Follow KVARTHA on Google news Follow Us!
ad

ആന്ധ്രയില്‍ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ചിരഞ്ജീവിയെ പരിഗണിക്കാന്‍ സാധ്യത

തെലങ്കാന സംസ്ഥാന രൂപീകരണ ബില്ലിന് കേന്ദ്രസര്‍ക്കാര്‍ അനുമതി Hyderabad, Politics, Lok Sabha, Election, Threatened, Minister, National,
ഹൈദരാബാദ്: തെലങ്കാന സംസ്ഥാന രൂപീകരണ ബില്ലിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി രാജിവെച്ചതോടെ പ്രതിസന്ധിയിലായിത്തീര്‍ന്ന ആന്ധ്രയുടെ പുതിയ മുഖ്യമന്ത്രിയാകാന്‍ ചിരഞ്ജീവിയെ പരിഗണിക്കുമെന്ന് റിപോര്‍ട്ട്.

പ്രശസ്ത സിനിമാതാരവും പ്രജാരാജ്യം പാര്‍ട്ടീ നേതാവുമായ ചിരഞ്ജീവി തെലങ്കാന വിഷയത്തില്‍ കോണ്‍ഗ്രസിന് അനുകൂലമായ നിലപാടുകളായിരുന്നു  എടുത്തിരുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നടത്താനിരിക്കുന്ന ആന്ധ്രാപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് വരെയാണ് പുതിയ മുഖ്യമന്ത്രിയുടെ ഭരണ കാലാവധി.

2008 ല്‍ പ്രജാരാജ്യം പാര്‍ട്ടിയുമായാണ്  ചിരഞ്ജീവി  സജീവ രാഷ്ട്രീയത്തിലേക്ക് വരുന്നത്. 2009 ലെ തെരഞ്ഞെടുപ്പില്‍ നിയമസഭയില്‍ 17 സീറ്റുകള്‍ നേടി പ്രജാരാജ്യം ആന്ധ്രയിലെ ഏറ്റവും വലിയ രാഷ്ട്രീയ കക്ഷിയായി മാറി.

ചിരഞ്ജീവിക്ക് സിനിമാ നടന്‍ എന്നതിലുപരി ആന്ധ്രയിലെ 25 ശതമാനം വരുന്ന കാപ്പു സമുദായത്തിന്റെ പിന്തുണ കൂടിയുണ്ട്. സീമാന്ധ്രയില്‍ 175 നിയമസഭാ മണ്ഡലങ്ങളും തെലങ്കാനയില്‍ 17 മണ്ഡലങ്ങളുമാണ് ഉള്ളത്.

Hyderabad, Politics,  തെലങ്കാന ബില്‍ പാസാക്കിയതോടെ സീമാന്ധ്രയില്‍ 25 ലോക്‌സഭാ സീറ്റും തെലങ്കാനയില്‍ 17 സീറ്റുമാണ് നിലവില്‍ ഉള്ളത്. സീമാന്ധ്ര എം.പിമാരുടെ ഭീഷണി മുന്‍നിര്‍ത്തി സുരക്ഷാ ഉദ്യോഗസ്ഥരുടെ കനത്ത കാവലിലാണ് ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ ബില്‍ അവതരിപ്പിച്ചത്.

ചിരഞ്ജീവിയെ കൂടാതെ പി.സി.സി. അധ്യക്ഷന്‍ സത്യനാരായണ, മന്ത്രി
ലക്ഷ്മി നാരായണ എന്നിവരുടെ പേരുകളും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നുണ്ട്. എന്നാല്‍ മുഖ്യമന്ത്രിയാകാന്‍ കൂടുതല്‍ സാധ്യതയുള്ളത് ചിരഞ്ജീവിക്കാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read:
കാണാതായ മധ്യവയസ്‌ക്കന്‍ റബ്ബര്‍ തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍
 Keywords: Hyderabad, Politics, Lok Sabha, Election, Threatened, Minister, National.




Post a Comment