Follow KVARTHA on Google news Follow Us!
ad

ഫെയ്‌സ് ബുക്ക് കിഞ്ചന വര്‍ത്തമാനം പറയാന്‍ മാത്രമല്ല; ഒരു കൈ സഹായിക്കാം...

സാമൂഹ്യ ക്ഷേമത്തിനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന നിരവധി Article, Kookanam-Rahman, Facebook, Youth Vision, Financial Aid, Facebook Groups, Malayalam News, National News
കൂക്കാനം റഹ്‌ മാന്‍

സാ
മൂഹ്യ ക്ഷേമത്തിനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന നിരവധി സന്നദ്ധ സംഘടനകളും, സന്നദ്ധ പ്രവര്‍ത്തകരും ലോകത്താകമാനമുണ്ട്. ബന്ധപ്പെട്ട സര്‍ക്കാരുകള്‍ ഇതിനായി ചെലവഴിക്കുന്ന ഫണ്ടിനെക്കാള്‍ കൂടുതല്‍ സന്നദ്ധ സംഘങ്ങള്‍ വഴി
ചെലവഴിക്കപ്പെടുന്നുണ്ട്. സമ്പന്നരായ വ്യക്തികളും വലിയ കോര്‍പറേറ്റുകളും അവരുടെ വരുമാനത്തിന്റെ നിശ്ചിത ഭാഗം ക്ഷേമ പ്രവര്‍ത്തനത്തിന് നീക്കി വെക്കുകയും, നീക്കി വെച്ച തുക നേരിട്ടോ സന്നദ്ധസംഘടനകള്‍ വഴിയോ അര്‍ഹതപ്പെട്ടവര്‍ക്ക് എത്തിച്ചു കൊടുക്കുകയും ചെയ്യുന്നുണ്ട്.

സര്‍ക്കാരുകള്‍ ഇത്തരം ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ ഔദ്യോഗികമായ പല കടമ്പകളും കടക്കേണ്ടതുണ്ട്. അര്‍ഹതപ്പെട്ട വ്യക്തികളിലേക്കു സര്‍ക്കാര്‍ ആശ്വാസം എത്തുമ്പോഴേക്കും വ്യക്തികളുടെ ശ്വാസം നിലച്ചു കാണും. എങ്കില്‍ സന്നദ്ധ പ്രവര്‍ത്തകരും സംഘങ്ങളും നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനമായാലും ക്ഷേമ പ്രവര്‍ത്തനമായാലും വളരെ പെട്ടെന്നു തന്നെ അര്‍ഹതപ്പെട്ടവരുടെ കൈകളിലെത്തുകയും അവര്‍ക്കത് ആശ്വാസത്തിന് വക നല്‍ക്കുകയും ചെയ്യുന്നു.

ശാസ്ത്ര സാങ്കേതിക വിദ്യയുടെ നേട്ടം മാധ്യമ രംഗത്തും ശീഘ്രഗതിയിലുളള ആശയത്തിന് വഴിതെളിയിച്ചിട്ടുണ്ട്. ലോകത്തിന്റെ ഏത് കോണിലുളള വ്യക്തികളുമായും കൂട്ടായ്മകളുമായും എളുപ്പം ബന്ധപ്പെടുന്നതിന് സാധ്യമാകുന്ന തരത്തില്‍ നവമാധ്യമങ്ങള്‍ സഹായമാകുന്നുണ്ട്. അത്യാസന്നനിലയില്‍ കിടക്കുന്ന ഒരു നിരാലംബന്‍ ഉണ്ടെന്നും, അദ്ദേഹത്തിന് സഹായം എത്തിക്കേണ്ടത് അത്യാവശ്യമാണെന്നും അറിഞ്ഞു കഴിഞ്ഞാല്‍ നിമിഷ നേരം കൊണ്ട് അത് സാധ്യമാകുന്ന വിധത്തില്‍ നവ മാധ്യമകൂട്ടായ്മകള്‍ ഇന്ന് ഉദയം ചെയ്തു കഴിഞ്ഞു.

അര്‍ഹരായവര്‍ക്ക് സഹായമെത്തിക്കാന്‍ ആഴ്ചകളും മാസങ്ങളും കാത്തു നില്‍ക്കാതെ മിനുറ്റുകള്‍ക്കകം സാധ്യമാക്കുന്ന സങ്കേതിക വിദ്യ സഹായകരമാവുന്നു. ഇത്തരം സഹായവുമായി മുന്നോട്ടു കുതിക്കുന്ന ഒരു നവമാധ്യമ കൂട്ടായ്മയാണ് പാലക്കാട് നിന്ന് തുടക്കമിട്ടിരിക്കുന്നത്.

സൗഹൃദ കൂട്ടായ്മയിലെ ഫെയ്‌സ് ബുക്ക് ലൈക്കിനും, കമന്റിനും ഷെയറിനുമപ്പുറം വേദനിക്കുന്നവരുടെ രോദനം ശമിപ്പിക്കാനും ആവുമോ എന്ന പരീക്ഷണമാണ് കുറ്റിപ്പളളം സ്വദേശി അന്‍വര്‍സാദിഖ് തുടങ്ങിവെച്ചത്. സാമൂഹിക ക്ഷേമ-കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയാണ് ഈ കൂട്ടായ്മ തുടങ്ങിയത്. ഫെയ്‌സ് ബുക്കിലെ കൂട്ടായ്മയ്ക്ക് യൂത്ത് വിഷന്‍ എന്ന പേരും നല്‍കി. പല പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിക്കുന്നത് നന്മകാംക്ഷിക്കുന്ന കുറച്ചു പേര്‍ മാത്രമായിരിക്കും. യൂത്ത് വിഷനും തുടക്കത്തില്‍ അന്‍വറും 10 പേരും അടങ്ങിയ കൂട്ടായ്മയായിരുന്നു.

ഒരു വര്‍ഷം മുമ്പ് തുടങ്ങിയ യൂത്ത് വിഷന്‍ കൂട്ടായ്മക്കിപ്പോള്‍ രാജ്യത്തിനകത്തും പുറത്തുമായി പതിമൂവായിരത്തിലേറെ അംഗങ്ങളുണ്ട്. വലിയ വലിയ മത-രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ വിചാരിച്ചാലെ ഒരു വര്‍ഷത്തിനകം ഫെയ്‌സ് ബുക്ക് ഗ്രൂപ്പുകളിലുപരി ഒരു ജീവകാരുണ്യ സംഘത്തിന് ഇത്രയും അംഗങ്ങളെ എത്തിക്കാനാവൂ. പക്ഷെ ഇന്റര്‍നെറ്റ് വഴി ഒന്നോ രണ്ടോ സന്മനസുളള വ്യക്തികളുടെ മനസില്‍ ഉരുത്തിരിഞ്ഞു വരുന്ന ആശയങ്ങളോട് സഹകരിക്കാന്‍ ആയിരക്കണക്കിനാളുകള്‍ മുന്നോട്ടു വരുന്നു.

വെറുതെ സൗഹൃദം പങ്കുവെക്കുന്ന ഫെയ്‌സ് ബുക്ക് പതിവു രീതികളില്‍ നിന്ന് കാരുണ്യ പ്രവര്‍ത്തനവുമായി മുന്നോട്ടു വന്ന ഈ കൂട്ടായ്മ അഭിനന്ദനമര്‍ഹിക്കുന്നു. സൗഹൃദത്തിലൂടെ സമൂഹത്തിന് എന്തെങ്കിലും നന്മ ചെയ്യണമെന്ന ലക്ഷ്യം തോന്നിയപ്പോള്‍ ഉദയം ചെയ്ത കൂട്ടായ്മയാണ് യൂത്ത് വിഷന്‍.

Article, Kookanam-Rahman, Facebook, Youth Vision, Financial Aid, Facebook Groups, Malayalam News, National News, Kerala News, കൂട്ടായ്മയുടെ വര്‍ത്തമാനകാല മുഖ്യ ലക്ഷ്യം നിര്‍ധനരായ രോഗികളെ കണ്ടെത്തി സഹായിക്കുകയെന്നതാണ്. യൂത്ത് വിഷന് രക്തദാന കൂട്ടായ്മയുമുണ്ട്. രക്തദാനത്തിന് സന്നദ്ധരായവരുടെ പേര്, ഫോണ്‍ നമ്പര്‍, രക്ത ഗ്രൂപ്പ് എന്നിവ ഫെയ്‌സ് ബുക്ക് ഗ്രൂപ്പിലുണ്ട്. വിളിപ്പുറത്ത് രക്തം നല്‍കാന്‍ സന്നദ്ധരാണിവര്‍.

മറ്റാരുടെയും ശൂപാര്‍ശയില്ലാതെ കൂട്ടായ്മയിലെ അംഗങ്ങള്‍ തന്നെയാണ് സഹായമര്‍ഹിക്കുന്നവരെ കണ്ടു പിടിക്കുന്നത്. കൂട്ടായ്മയുടെ ആദ്യ സഹായമെത്തിയത് തീരൂരില്‍ ഖമറുന്നിസ അന്‍വര്‍ നടത്തുന്ന സ്‌നേഹവീട് വൃദ്ധസദനത്തിനാണ്. രണ്ടു മാസത്തേക്ക് അന്തേവാസികള്‍ക്കുളള ഭക്ഷണച്ചെലവിന്റെ തുക നല്‍കി തുടക്കം കുറിച്ചു.

തൃശൂര്‍മാളയിലെ പുഷ്പ ഭവനിലുളള അന്തേ വാസികള്‍ക്ക് വസ്ത്രം നല്‍കി മാതൃക കാണിക്കുകയായിരുന്നു അടുത്ത പ്രവര്‍ത്തി. പാലക്കാട് ജില്ലാ ആശൂപത്രിയില്‍ ശരീരം തളര്‍ന്ന് ചികില്‍സയില്‍ കഴിയുന്ന രാധാകൃഷ്ണന് ധന സഹായം നല്‍കി. ആദ്യ ഘട്ടമെന്ന നിലയില്‍ 25,000 രൂപ യൂത്ത് വിഷന്‍ കൈമാറി. തിരുവനന്തപുരം വിതുര സ്വദേശി അരക്കുതാഴെ തളര്‍ന്ന് കിടപ്പിലാണ്. ആരുമില്ലാത്ത അദ്ദേഹത്തെ സഹായിക്കാന്‍ യൂത്ത് വിഷന്‍ എത്തി. അദ്ദേഹത്തെ തിരുവനന്തപുരം ആയുര്‍വേദ കോളജില്‍ അഡ്മിറ്റ് ചെയ്തു 50,000 രൂപ സഹായമായി അദ്ദേഹത്തിന് കൈമാറി.

ഇനിയും വേദനിക്കുന്നവരെയും സഹായിക്കാന്‍ ആളില്ലാത്തവരേയും കണ്ടെത്തി സഹായം നല്‍കാന്‍ കൂട്ടായ്മ തയ്യാറായി നില്‍ക്കുകയാണ്. റിയാദിലെ ഒരു ഇലക്ട്രിക്കല്‍ കമ്പനിയില്‍ സൂപ്പര്‍ വൈസറായാണ് അന്‍വര്‍സാദിഖ് ജോലി ചെയ്യുന്നത്.

Article, Kookanam-Rahman, Facebook, Youth Vision, Financial Aid, Facebook Groups, Malayalam News, National News,
Kookkanam Rahman
(Writer)
നിലവില്‍ യൂത്ത് വിഷന് മൂന്ന് ചാപ്റ്ററുകളുണ്ട്. കേരളാ ചാപ്റ്റര്‍, സൗദി അറേബ്യേ ചാപ്റ്റര്‍, വളപട്ടണം യു.എ.ഇ ചാപ്റ്റര്‍ എന്നിവയാണിത്. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കൈകോര്‍ക്കുന്ന യൂത്ത് വിഷനെന്ന നവമാധ്യമ കൂട്ടായ്മയ്ക്ക് നന്മകള്‍ നേരാം. ഈ കൂട്ടായ്മയില്‍ സഹകരിക്കാന്‍ സന്മനസുകാണിക്കുന്നവരെ സംഘാടകര്‍ സ്‌നേഹപൂര്‍വം ക്ഷണിക്കുകയാണ്. ചെറിയ-ചെറിയ സഹായങ്ങള്‍ വലിയൊരു സഹായമായി മാറാന്‍ സാധിച്ചാല്‍ തീര്‍ചയായും കണ്ണീരൊഴുക്കി കഴിയുന്നവര്‍ക്ക് അതൊരു അത്താണിയാവും. ഒരു വര്‍ഷത്തിനകം ഇത്രയും പേരെ ഈ കര്‍മ പരിപാടിയിലേക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞതിലും, നിരവധി പേരുടെ കണ്ണീരൊപ്പാന്‍ കഴിഞ്ഞതിലും സംഘാടകര്‍ക്ക് അഭിമാനിക്കാം.

നിരവധി ഫെയ്‌സ് ബുക്ക്  ഗ്രൂപ്പുകളും കൂട്ടായ്മകളും ഇത്തരത്തില്‍ തങ്ങളുടെ കാരുണ്യ പ്രവര്‍ത്തനങ്ങളും ജനോപകാര പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നുണ്ട്. മികച്ച പ്രതികരണവും സ്വീകാര്യതയുമാണ് ഇത്തരം കൂട്ടായ്മകള്‍ക്ക് ലഭിക്കുന്നത്. തളരാതെ ഊര്‍ജ സ്വലതയോടെ സംഘടനയെ ശക്തിപ്പെടുത്തി അശരണര്‍ക്ക് താങ്ങും തണലുമായി നിന്ന് മുന്നോട്ടു കുതിക്കാന്‍ യൂത്ത് വിഷനെ പോലുള്ള യുവ സമൂഹത്തിന് കഴിയട്ടെയെന്ന് ആശംസിക്കുന്നു.

Keywords: Article, Kookanam-Rahman, Facebook, Youth Vision, Financial Aid, Facebook Groups, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more. 

Post a Comment