Follow KVARTHA on Google news Follow Us!
ad

അപകടകരമായ ബീമര്‍; വരുണ്‍ ആരോണിനെ അംപയര്‍ വിലക്കി

അപകടകരമായ രീതിയില്‍ ബാറ്റ്‌സ്മാനെതിരെ ബീമര്‍ എറിഞ്ഞതിന് ഇന്ത്യന്‍ യുവ പേസര്‍ വരുണ്‍ ആരോണിനെ അംപയര്‍ വിലക്കി. ഇന്ത്യയും Cricket,Asia Cup, India, Bangaladesh,Varun Aron, Bemer, Mushfiqur Rahim, Umpire, Punishment,
ബംഗ്ലാദേശ്: അപകടകരമായ രീതിയില്‍ ബാറ്റ്‌സ്മാനെതിരെ ബീമര്‍ എറിഞ്ഞതിന് ഇന്ത്യന്‍ യുവ പേസര്‍ വരുണ്‍ ആരോണിനെ അംപയര്‍ വിലക്കി. ഇന്ത്യയും ബംഗ്ലാദേശും ബുധനാഴ്ച നടന്ന മത്സരത്തിലെ 39ാം ഓവറിലായിരുന്നു ഏറെ നാടകീയത നിറഞ്ഞ സംഭവങ്ങള്‍ ആരങ്ങേറിയത്. ഈ സമയം ബംഗ്ലാദേശ് ബാറ്റിങ്ങ് പവര്‍ പ്ലേ ഓണായിരുന്നു. 39ാം ഓവര്‍ എറിയാനായി ക്യാപ്ടന്‍ കോഹ്‌ലി വരുണിനെ ക്ഷണിച്ചു.  ക്രീസില്‍ ബംഗ്ലാദേശ് ക്യാപ്ടന്‍ മുഷികുല്‍ റഹീമായിരുന്നു.

ആദ്യ പന്തില്‍ റഹീമിന് റണ്ണൊന്നും എടുക്കാനായില്ല. രണ്ടാം പന്ത് ഓവര്‍ പോയിന്റിലൂടെ മനോഹരമായി അതിര്‍ത്തി കടത്തി. മൂന്നാമത്തെ പന്തും അതിര്‍ത്തി കടത്തിയതോടെ ക്യാപ്ടന്‍ കോഹ്‌ലി വരുണിനോട്  ലൈന്‍ കീപ്പ് ചെയ്ത് എറിയാന്‍ ആവശ്യപ്പെടുന്നുണ്ടായിരുന്നു. തുടര്‍ന്ന് വരുണിന്റെ നാലാം പന്ത് മിഡ് ഓണില്‍ തട്ടിയിട്ട ശേഷം രണ്ട് റണ്‍ റഹീം ഓടിയെടുത്തു. അഞ്ചാം പന്ത് ഉഗ്രനൊരു വൈഡായി. അടുത്ത പന്ത് വരുണിനെ അത്യുഗ്രഹമായ സിക്‌സിലൂടെയായിരുന്നു റഹീം വരവേറ്റത്.

ഇതോടെ വരുണിന്റെ കണ്‍ടോള്‍ പോയി. അടുത്ത പന്തില്‍  റഹീമിന്റെ നേര്‍ക്ക് ഉഗ്രനൊരു ബീമര്‍ (പന്ത് നിലത്ത് തൊടാതെ ബാറ്റ്‌സ്മാന്റെ നെഞ്ചിന്റെ നേര്‍ക്ക് എറിയുന്നതാണ് ബീമര്‍). എന്നാല്‍ 147 കി.മി വേഗത്തില്‍ വന്ന പന്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ റഹീമിനായില്ല. പന്ത് നെഞ്ചില്‍ കൊണ്ടതോടെ റഹീം മൈതാനത്ത് വേദനകൊണ്ടു പുളഞ്ഞു.

തുടര്‍ന്ന് വരുണും സഹതാരങ്ങളം അടുത്തെത്തിയെങ്കിലും വേദനകൊണ്ട് പിടയുന്ന റഹീമിനെയാണ് കണ്ടത്. തുടര്‍ന്നാണ് വരുണിനെക്കൊണ്ട് അവശേഷിക്കുന്ന ഒരൊറ്റ പന്തുപോലും എറിയിക്കാന്‍ സാധിക്കില്ലെന്ന് അംപയര്‍മാര്‍ തീരുമാനമെടുത്തത്. എട്ടാമത്തെ ഓവറിലെ അവസാന പന്ത് എറിയാനെത്തിയ വരുണില്‍ നിന്ന് അംപയര്‍ പന്ത് വാങ്ങി വെയ്ക്കുകയുമായിരുന്നു. തുടര്‍ന്ന്  കോഹ്‌ലിയാണ് ഒരു പന്തും കൂടി ബൗള്‍ ചെയ്ത് ആ ഓവര്‍ പൂര്‍ത്തിയാക്കിയത്. വരുണ്‍ മനപ്പൂര്‍വ്വമാണോ ബീമര്‍ എറിഞ്ഞതെന്ന് ക്രിക്കറ്റ് കൗണ്‍സില്‍ പരിശോധിച്ച് വരികയാണ്.


Keywords: Sports, Cricket, Asia Cup, India, Bangaladesh, Varun Aron, Bemer, Mushfiqur Rahim, Umpire, Punishment.

Post a Comment