Follow KVARTHA on Google news Follow Us!
ad

പെണ്ണുകാണല്‍

സുബ്ഹി നമസ്‌കാരം കഴിഞ്ഞു മാഹിന്‍ ഹാജി പള്ളിയില്‍ നിന്ന് വേഗത്തില്‍ ഇറങ്ങി. പ്രഭാതത്തില്‍ Story, Ibrahim Cherkala, Sareena, Marriage, Father, Job, Mother, Malayalam News, National News, Kerala News, International News
ഇബ്രാഹിം ചെര്‍ക്കളയുടെ നോവല്‍
അധ്യായം രണ്ട്

സുബ്ഹി നമസ്‌കാരം കഴിഞ്ഞു മാഹിന്‍ ഹാജി പള്ളിയില്‍ നിന്ന് വേഗത്തില്‍ ഇറങ്ങി. പ്രഭാതത്തില്‍ പുതിയ ഉണര്‍വ് തോന്നി. സറീനയെ പെണ്ണ് കാണാന്‍ ഇന്നും ഒരു കൂട്ടര്‍ വരുന്നുണ്ട്. കഴിഞ്ഞ ഓരോ തവണയും ആവര്‍ത്തിച്ച രംഗം മനസില്‍ തെളിയുമ്പോള്‍ പേടി തോന്നി. ഇതെങ്കിലും നടക്കണേ... മനം നൊന്ത് പ്രാര്‍ത്ഥിച്ചു. നാല് പെണ്‍കുട്ടികള്‍ ജനിച്ചപ്പോഴും ഏറെ ആഗ്രഹിച്ചതാണ് ഒരു ആണ്‍ കുട്ടിക്ക്. അത് പക്ഷെ പടച്ചവന്‍ വിധിച്ചില്ല. മൂന്ന് സുന്ദരി കുട്ടികളെ തന്ന് അനുഗ്രഹിച്ച് ദൈവം നാലാമത്തെ കുട്ടിയെ മാത്രം എന്തിന് ഇങ്ങനെ സൃഷ്ടിച്ചു. എല്ലാ പരീക്ഷണങ്ങളും എന്തും നേരിടാന്‍ പഠിപ്പിച്ച ഈ ജീവിതം ഇവിടെയും പരാജയപ്പെടുത്തില്ല.

ഓരോന്ന് ചിന്തിച്ച് ഹാജിയാര്‍ നടന്നു. രാവിലെ തന്നെ ബസുകള്‍ ഓരോന്നായി എത്തിത്തുടങ്ങി.    അവര്‍ക്ക് ഞാന്‍ ചെയ്തു കൊടുക്കുന്ന സഹായങ്ങള്‍ക്ക് നന്ദി പ്രകടിപ്പിക്കാന്‍ ഇത്തരം അവസരങ്ങളില്‍ എല്ലാവരും ഉത്സാഹം കാണിക്കുന്നു. ഹാജിയാര്‍ ഓടിനടന്ന് എല്ലാം ശ്രദ്ധിച്ചു. സറീനയുടെ മുറിയുടെ വാതില്‍ക്കല്‍ എത്തി. അവിടെ ജ്യേഷ്ഠന്മാര്‍ ഓരോന്നു പറഞ്ഞു ചിരിക്കുകയാണ്. വിവാഹ ശേഷം എല്ലാവര്‍ക്കും ഒന്നിച്ച് കൂടാന്‍ പറ്റുന്നത് ഇത്തരം വേളകളില്‍ മാത്രമാണ്്. കുട്ടിക്കാലത്തെ കുസൃതികളും ബാല കൗമാരങ്ങളുടെ ഓര്‍മകളും എല്ലാം സഹോദരികള്‍ പങ്കു വയ്ക്കുകയാണ്. ഒന്നും രണ്ടും കുട്ടികളെ പ്രസവിച്ചെങ്കിലും ഒന്നിച്ചു കണ്ടപ്പോള്‍ അവര്‍ക്ക് എല്ലാം ചെറുപ്പത്തിലേക്ക് മടങ്ങുന്നു.

വീടും ഭര്‍ത്താവും. ഓരോ വീട്ടിലെയും വിശേഷങ്ങള്‍ നിര്‍ത്താതെ ചര്‍ച്ച ചെയ്യും. സറീന എല്ലാം കൗതുകത്തോടെ കേള്‍ക്കും. 'എടീ കണ്ടില്ലേ എന്റെ പുതിയ മാല'. സുഹറത്താത്ത, പുതിയതായി വാങ്ങിയ മാല കാണിച്ചു അതിന്റെ അതിര്‍പങ്ങള്‍ വിവരിക്കുകയാണ്. കഴിഞ്ഞ ആഴ്ചയില്‍ ഭര്‍ത്താവ് ദുബൈയില്‍ നിന്നും കൊടുത്തു വിട്ടതാണ്. അവളുടെ മുമ്പില്‍ തോറ്റു കൊടുക്കാന്‍ ആമിനതാത്തയും തയ്യാറായില്ല. 'ഇത് കണ്ടോ എന്റെ ഈ വളയില്‍ ഒന്നിന് നാലു പവനാണ്. ഇന്നലാ തട്ടാന്‍ കൃഷ്ണന്‍ കൊണ്ടുതന്നത്'.

എല്ലാവരും അതിന്റെ ഭംഗി ആസ്വദിച്ചു. സഹോദരങ്ങളുടെ മേനി പറച്ചില്‍ സറീനയെ ഏറെ അസ്വസ്ഥപ്പെടുത്തി. എങ്ങനെ ഒന്ന് രക്ഷപ്പെടും. മനസ് അപ്പോഴും വേട്ടയാടുന്ന ദുര്‍നിമിഷമായി തോന്നി. മോളെ നീ ഒന്നും കഴിക്കുന്നില്ലെ ഉമ്മ അടുത്തു വന്നു. അവര്‍ക്ക് പിന്നാലെ അടുക്കളയിലേക്ക് നടന്നു. മാഹിന്‍ കുട്ടി അടുത്തിരുന്ന് കൊച്ചു കുട്ടിയെ തീറ്റും പോലെ ഓരോന്നും പറഞ്ഞ് ഭക്ഷണം കഴിക്കാന്‍ പ്രേരിപ്പിച്ചു. ഓമന അരികില്‍ വന്നപ്പോള്‍ മനസില്‍ ഏതോ ശാന്തി കൈ വന്നത് പോലെ തോന്നി. ചായ കഴിച്ചു. അവളുടെ കൂടെ മുറിയില്‍ തിരിച്ചെത്തി. ഇത്താത്തമാര്‍ ഇറങ്ങിപ്പോയത് ഏറെ ആശ്വാസമായി.

ഓമന പുതിയ സ്‌കൂളിലെ പുതിയജോലിയുടെയും കുട്ടികളുടെയും കഥകള്‍ ഓരോന്നും വിവരിക്കുമ്പോള്‍ മനസ് കുട്ടിക്കാലത്തേക്ക് യാത്രയായി. താനും ഓമനയും മറ്റു ചില കൂട്ടുകാരും ഉള്ള വിദ്യാലയ ദിനങ്ങള്‍... എല്ലാവരും ഓടിച്ചാടി കളിക്കുമ്പോള്‍ താന്‍ സ്വന്തം വിധിയുടെ തടവുകാരിയായി മൈതാനത്തിന്റെ ഓരത്ത് ഇരുന്ന് മനസുകള്‍ കൊണ്ട് ഓരോ കളിയ്ക്കും കണ്ണു നിറഞ്ഞ എത്ര എത്ര നിമിഷങ്ങള്‍....

ഓമന ഓരോന്നും പറഞ്ഞു ആശ്വസിപ്പിക്കുമ്പോള്‍ മനസില്‍ നിറയുന്ന മരവിപ്പ്... ക്ലാസ് ടീച്ചര്‍ മേരി സാന്ത്വനത്തിന്റെ മാലാഖയായിരുന്നു. ഓരോ പരീക്ഷകളിലും താന്‍ നേടുന്ന വിജയങ്ങളെ ഏറെ പുകഴ്ത്തും. മനോഹരമായ തന്റെ കൈയ്യക്ഷരങ്ങളെ എല്ലാവര്‍ക്കും കാണിച്ച് അഭിമാനത്തോടെ പറയും. നിങ്ങള്‍ ആര്‍ക്കും സാധിക്കാത്തത് സറീനയ്ക്ക് കഴിയും. ആ വാക്കുകള്‍ മനസിനെ നന്നേ തണുപ്പിക്കും.

വെയിലിന് ശക്തി കൂടി. ഇത്താത്തമാരുടെ കുട്ടികള്‍ ചുറ്റിലും കുസൃതി കാണിച്ചു. ഓരോ കളിയില്‍ ഏര്‍പെട്ടും ഓമനയോട് സംസാരിക്കുമ്പോഴും ശ്രദ്ധ മുഴുവന്‍ കുട്ടികളിലായിരുന്നു. നിറവര്‍ണങ്ങളുടെ ഘോഷയാത്രയാണ്. കുട്ടികള്‍ അവരുടെ ചിരിയും കളിയും എല്ലാം നല്‍കുന്ന ആനന്ദം. തനിക്കു ജനിക്കുന്ന കുട്ടികള്‍ ഇങ്ങനെ എല്ലാം തികഞ്ഞവരായിരിക്കുമോ? തന്നെ പോലെ തന്നെ ആരും കാണാന്‍ ഇഷ്ടപ്പെടാത്ത കോലമായിരിക്കുമോ? കണ്ണുകള്‍ അറിയാതെ നിറഞ്ഞു.

കണ്ണീര്‍ തുള്ളികള്‍ ഓമനയുടെ കൈയ്യിലേക്ക് അടര്‍ന്ന് വീണു. അവള്‍ ഞെട്ടലോടെ സറീനയുടെ മുഖത്ത് നോക്കി. അവള്‍ തേങ്ങിക്കരയുകയാണ്.  നീ വെറുതെ ഓരോന്ന് ഓര്‍ത്ത് കരയുന്നതില്‍ എന്താണ് അര്‍ത്ഥം ? എല്ലാം നേരിടാന്‍ നമ്മള്‍ക്ക് കഴിയണം. ഒഴുക്കിനെതിരെ നീന്തി ജയിക്കുന്നതാണ് മനസിന്റെ ബലം. അത് നിനക്കും ഉണ്ട്. പിന്നെയും നീ ഇങ്ങനെ സറീന കണ്ണ് തുടച്ചു. ചില നിമിഷങ്ങളില്‍ എന്റെ നിയന്ത്രണം വിട്ടു പോവുകയാണ്.

Story, Ibrahim Cherkala, Sareena, Marriage, Father, Job, Mother, Malayalam News, National News, Kerala News, International Newsമുറ്റത്തും വരാന്തയിലും ആളും ബഹളവും. ആരോ പറഞ്ഞു, അവര്‍ എത്തി. ഓമന ജനാല വഴി പുറത്തേക്ക് നോക്കി. നിന്നെ കാണാന്‍ വന്നവര്‍ എത്തി. സറീനയില്‍ ഒരു മാറ്റവും കണ്ടില്ല. ആവര്‍ത്തിക്കപ്പെടുന്ന നാടക രംഗത്തിന്റെ വിരസത അവളുടെ മുഖത്ത് തെളിഞ്ഞു. വേഗം ഒരുങ്ങൂ. ജ്യേഷ്ഠത്തിമാരും മറ്റു ചില സ്ത്രീകളും എത്തി സറീനയെ അണിയിച്ചൊരുക്കി. പട്ടു വസ്ത്രങ്ങളും സ്വര്‍ണാഭരണങ്ങളും കൊണ്ട് അലങ്കരിച്ചാല്‍ പെണ്ണ് മൊഞ്ചത്തിയാകില്ല. പെണ്ണഴക് പ്രകൃതിയുടെ അനുഗ്രഹമാണ്. പിന്നെ നോക്കുന്നവരുടെ മനസിന്റെ നിറഭേദങ്ങളും. സറീന വെറുതെ ചിരിച്ചു.

താഴെ ഹാളിലേക്ക് നയിക്കപ്പെട്ടു. ഓമനയുടെ കൈയ്യില്‍ ബലമായി പിടിച്ചു. മനസ് ശൂന്യമാണ്. എല്ലാം ഒരു കളിയായി തോന്നി. സറീനയെ ഒരു കസേരയില്‍ ഇരുത്തി മറ്റുള്ളവര്‍ ഒരു ഭാഗത്ത് മാറി നിന്നു. പെണ്ണ് കാണാന്‍ വന്ന ചെറുക്കനും അവന്റെ രണ്ട് കൂട്ടുകാരും അമ്മാവനും ചില സ്ത്രീകളും എല്ലാം സറീനയുടെ ചുറ്റും കൂടി. അല്‍പം നിശബദതയ്ക്ക് ശേഷം ചെറുക്കന്‍ പേര് ചോദിച്ചു. അവള്‍ പതുക്കെ തല ഉയര്‍ത്തി ഉത്തരം പറഞ്ഞു. അയാളുടെ മുഖത്തെ നിരാശ അവളെ നോവിച്ചു. ഒന്നു നടന്നു വാ, അല്‍പം അകലെ നിന്ന് സ്ത്രീ വിളിച്ചു. സറീന പണിപ്പെട്ട് എഴുന്നേറ്റ് മടിയോടെ മുടന്തി നടന്നു. ചുണ്ടുകള്‍ വിതുമ്പലടക്കാന്‍ പണിപ്പെട്ടു. എല്ലാവരും പുറത്ത് വരാന്തയിലേക്ക് ഇറങ്ങിയപ്പോള്‍ സറീന ആശ്വാസത്തോടെ ഓമനയ്ക്ക് അരികില്‍ എത്തി.

ചെറുക്കനും കൂട്ടരും ഒറ്റയായും കൂട്ടമായും ഏറെ ചര്‍ച്ച ചെയ്ത ശേഷം അമ്മാവന്‍ ഹാജിയോട് പറഞ്ഞു. ഒരു ജീവിത കാലം മുഴുവന്‍ മുന്നോട്ട് പോകേണ്ട കാര്യമല്ലേ? ഇന്ന് പണവും സമ്പാദ്യങ്ങളും മാത്രമല്ലെ? മനുഷ്യന്റെ പ്രശ്‌നങ്ങള്‍. സൗന്ദര്യവും കുറച്ചൊക്കെ വേണ്ടേ? ഞങ്ങള്‍ ഇത്രയും പ്രതീക്ഷിച്ചില്ല. ഹാജിയാര്‍ ഒന്നും കരുതരുത്. ഇത് നടക്കില്ല. അവര്‍ ഓരോരുത്തരായി ഇറങ്ങിപ്പോയി. മാഹിന്‍ ഹാജിയുടെ കണ്ണില്‍ ഇരുട്ട് കേറി. ഒന്നും കാണാതെ അയാള്‍ കസേരയില്‍ ഏറെ നേരം ഇരുന്നു. മനസ് അല്‍പം ശാന്തമായപ്പോള്‍ ചിന്തിച്ചു. മോളെ എങ്ങനെ നേരിടും. ഇത് എന്തൊരു പരീക്ഷണമാണ് റബ്ബേ.. ഹാജിയാരുടെ കണ്ണുകള്‍ നിറഞ്ഞു. പതുക്കെ എഴുന്നേറ്റ് സറീനയുടെ മുറിയിലേക്ക് നടന്നു. അവള്‍ കിടന്നു തേങ്ങുകയാണ്. അധിക സമയം അത് കണ്ട് നില്‍ക്കാന്‍ ശക്തിയില്ലാതെ ഹാജിയാര്‍ വരാന്തയിലേക്ക് നടന്നു.

പേടി സ്വപ്നം നിറഞ്ഞ ഒരു രാത്രി കൂടി അവസാനിച്ചിരിക്കുന്നു. പതുക്കെ എഴുന്നേറ്റ് ബാത്ത് റൂമിലേക്ക് നടന്നു. തണുത്ത വെള്ളത്തില്‍ ഏറെ നേരം കുളിച്ചു. പുതിയ ഉണര്‍വ് തോന്നി. ജനലരികില്‍ നിന്നു. നെല്‍പ്പാടത്തിലേക്ക് നോക്കി. ഒറ്റയും കൂട്ടമായും പറന്ന് പോകുന്ന കിളികള്‍. ആകാശത്തിന്റെ അനന്തതയിലേക്ക് പറന്ന് പറന്ന് അകലുന്നത് കുറേ നേരം നോക്കി നിന്നു. പഴയൊരു ഗാനം മൂളിക്കൊണ്ട് അവള്‍ കമ്പ്യൂട്ടറിന്റെ മുമ്പില്‍ ഇരുന്നു.

Story, Ibrahim Cherkala, Sareena, Marriage, Father, Job, Mother, Malayalam News, National News, Kerala News, International News,
Ibrahim Cherkala
(writer)
തന്റെ ഫേസ് ബുക്കിലെ പുതിയ കമന്റുകള്‍ പരിശോധിച്ചു. സറീന എന്ന തന്റെ പേരിനേട് ഏറെയും സംവദിക്കുന്നത് യുവാക്കളാണ.് സുന്ദരികളായ കുറെ കൂട്ടുകാരികളുടെ ഫോട്ടോകളോട് കൂടി തന്നെ വിശേഷങ്ങള്‍ കൈമാറും. പലരും തന്റെ ഫോട്ടോ ആവശ്യപ്പെട്ടു. ഒരിക്കലും അത് അവര്‍ക്ക് കൊടുക്കില്ല. തന്നോട് കാണിക്കുന്ന പല ബന്ധങ്ങളും തന്റെ ഫോട്ടോ കാണുന്നതോടെ ഇല്ലാതാവും. അത് സത്യമല്ലേ?

മനസ് ആവര്‍ത്തിക്കുന്ന ചോദ്യം. എന്തിന് ഈ അപകര്‍ഷതാ ബോധം. എല്ലാരും ഒരു പോലല്ല, അല്ലേ.... ദൈവ സൃഷ്ടികള്‍ പല വിധത്തിലാണ്. പല നിറങ്ങള്‍, പല കോലങ്ങള്‍. അത് ഏതോ അത്ഭുതങ്ങളുടെ ലോകമാണ്... കമ്പ്യൂട്ടറില്‍ തന്നെ തെളിഞ്ഞു വരാറുള്ള ഏതെല്ലാം രാജ്യക്കാര്‍... അവരുടെ വേഷങ്ങള്‍, രൂപങ്ങള്‍ എല്ലാം വ്യത്യസ്തങ്ങളാണ്.

പ്രപഞ്ച രഹസ്യ നിര്‍ണയങ്ങള്‍ക്ക് അപ്പുറത്താണ്. സൃഷ്ടി ഒന്നുമല്ല. മനസിലെ ചിന്തകള്‍ കാട് കേറി. പുതിയ ഒരു ദീപമാണ് ഇപ്പോള്‍ സ്‌ക്രീനില്‍ തെളിയുന്നത്. അത്ഭുത ജീവികളുടെ ഒരു മായാലോകം. ഏറെ സമയം കീബോഡില്‍ വിരലുകള്‍ ഓടി നടന്നു. മൗസ് ഓരോ ദിശയിലേക്ക് ചലിച്ചു.

Related : 

Keywords: Story, Ibrahim Cherkala, Sareena, Marriage, Father, Job, Mother, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment