Follow KVARTHA on Google news Follow Us!
ad

മറയൂര്‍ ഉള്‍വനത്തില്‍ അജ്ഞാത സാന്നിധ്യം; മാവോയിസ്റ്റാണെന്ന് സംശയം

ഇടുക്കി മറയൂര്‍ കേരള- തമിഴ്‌നാട് അതിര്‍ത്തിയിലെ ഉള്‍വനത്തില്‍ അജ്ഞാതര്‍ Maoists, Idukki, Police, Photo, Kerala,
മറയൂര്‍: ഇടുക്കി മറയൂര്‍ കേരള- തമിഴ്‌നാട് അതിര്‍ത്തിയിലെ ഉള്‍വനത്തില്‍ അജ്ഞാതര്‍ കടന്നുകൂടിയതായി വിവരം ലഭിച്ചു.  തമിഴ്‌നാട് വനം വകുപ്പ്  വനത്തിനുള്ളില്‍ സ്ഥാപിച്ച രഹസ്യ ക്യാമറയില്‍ പതിഞ്ഞിരിക്കുന്ന ചിത്രങ്ങളില്‍ നിന്നുമാണ് അപരിചിതരുടെ സാന്നിധ്യം അറിഞ്ഞത്. മാവോയിസ്റ്റുകളാണോ വനത്തിനുള്ളില്‍ പ്രവേശിച്ചതെന്നറിയാന്‍ തമിഴ്‌നാട് പോലീസ് മറയൂരിലും അതിര്‍ത്തി പ്രദേശങ്ങളിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കേരള - തമിഴ്‌നാട് അതിര്‍ത്തിയില്‍ തമിഴ്‌നാട് വനം വകുപ്പിന്റെ ഉത്തരവാദിത്തത്തിലുള്ള തളിഞ്ചി  ഭാഗത്ത് സ്ഥാപിച്ച ക്യാമറയിലാണ് ചിത്രങ്ങള്‍ പതിഞ്ഞിരിക്കുന്നത്. മധ്യവയസ്‌കരെന്നു തോന്നിക്കുന്ന മൂന്നു പേര്‍ വെട്ടുകത്തിയുമായി നടക്കുന്ന ചിത്രങ്ങളാണ്  ക്യാമറയില്‍ പതിഞ്ഞിരിക്കുന്നത്. രണ്ടാഴ്ച മുന്‍പാണ് ചിത്രം പതിഞ്ഞത്. എന്നാല്‍ വനം വകുപ്പ് ക്യാമറ നോക്കിയതിനുശേഷമാണ് അജ്ഞാതരുടെ സാന്നിധ്യം അറിഞ്ഞത്. തുടര്‍ന്ന്  തമിഴ്‌നാട് പോലീസിനെ വിവരം അറിയിച്ചു. മാവോയിസ്റ്റുകളുടെ സാന്നിധ്യമുള്ളതായി തമിഴ്‌നാട് പോലീസ് സംശയിക്കുന്ന
പ്രദേശമാണ് തളിഞ്ചി.

Marayoor, Camera, Adivasi, Thamil Nadu, Forest, Maoists, Idukki, Police, Photo, Kerala, Malayalam News,
File photo
അതുകൊണ്ടുതന്നെ അന്വേഷണത്തിന് ഗൗരവം വേണമെന്ന് ആഭ്യന്തരവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ രണ്ടാഴ്ചയായി  തമിഴ്‌നാട്ടിലെ വനപ്രദേശങ്ങളിലും അതിര്‍ത്തി ഗ്രാമങ്ങളിലും ക്യാമറയില്‍ പതിഞ്ഞിരിക്കുന്ന ആളുകളെ കുറിച്ച്  അന്വേഷിച്ചെങ്കിലും  കണ്ടെത്താന്‍  കഴിഞ്ഞിട്ടില്ല.  അതിനാല്‍ അന്വേഷണം  മറയൂരിലേക്ക് വ്യാപിപ്പിക്കുകയും അവിടെയുള്ള  ആദിവാസി ഊരുകളില്‍  പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം  തെരച്ചില്‍ നടത്തുകയും ചെയ്തു.

എന്നാല്‍ ചിത്രത്തില്‍ കാണുന്നവരെ കണ്ടെത്താനോ ആദിവാസികള്‍ക്ക് അവരെ തിരിച്ചറിയാനോ കഴിഞ്ഞിട്ടില്ല. ഇതോടെ വനത്തില്‍ കടന്നു കൂടിയിരിക്കുന്നവര്‍ മാവോയിസ്റ്റുകളോ വനം കൊള്ളക്കാരോ ആകാമെന്നുള്ള നിഗമനത്തിലാണ്  തമിഴ്‌നാട് വനം വകുപ്പ്.  എന്നാല്‍ തളിഞ്ചിയില്‍   മാവോയിസ്റ്റുകളില്ലെന്ന വിശ്വാസമുള്ള കേരളാ വനംവകുപ്പ്  വിഷയം ഗൗരവമായെടുക്കേണ്ടതില്ലെന്ന നിലപാടിലുറച്ചു നില്‍ക്കുകയാണ്.

Also Read:
വൈദ്യുതി ജീവനക്കാരന്‍ ഓഫീസില്‍ കുഴഞ്ഞു വീണ് മരിച്ചു

Keywords: Marayoor, Camera, Adivasi, Thamil Nadu, Forest, Maoists, Idukki, Police, Photo, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment