Follow KVARTHA on Google news Follow Us!
ad

സ്പിരിറ്റ് വേട്ട: പോലീസിനെ വെട്ടിയ കേസിലെ പ്രതിയുടെ മകള്‍ വനിതാ പോലീസിനെ മര്‍ദിച്ചു

സ്പിരിറ്റ് പരിശോധന നടത്താനെത്തിയപ്പോള്‍ എ.എസ്.ഐയേയും Alappuzha, Spirit ceased, Daughter, Officer, Police, Wife, Arrest, Custody, Court, Kerala,
ആലപ്പുഴ: സ്പിരിറ്റ് പരിശോധന നടത്താനെത്തിയപ്പോള്‍  എ.എസ്.ഐയേയും  സിവില്‍ പോലീസ് ഓഫീസരേയും വെട്ടിയ വീട്ടില്‍ വെച്ച് പോലീസിനു നേരെ വീണ്ടും അക്രമം. അക്രമത്തില്‍ വനിതാ പോലീസിനു മര്‍ദനമേറ്റു. മാന്നാര്‍ സ്‌റ്റേഷനിലെ വനിതാ സിവില്‍ പോലീസ് ഓഫീസര്‍ ചെറുകോല്‍ അര്‍ച്ചനയില്‍ ജെ. അനിതയ്ക്കാണു (32) മര്‍ദനമേറ്റത്. പോലീസിനെ വെട്ടിയ കേസിലെ പ്രധാന പ്രതി ബുധനൂര്‍ നിലവറശ്ശേരി രാജമന്ദിരത്തില്‍ രാജന്റെ മകള്‍ ഉള്‍പെടെ അഞ്ചു പേരെ  സംഭവത്തില്‍ പോലീസ്  അറസ്റ്റ് ചെയ്തു.

എന്നാല്‍ സ്പിരിറ്റ് വേട്ട നടത്തിയ പോലീസുകാരെ വെട്ടിയ പ്രതി രാജന്റെ ഭാര്യ രത്‌നമ്മയെ പിടികൂടാന്‍ പോലീസിനായില്ല. ഇവര്‍  പോലീസിനെ വെട്ടിച്ചു കടന്നുകളയുകയായിരുന്നു. എന്നാല്‍ വീട്ടിലുണ്ടായിരുന്ന ഇവരുടെ പ്രായപൂര്‍ത്തിയാവാത്ത ഇളയ മകളെ കസ്റ്റഡിയില്‍ എടുത്ത പോലീസ്  വീട്ടില്‍ വെച്ചുതന്നെ ജാമ്യം നല്‍കി ബന്ധുക്കളെ ഏല്‍പിച്ചു. പോലീസിന്റെ കൃത്യനിര്‍വഹണത്തിനു തടസം സൃഷ്ടിച്ചതിനും മര്‍ദിക്കാന്‍ ശ്രമിച്ചതിനുമാണ്
Bail, Alappuzha, Spirit ceased, Daughter, Officer, Police, Wife, Arrest, Custody, Court, Kerala, Malayalam News,
മറ്റുള്ളവരെ അറസ്റ്റ് ചെയ്തത്.

രാജന്റെ മകള്‍ രേഷ്മ (18), രാജന്റെ ഭാര്യയുടെ അനുജത്തി ആലാ പെണ്ണുക്കര പുന്നോലില്‍ പ്രസന്ന (38), രാജന്റെ ഭാര്യയുടെ ബന്ധു ചങ്ങനാശേരി മാടപ്പള്ളി പങ്കിപ്പുറം മൈലമണില്‍ മണി (41), മണിയുടെ സുഹൃത്ത് മല്ലപ്പള്ളി പരിയാരം മുറിയില്‍ താമരശേരില്‍ ചെറിയാന്‍ ടി. വര്‍ഗീസ് (30), മണിയുടെ അളിയന്‍ മല്ലപ്പള്ളി പരിയാരം മുറിയില്‍ ആനക്കുഴിയില്‍ ശ്രീജിത്ത് (26) എന്നിവരാണ് അറസ്റ്റിലായത്.

ആഗസ്ത്  27ന്  സ്പിരിറ്റ് വേട്ടയ്‌ക്കെത്തിയ പോലീസ് സംഘത്തെ വെട്ടിയ കേസില്‍ പോലീസിന്റെ കയ്യില്‍ നിന്നും രക്ഷപ്പെട്ട് ഒളിവില്‍ പോയ രാജന്റെ ഭാര്യ  രത്‌നമ്മ വീട്ടിലുണ്ടെന്നുള്ള വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച  ഉച്ചയ്ക്ക് ഒന്നരയോടെ പോലീസ് സംഘം വീടു വളഞ്ഞത്.

 പശുവിനു തീറ്റ കൊടുക്കുകയായിരുന്ന രത്‌നമ്മയെ പിടികൂടാന്‍ ചെന്ന വനിതാ പോലീസ് അനിതയെ രേഷ്മ കൈയ്ക്കു പിടിച്ചു തിരിക്കുകയും ഷര്‍ട്ടില്‍ പിടിച്ചു വലിക്കുകയും ചെയ്തു. മാത്രമല്ല, യൂണിഫോമിലെ ലെയിന്‍ യാര്‍ഡ് വലിച്ചുപൊട്ടിക്കുകയും ചെയ്തു. ഈ സമയം രത്‌നമ്മ ഓടി രക്ഷപ്പെടുകയായിരുന്നെന്നു പോലീസ് പറഞ്ഞു . മറ്റു പ്രതികളെ ശനിയാഴ്ച  കോടതിയില്‍ ഹാജരാക്കും.

Also Read:
കാമുകിയുടെ മരണം കൊലപാതകമാണെന്ന് പരാതി; മഞ്ചേശ്വരം യുവാവിനെ തിരയുന്നു

Keywords: Bail, Alappuzha, Spirit ceased, Daughter, Officer, Police, Wife, Arrest, Custody, Court, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment