളത്തിന്റെ ആദ്യഗോള്‍ ജിപ്‌സള്‍ ജസ്റ്റിസിലൂടെ എത്തുന്നത്. നസറുദ്ദീന്‍ പോസ്റ്റിലേയ്ക്ക് കൊടുത്ത കിക്ക് ഗോളി തടഞ്ഞെങ്കിലും പന്തിനെ കൈയിലൊതുക്കാന്‍ ഉത്തരാഖണ്ഡിലെ ഗോളിയ്ക്ക് കഴിഞ്ഞില്ല. ഈ അവസരത്തിലാണ് ജിപ്‌സണ്‍ ഉത്തരാഖണ്ഡന്റെ പോസ്റ്റിലേയ്ക്ക് ആദ്യ ഗോള്‍ പായിച്ചത്. 21 മിനിട്ടുനുള്ളില്‍ തന്നെ രണ്ടാമത്തെ ഗോളും വി.പി. സുഹൈറിന്റെ ഗോളോടുകൂടി ഉത്തരാഖണ്ഡ് പ്രതിരോധത്തിലായി.

സുഹൈറിന്റെ അടുത്ത ഗോള്‍ 30-ാം മിനിട്ടിലായിരുന്നു. 49-ാം മിനിട്ടില്‍ നസറുദ്ദീനാണ് കേരളത്തിന് വേണ്ടി അവസാന ഗോള്‍ നേടിയത്. മറ്റൊരുമത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ സര്‍വീസസിനെ മഹാരാഷ്ട്ര അട്ടിമറിച്ചു. 10 നായിരുന്നു മഹാരാഷ്ട്രയുടെ വിജയം.

Keywords: Santhosh Trophy, Sports, Kerala, Maharashtra, Win, Semi Final

Post a Comment