Follow KVARTHA on Google news Follow Us!
ad

പിതാവിന്റെ രണ്ടാംവിവാഹത്തെ ചൊല്ലി കലഹം; ഗര്‍ഭിണിയായ മകള്‍ കിണറ്റില്‍ ചാടി മരിച്ചു

പിതാവിന്റെ രണ്ടാംവിവാഹത്തെ ചൊല്ലി ഭര്‍തൃവീട്ടുകാരുടെ Father, Marriage, Husband, Dead Body, hospital, Medical College, Police, Obituary, Kerala,
ചിറയിന്‍കീഴ്: പിതാവിന്റെ രണ്ടാംവിവാഹത്തെ ചൊല്ലി ഭര്‍തൃവീട്ടുകാരുടെ പീഡനത്തെ തുടര്‍ന്ന്  രണ്ട് മാസം ഗര്‍ഭിണിയായ യുവതി കിണറ്റില്‍ ചാടി മരിച്ചു. അഴൂര്‍ തെറ്റിച്ചിറ ജെ.എസ്. നിവാസില്‍ സജിത്തിന്റെ ഭാര്യ സൗമ്യയാണ് (19) മരിച്ചത്.

ബുധനാഴ്ച  രാത്രി എട്ടര മണിയോടെയാണ്  സംഭവം. 2013  ഏപ്രിലിലാണ് സൗമ്യയും തെറ്റിച്ചിറ സ്വദേശി സജിത്തും തമ്മിലുള്ള വിവാഹം നടന്നത്. സൗമ്യയുടെ മാതാവ്  കുഞ്ഞുമോള്‍ 15 വര്‍ഷം മുമ്പ് മരിച്ചിരുന്നു.

സൗമ്യയുടെ പിതാവ് സന്തോഷ് ഗള്‍ഫിലാണ്. സൗമ്യയുടെ വിവാഹത്തോടെ ഒറ്റപ്പെട്ടുപോയ സന്തോഷ് പുന:ര്‍ വിവാഹത്തിനൊരുങ്ങന്നതിനെ തുടര്‍ന്ന് സജിത്തിന്റെ വീട്ടുകാര്‍ സൗമ്യയെ നിരന്തരം പീഡിപ്പിക്കുമായിരുന്നു.

 സന്തോഷ് വിവാഹം കഴിച്ചാല്‍ സൗമ്യയ്ക്ക് കിട്ടേണ്ട സ്വത്തുക്കള്‍ കുറയുമെന്ന് പറഞ്ഞാണ് ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിച്ചിരുന്നത്.  ബുധനാഴ്ച  രാത്രിയും ഇക്കാര്യത്തെ ചൊല്ലി  വഴക്കുണ്ടാക്കിയിരുന്നു.

 Father, Marriage, Husband, Dead Body, ഒടുവില്‍ സൗമ്യ വീട്ടുമുറ്റത്തെ 30 അടി താഴ്ചയുള്ള കിണറ്റിലേയ്ക്ക് ചാടുകയായിരുന്നു. ഉടന്‍ തന്നെ ഓടിക്കൂടിയവര്‍ സൗമ്യയെ രക്ഷിക്കാനായി  കിണറ്റിലിറങ്ങിയെങ്കിലും ശ്രമം പരാജയപ്പെടുകയായിരുന്നു. ഒടുവില്‍ കഴക്കൂട്ടത്ത് നിന്ന് ഫയര്‍ ഫോഴ്‌സ് എത്തിയാണ്  മൃതദേഹം കരയ്‌ക്കെത്തിച്ചത്.

 മൃതദേഹം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. വ്യാഴാഴ്ച രാവിലെ ആര്‍.ഡി.ഒ യുടെ സാന്നിദ്ധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനയക്കും. ഗള്‍ഫിലുള്ള പിതാവ് എത്തിയതിനുശേഷമേ  സംസ്‌കാരം നടക്കുകയുള്ളൂവെന്ന് ചിറയിന്‍കീഴ് പോലീസ് പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read:
ജോലിയില്‍ ഉഴപ്പല്‍; ബി.ആര്‍.ഡി.സി. എംഡിയെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഓഫീസില്‍ വളഞ്ഞുവെച്ചു

Keywords: Father, Marriage, Husband, Dead Body, Hospital, Medical College, Police, Obituary, Kerala.

Post a Comment