Follow KVARTHA on Google news Follow Us!
ad

കൈക്കൂലിക്കേസ്; ഡപ്യൂട്ടി തഹസില്‍ദാര്‍ക്ക് 6 വര്‍ഷം തടവ്

രണ്ടാംതവണയും കൈക്കൂലി കേസില്‍ പിടിയിലായ ഡപ്യൂട്ടി തഹസില്‍ദാരെ Kottayam, District Collector, Kottayam, Vigilance Court, Judge, Thrissur, Kottayam, Land-survey, Jail, Kerala,
കോട്ടയം: രണ്ടാംതവണയും  കൈക്കൂലി കേസില്‍ പിടിയിലായ  ഡപ്യൂട്ടി തഹസില്‍ദാരെ  ആറുവര്‍ഷം കഠിനതടവിനും 75,000 രൂപ പിഴയ്ക്കും വിജിലന്‍സ് കോടതി ശിക്ഷിച്ചു.  കൊടുങ്ങല്ലൂര്‍ നാഷണല്‍ ഹൈവേ ലാന്‍ഡ് അക്വിസിഷന്‍ ഡപ്യൂട്ടി തഹസില്‍ദാര്‍ പെരുമ്പായിക്കാട് പുളിക്കല്‍ മുഹമ്മദ് നൗഷാദി (52) നെയാണ് കോട്ടയം വിജിലന്‍സ് എന്‍ക്വയറി കമ്മിഷണര്‍ ആന്‍ഡ് സ്‌പെഷ്യല്‍ ജഡ്ജി എസ്. സോമന്‍ ശിക്ഷിച്ചത്.  1998ല്‍ വിജയപുരം വില്ലേജ് ഓഫീസര്‍ ആയിരുന്ന അവസരത്തില്‍  ഭൂമി ഇടപാട് സംബന്ധിച്ച് 500 രൂപ കൈക്കൂലി  ആവശ്യപ്പെട്ട കേസില്‍ നൗഷാദിനെ  തൃശൂര്‍ വിജിലന്‍സ് കോടതി മൂന്നുവര്‍ഷം തടവിനു ശിക്ഷിച്ചിരുന്നു.

മാത്രമല്ല  2007 ല്‍ കോട്ടയം താലൂക്ക് ഓഫീസ് ഡപ്യൂട്ടി തഹസില്‍ദാറായിരുന്ന അവസരത്തില്‍ പുരയിടത്തില്‍ നിന്നും മണ്ണെടുക്കാന്‍  അനുമതി നല്‍കുന്നതിനായി ബെന്‍ ആന്‍ഡ്രൂസ് ഉമ്മനില്‍ നിന്നും നൗഷാദ്  5,000 രൂപ കൈക്കൂലി വാങ്ങിയിരുന്നു. ഈ കേസിലാണ് ഇപ്പോള്‍ വിജിലന്‍സ് കോടതി ശിക്ഷ വിധിച്ചത്. 10,000 രൂപ ആവശ്യപ്പെട്ട നൗഷാദ് ആദ്യ ഗഡുവായി 5000 രൂപ നല്‍കാന്‍ ആണ് ആവശ്യപ്പെട്ടത്.

Kottayam, District Collector, Kottayam, Vigilance Court, Judge, Thrissur, Kottayam, Land-survey, Jail, Kerala,എന്നാല്‍ ബെന്‍ ആന്‍ഡ്രൂസ് ഇതു സംബന്ധിച്ച്  കോട്ടയം വിജിലന്‍സിന്  പരാതി നല്‍കുകയും പരാതിയുടെ അടിസ്ഥാനത്തില്‍  വിജിലന്‍സ് ഉദ്യോഗസ്ഥര്‍ നൗഷാദിനു കൊടുക്കാനായി ആന്‍ഡ്രൂസ് ഉമ്മന്റെ കയ്യില്‍
കൊടുത്ത  3,000 രൂപ കോട്ടയം താലൂക്ക് ഓഫീസ് പരിസരത്തു വെച്ച് കൈമാറുമ്പോഴാണു നൗഷാദ്  പിടിയിലായത്. കോട്ടയം വിജിലന്‍സ് ഡി.വൈ.എസ്.പി പി.വി. വര്‍ഗീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

വിധി പ്രസ്താവിച്ച വിജിലന്‍സ് എന്‍ക്വയറി കമ്മിഷണര്‍ ആന്‍ഡ് സ്‌പെഷ്യല്‍ ജഡ്ജി എസ്. സോമന്‍ പ്രകൃതിവിഭവങ്ങള്‍ ചൂഷണം ചെയ്യുന്നതിനെതിരെ ലാന്‍ഡ് ആന്‍ഡ് റവന്യു കമ്മിഷണര്‍ പുറപ്പെടുവിച്ച  ഉത്തരവ് അവഗണിക്കുന്ന തരത്തിലുള്ള നിലപാടാണ്  നൗഷാദിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നതെന്ന് പറഞ്ഞു. നൗഷാദിനെ  കോട്ടയം സബ് ജയിലിലേക്ക് മാറ്റി. വിജിലന്‍സിനു വേണ്ടി ലീഗല്‍ അഡൈ്വസര്‍ ഉണ്ണിക്കൃഷ്ണന്‍ ചെറിയന്നൂര്‍ ആണ് കോടതിയില്‍ ഹാജരായത്.

Also Read:
ശിവരാമ ഷെട്ടി നിര്യാതനായി

Keywords: Kottayam, District Collector, Kottayam, Vigilance Court, Judge, Thrissur, Kottayam, Land-survey, Jail, Kerala,  Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment