Follow KVARTHA on Google news Follow Us!
ad

ശസ്ത്രക്രിയക്കിടയില്‍ 21 സ്ത്രീകളെ ലൈംഗീകമായി പീഡിപ്പിച്ച ഡോക്ടര്‍ക്ക് പത്ത് വര്‍ഷം തടവ്

ടോറന്റോ: ശസ്ത്രക്രിയക്കിടയില്‍ 21 സ്ത്രീകളെ ലൈംഗീകമായി പീഡിപ്പിച്ച ഡോക്ടറെ കോടതി പത്ത് വര്‍ഷം തടവിന് വിധിച്ചു. Doctor, Sexual assault, Canada
ടോറന്റോ: ശസ്ത്രക്രിയക്കിടയില്‍ 21 സ്ത്രീകളെ ലൈംഗീകമായി പീഡിപ്പിച്ച ഡോക്ടറെ കോടതി പത്ത് വര്‍ഷം തടവിന് വിധിച്ചു. കനേഡിയന്‍ അനസ്‌തേറ്റിസ്റ്റായ ഡോക്ടര്‍ രോഗികളെ മയക്കിക്കിടത്തിയ ശേഷമാണ് പീഡനത്തിനിരയാക്കിയത്. ഡോക്ടര്‍ ജോര്‍ജ്ജ് ഡൂഡ്‌നോട്ടാണ് (65) ശിക്ഷിക്കപ്പെട്ടത്.

രോഗികള്‍ ഡോക്ടറിലര്‍പ്പിച്ച വിശ്വാസമാണിയാള്‍ മുതലെടുത്തതെന്നും കുറ്റം പൊറുക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം ശിക്ഷയോട് പ്രതികരിക്കാന്‍ ഡൂഡ്‌നോട്ട് തയ്യാറായില്ല.

Doctor, Sexual assault, Canadaവിധികേള്‍ക്കാന്‍ ലൈംഗീക അതിക്രമത്തിനിരയായ രോഗികള്‍ കോടതിയിലെത്തിയിരുന്നു. വിധി പ്രസ്താവിക്കുമ്പോള്‍ ഇരകള്‍ കണ്ണീരൊപ്പുന്നത് കാണാമായിരുന്നു. 25 മുതല്‍ 75 വരെ വയസ് പ്രായമുള്ള രോഗികളാണ് ലൈംഗീക അതിക്രമത്തിന് ഇരകളായത്.

SUMMARY: Toronto: A Canadian anaesthetist convicted of sexually assaulting 21 sedated women during surgeries was sentenced Tuesday to 10 years in prison.

Keywords: Doctor, Sexual assault, Canada


Post a Comment