Follow KVARTHA on Google news Follow Us!
ad

കശ്മീരില്‍ സൈനികന്‍ 5 സഹപ്രവര്‍ത്തകരെ വെടിവെച്ച് കൊന്നശേഷം ആത്മഹത്യ ചെയ്തു

കശ്മീരില്‍ സൈനിക ക്യാമ്പില്‍ അഞ്ച് സഹപ്രവര്‍ത്തകരെ വെടിവെച്ച് Jammu, Soldiers, Killed, National,
ശ്രീനഗര്‍: കശ്മീരില്‍ സൈനിക ക്യാമ്പില്‍ അഞ്ച് സഹപ്രവര്‍ത്തകരെ വെടിവെച്ച് കൊന്നശേഷം സൈനികന്‍ ആത്മഹത്യ ചെയ്തു.  ഒരു സൈനികന് ഗുരുതരമായി പരിക്കേറ്റു.

ജമ്മു കശ്മീരിലെ ഗന്ധര്‍ബാല്‍ ജില്ലയിലുള്ള മാനസ്ബാല്‍ സൈനിക ക്യാമ്പില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം. സൈനിക വിഭാഗമായ രാഷ്ട്രീയ റൈഫിള്‍സിലെ ജവാനാണ് സഹപ്രവര്‍ത്തകരെ വെടിവെച്ച് കൊന്ന ശേഷം ജീവനൊടുക്കിയത്.

Army jawan shoots dead 5 colleagues, kills self in Kashmir, Quarrel, Over duty, Jammu, അതേസമയം കൂട്ടക്കുരുതിക്കുള്ള കാരണം വ്യക്തമല്ല. എന്നാല്‍ സൈനികര്‍ക്കിടയില്‍ പരസ്പരം കലഹം നടന്നിരുന്നുവെന്ന് വ്യക്തമാണ്.

രാഷ്ട്രീയ റൈഫിള്‍സിലെ ജവാന്‍മാര്‍ക്ക് അവധി നല്‍കാതെ അധിക ജോലി ചെയ്യിപ്പിക്കുന്നതില്‍ സൈനികര്‍ക്കിടയില്‍ അസംന്തുഷ്ടി നിലനിന്നിരുന്നു.

ഇതേചൊല്ലിയുള്ള തര്‍ക്കം കൊലപാതകത്തില്‍
അവസാനിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്.
എന്നാല്‍ വെടിവെപ്പിനെ കുറിച്ച് പ്രതികരിക്കാന്‍ സൈനിക കേന്ദ്രങ്ങള്‍ ഇതുവരെ തയ്യാറായിട്ടില്ല. സംഭവത്തെ കുറിച്ച് സൈനിക തല അന്വേഷണത്തിന് ഉത്തരവിട്ടു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read:
ടി.പി. സുമേഷിനെ ഹൊസ്ദുര്‍ഗ് സി.ഐ ആക്കുന്നതിനെതിരെ ലീഗില്‍ പ്രതിഷേധം ശക്തം

Keywords: Army jawan shoots dead 5 colleagues, kills self in Kashmir, Quarrel, Over duty, Jammu, Soldiers, Killed, National.

Post a Comment