Follow KVARTHA on Google news Follow Us!
ad

സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം എം. സുകുമാരപ്പിള്ള അന്തരിച്ചു

സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗവും എഐടിയുസി നേതാവുമായ Pathanamthitta, Treatment, hospital, House, Kollam, Teacher, Thiruvananthapuram, Obituary, Kerala,
പത്തനംതിട്ട: സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗവും എഐടിയുസി നേതാവുമായ എം. സുകുമാരപ്പിള്ള(79)അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം.

രണ്ടു തവണ കേരഫെഡ് ചെയര്‍മാന്‍, ഇലക്ട്രിസിറ്റി ബോര്‍ഡിലെ എഐ ടിയുസി യൂണിയന്‍ ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അഖിലേന്ത്യാ ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷന്‍ വൈസ് പ്രസിഡന്റ്, പി ടി പുന്നൂസ് സ്മാരക ട്രസ്റ്റ് ചെയര്‍മാന്‍, ആര്‍ രവീന്ദ്രന്‍ സ്മാരക ട്രസ്റ്റ് ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുകയായിരുന്നു.

1990ല്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ച് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനായി മാറി. 1992 മുതല്‍ 2005 വരെ 13 വര്‍ഷം സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി, 2005 മുതല്‍ 2012 വരെ പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ട് അംഗം, സിപിഐ കൊല്ലം, പത്തനംതിട്ട ജില്ലാ കൗണ്‍സിലിലും എക്‌സിക്യൂട്ടീവിലും അംഗം, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം, എഐടിയുസി സംസ്ഥാന സെക്രട്ടറി, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് തുടങ്ങിയ മേഖലയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു.

Pathanamthitta, Treatment, hospital, House, Kollam, Teacher, Thiruvananthapuram, Obituary, ഭാര്യ: ശ്രീകുമാരി (റിട്ടേര്‍ഡ് അധ്യാപിക). മക്കള്‍: ഗീത, സന്തോഷ്, മരുമക്കള്‍: മോഹനന്‍ (മാനേജര്‍ കാനറാ ബാങ്ക്), രശ്മി (അധ്യാപിക, റിപ്പബ്ലിക്കന്‍ സ്‌കൂള്‍, കോന്നി).

മൃതദേഹം വൈകിട്ട് അഞ്ചുമണിക്ക്  സിപിഐ ജില്ലാ ആസ്ഥാനമായ ആര്‍.രവീന്ദ്രന്‍ സ്മാരകത്തില്‍ പൊതുദര്‍ശനത്തിന് വെക്കും. സംസ്‌കാരം വെള്ളിയാഴ്ച 10 മണിക്ക് പുത്തന്‍പീടികയിലെ വീട്ടുവളപ്പില്‍ നടക്കും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read:
അമ്മയെയും മകളെയും കാമുകനെയും കാണാതായ സംഭവം: പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

Keywords: Pathanamthitta, Treatment, hospital, House, Kollam, Teacher, Thiruvananthapuram, Obituary, Kerala.

Post a Comment