Follow KVARTHA on Google news Follow Us!
ad

ബംഗ്ലാദേശിനെതിരെ ഇന്ത്യയുടെ 'കോഹ്‌ലി വെറി'

ക്യാപ്ടന്‍ വിരാട് കോഹ്‌ലിയുടെ സെഞ്ചറിയുടെ പിന്‍ബലത്തില്‍ ആതിഥേയരായ ബംഗ്ലാദേശിനെ ആറുവിക്കറ്റിന് തൂത്തെറിഞ്ഞ് ഏഷ്യാകപ്പില്‍ ഇന്ത്യയ്ക്ക് Virat Kohili, Century, Asia Cup, Bangaladesh, Wickets,Partnership
ബംഗ്ലാദേശ്: ക്യാപ്ടന്‍ വിരാട് കോഹ്‌ലിയുടെ സെഞ്ചറിയുടെ പിന്‍ബലത്തില്‍ ആതിഥേയരായ ബംഗ്ലാദേശിനെ  ആറുവിക്കറ്റിന് തൂത്തെറിഞ്ഞ് ഏഷ്യാകപ്പില്‍ ഇന്ത്യയ്ക്ക് ആദ്യവിജയം. ടോസ് നേടിയ ഇന്ത്യ ബംഗ്ലാദേശിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ബംഗ്ലാദേശ് 279 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ട്ടത്തില്‍ ആറുപന്ത് ശേഷിക്കേ വിജയതീരമണയുകയായിരുന്നു.

122 പന്തില്‍ 16 ബൗണ്ടറിയും രണ്ട് സിക്‌സറിന്റെയും അകമ്പടിയോടെ 136 റണ്‍സെടുത്ത ക്യാപ്ടന്‍ വിരാട് കോഹ്‌ലിയാണ് കളിയിലെ കേമന്‍. കോഹ്‌ലിയുടെ പത്തൊമ്പതാം ഏകദിന സെഞ്ച്വറിയാണ്. ടോസ് നഷ്ടപ്പെട്ട ബംഗ്ലാദേശ് റണ്ണൊഴുകുന്ന പിച്ചില്‍ ക്യാപ്ടന്‍ മുഷിഖ് ഉര്‍ റഹിമിന്റെ സെഞ്ച്വറിയുടെ 113 പന്തില്‍ 117 പിന്‍ബലത്തില്‍ ഇന്ത്യന്‍ ബൗളര്‍മാരെ ശരിക്കും വെള്ളം കുടിപ്പിച്ചു. ഇതില്‍ ശരിക്കും വെള്ളം കുടിച്ചത് പുതുമുഖ താരം വരുണ്‍ ആരോണായിരുന്നു.

വരുണിനെ തിരഞ്ഞു പിടിച്ച് തല്ലുന്നതിന് ബംഗ്ലാദേശ് ബാറ്റ്‌സ്മാന്മാര്‍ മത്സരിക്കുകയായിരുന്നു. 7.5 ഓവറില്‍ 74 റണ്‍സാണ് ഈ യുവതാരം വിട്ടുകൊടുത്തത്. ഒപ്പം ഒരു വിക്കറ്റും. ഒരു ഘട്ടത്തില്‍ ബംഗ്ലാദേശ് ബാറ്റ്‌സ്മാന്‍ സ്‌കോര്‍ 300 കടത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും അവസാന പത്ത് ഓവറില്‍ താളം വീണ്ടെടുത്ത ഇന്ത്യന്‍ ബൗളര്‍മാര്‍ റണ്‍ വിട്ടുകൊടുക്കാന്‍ പിശുക്കുകാട്ടിയതോടെയാണ് സ്‌കോര്‍ 279ല്‍ ഒതുങ്ങിയത്.

Virat Kohili, Century, Asia Cup, Bangaladesh, Wickets,Partnership ബംഗ്ലാദേശിന് വേണ്ടി അനാമല്‍ ഹക്ക്(77)അര്‍ദ്ധ സെഞ്ചറി നേടി. ഇന്ത്യന്‍ നിരയില്‍ ഷാമി അഹമ്മദ് 10 ഓവറില്‍ 50 റണ്‍ വിട്ടുകൊടുത്ത് നാല് വിക്കറ്റ് പിഴുതു. അശ്വിനും വരുണും ഭുവനേശ്വര്‍ കുമാറും ഓരോ വിക്കറ്റ് വീതം പങ്കിട്ടു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ശിഖര്‍ ധവാനേയും (28) രോഹിത് ശര്‍മ്മയേയും (21) തുടക്കത്തില്‍ തന്നെ നഷ്ടമായെങ്കിലും അജിങ്ക്യ രഹാനെയെ (73) കൂട്ടുപിടിച്ച് മൂന്നാം വിക്കറ്റില്‍ ക്യാപ്ടന്‍ കോബഹ്ലി നല്‍കിയ രക്ഷാപ്രവര്‍ത്തനമാണ് രക്ഷയായത്.

മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 203 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. എന്നാല്‍ അവസാന നിമിഷം ഇരുവരും തൊട്ടടുത്ത ഓവറുകളില്‍ പുറത്തായപ്പോള്‍ ഇന്ത്യ ഒന്ന് ഞെട്ടിയെങ്കിലും അമ്പാട്ടി റായിഡുവും (ഒമ്പത് നോട്ടൗട്ട്) ദിനേശ് കാര്‍ത്തിക്കും (രണ്ട് നോട്ടൗട്ട്) വലിയ നഷ്ടം കൂടാതെ  ഇന്ത്യയെ വിജയത്തിലേയ്ക്ക് എത്തിക്കുകയായിരുന്നു. ഈ വര്‍ഷത്തെ ആദ്യ വിജയമാണ് ഇന്ത്യ ബംഗ്ലാദേശിനോട് നേടിയത്. വിജയത്തോടെ ഇന്ത്യയ്ക്ക് നാലു പോയിന്റ് ലഭിച്ചു.


Keywords: Virat Kohili, Century, Asia Cup, Bangladesh, Wickets, Partnership.

Post a Comment