Follow KVARTHA on Google news Follow Us!
ad

മണിക്കൂറില്‍ 200 കിമീ വേഗതയില്‍ കാറോടിച്ച യുവതിയെ ദുബൈ പോലീസ് വിട്ടയച്ചു

ദുബൈ: രോഗബാധിതയായ മാതാവിനെ ആശുപത്രിയിലെത്തിക്കാനായി മണിക്കൂറില്‍ 200 കിമീ വേഗതയില്‍ കാറോടിച്ച യുവതിയെ പോലീസ് വിട്ടയച്ചു. Gulf news, Dubai Traffic Police, General Mohammed Saif Al Zafeen, Patrols, Spotted, Woman, Vehicle, Speeding, Al Khawaneej Road.
ദുബൈ: രോഗബാധിതയായ മാതാവിനെ ആശുപത്രിയിലെത്തിക്കാനായി മണിക്കൂറില്‍ 200 കിമീ വേഗതയില്‍ കാറോടിച്ച യുവതിയെ പോലീസ് വിട്ടയച്ചു. അല്‍ ഖവനീജ് റോഡിലൂടെ യാത്രചെയ്യുമ്പോഴാണ് യുവതിയെ പോലീസ് പിടികൂടിയത്.

അശ്രദ്ധവും അപകടകരവുമായ വിധത്തിലായിരുന്നു യുവതി കാറോടിച്ചിരുന്നത്. സ്പീഡ് റഡാറുകള്‍ക്ക് സമീപമെത്തുമ്പോള്‍ മാത്രം വേഗത കുറയ്ക്കുകയും ശേഷം അമിത വേഗതയില്‍ കാറോടിക്കുകയുമായിരുന്നു യുവതി. ഇത് ശ്രദ്ധയില്‍ പെട്ടതോടെ പട്രോളിംഗ് നടത്തുകയായിരുന്ന ട്രാഫിക് പോലീസ് വാഹനം തടഞ്ഞുനിര്‍ത്തി.

എന്നാല്‍ മാതാവിനെ ആശുപത്രിയിലെത്തിക്കാനായിരുന്നു താന്‍ അമിതവേഗതയില്‍ കാറോടിച്ചതെന്ന് യുവതി പോലീസിനെ അറിയിക്കുകയും തുടര്‍ന്ന് പോലീസ് യുവതിയെ വിട്ടയക്കുകയുമായിരുന്നു. അടുത്ത ദിവസം തന്നെ പോലീസ് സ്‌റ്റേഷനില്‍ ഹാജരാകണമെന്നും യുവതിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
 Gulf news, Dubai Traffic Police, General Mohammed Saif Al Zafeen, Patrols, Spotted, Woman, Vehicle, Speeding, Al Khawaneej Road.
അമിതവേഗതയില്‍ കാറോടിച്ചതിന് യുവതിയില്‍ നിന്നും പിഴ ഈടാക്കുമെന്ന് ദുബൈ ട്രാഫിക് പോലീസ് മേധാവി ജനറല്‍ മുഹമ്മദ് സെയ്ഫ് അല്‍ സഫീന്‍ അറിയിച്ചു.

SUMMARY: A motorist who was speeding at more than 200kph in Dubai was stopped by a police patrol and then allowed to go on her way because her mum was ill.

Keywords: Gulf news, Dubai Traffic Police, General Mohammed Saif Al Zafeen, Patrols, Spotted, Woman, Vehicle, Speeding, Al Khawaneej Road.

Post a Comment