Follow KVARTHA on Google news Follow Us!
ad

പനമ്പിള്ളി പ്രതിഭാ പുരസ്‌കാരം എം.എ. യൂസഫലിക്ക് സമ്മാനിച്ചു

സംസ്‌കാര സാഹിതിയുടെ പനമ്പിള്ളി പ്രതിഭാ പുരസ്‌കാരം പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ എം.എ. യൂസഫലിക്ക് Thiruvananthapuram, M.A.Yusafali, Kerala, Lulu Mall, Award, Parambilli Prathibha, Malayalam News, National News, Kerala News,
തിരുവനന്തപുരം: സംസ്‌കാര സാഹിതിയുടെ പനമ്പിള്ളി പ്രതിഭാ പുരസ്‌കാരം പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ എം.എ. യൂസഫലിക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി സമ്മാനിച്ചു.

രാജീവ്ഗാന്ധി ഇന്‍സ്റ്റിയൂട്ട് ഓഫ് ഡവലപ്‌മെന്റ്  സ്റ്റഡീസിന് വേണ്ടി നെയ്യാര്‍ ഡാമിന് സമീപം നിര്‍മിച്ച പുതിയ മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് പനമ്പിള്ളി പുരസ്‌കാരമായ ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും യൂസഫലി ഏറ്റുവാങ്ങിയത്.
Thiruvananthapuram, M.A.Yusafali, Kerala, Lulu Mall, Award, Parambilli Prathibha, Malayalam News, National News, Kerala News
ബഹുമുഖ പ്രതിഭയായ പനമ്പിള്ളി ഗോവിന്ദമേനോന്റെ സ്മരണാര്‍ത്ഥമാണ് അവാര്‍ഡ് ഏര്‍പെടുത്തിയത്. കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല യൂസഫലിയെ പൊന്നാടയണിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡ് സമ്മാനിച്ചു. പാലോട് രവി എം.എല്‍.എ. ആമുഖ പ്രസംഗം നടത്തി.

കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി, രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍, കേന്ദ്രമന്ത്രിമാരായ ശശി തരൂര്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.സി. വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്, നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍, യു.ഡി.എഫ്. കണ്‍വീനര്‍ പി.പി. തങ്കച്ചന്‍, എ.ഐ.സി.സി. സെക്രട്ടറി വി.ഡി. സതീശന്‍, കെ.പി.സി.സി. വൈസ് പ്രസിഡന്റ് എം.എം. ഹസന്‍, ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി, ഡെപ്യൂട്ടി സ്പീക്കര്‍ എന്‍. ശക്തന്‍, ഡി.സി.സി. പ്രസിഡന്റ് കെ. മോഹന്‍കുമാര്‍, ഐ.സി.എച്ച്.ആര്‍. ചെയര്‍മാന്‍ സുഖ്‌ദേവ് തൊറാട്ട്, ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഹിദുര്‍ മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.

Keywords: Thiruvananthapuram, M.A.Yusafali, Kerala, Lulu Mall, Award, Parambilli Prathibha, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment