Follow KVARTHA on Google news Follow Us!
ad

മധ്യപ്രദേശില്‍ ആറ് സിമി പ്രവര്‍ത്തകരടക്കം ഏഴു പേര്‍ ജയില്‍ചാടി

മധ്യപ്രദേശില്‍ ഏഴ് സിമി പ്രവര്‍ത്തകര്‍ ജയില്‍ചാടി. ഇന്ത്യയില്‍ നിരോധിക്കപ്പെട്ട Bopal, SIMI, Islam Groups, Jail, Police, attack, hospital, Arrest, Murder, National,
ഭോപാല്‍: മധ്യപ്രദേശില്‍ ആറ് സിമി പ്രവര്‍ത്തകര്‍ അടക്കം ഏഴു പേര്‍ ജയില്‍ചാടി. ഇന്ത്യയില്‍ നിരോധിക്കപ്പെട്ട ഇസ്ലാമിക സംഘടനയാണ് സിമി. ഖണ്ഡ്വ ജയിലില്‍ നിന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് ഇവര്‍ ജയില്‍ ചാടിയത്. ജയില്‍ചാടിയവരില്‍ ഒരാള്‍ പിടിയിലായി. മറ്റുളളവര്‍ക്കായി തെരച്ചില്‍ തുടരുന്നു. സിമിപ്രവര്‍ത്തകര്‍ ജയില്‍ചാടിയതിനെ തുടര്‍ന്ന് ഖണ്ഡ്വയിലും ഇന്‍ഡോറിലും പോലീസ് ജാഗ്രത പുലര്‍ത്തുകയാണ്.

ജയിലിലെ കുളിമുറിയുടെ ഭിത്തി തുരന്ന്  മതില്‍ ചാടിയാണ് തടവുകാര്‍ രക്ഷപ്പെട്ടത്. ജയില്‍ചാട്ടം  തടയാന്‍ ശ്രമിച്ച സുരക്ഷാജോലിയിലുണ്ടായിരുന്ന രണ്ട് കോണ്‍സ്റ്റബിള്‍മാരെ കുത്തിപ്പരിക്കേല്‍പിച്ചാണ് തടവുകാര്‍ രക്ഷപ്പെട്ടത്.

Bopal, SIMI, Islam Groups, Jail, Police, Attack, Hospital, Arrest, Murder, National,  Malayalam News, National News, എന്നാല്‍ തടവുകാര്‍ക്ക് കത്തി എങ്ങനെ ലഭിച്ചു എന്നകാര്യത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോണ്‍സ്റ്റബിള്‍മാരെ ആക്രമിച്ചശേഷം അവരുടെ  കൈവശമുണ്ടായിരുന്ന റൈഫിളുകളുമായാണ് തടവുകാര്‍ സ്ഥലംവിട്ടത്. ഒരു എ.എസ്.ഐയുടെ കൊലപാതകവും ഖണ്ഡ്വയിലെ ആശുപത്രിയില്‍ നടന്ന സ്‌ഫോടനവുമായും ബന്ധപ്പെട്ടാണ് സിമി പ്രവര്‍ത്തകരെ  അറസ്റ്റു ചെയ്തത്.

Also Read:
വാറണ്ട് പ്രതിയാണെന്നാരോപിച്ച് പോലീസ് മര്‍ദ്ദനം: യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ ആശുപത്രിയില്‍

Keywords: Bopal, SIMI, Islam Groups, Jail, Police, Attack, Hospital, Arrest, Murder, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment