Follow KVARTHA on Google news Follow Us!
ad

പി.ബി കമ്മീഷന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ വി.എസിനെതിരെ രൂക്ഷവിമര്‍ശനം

കേരളത്തില്‍ സി.പി.എമ്മിന്റെ വിഭാഗീയത പരിശോധിക്കാനെത്തിയ V.S Achuthanandan, Pinarayi vijayan, CPM, Conference, Accused, Thiruvananthapuram, Secretariat, Politics, Kerala,
തിരുവനന്തപുരം: കേരളത്തില്‍ സി.പി.എമ്മിന്റെ  വിഭാഗീയത പരിശോധിക്കാനെത്തിയ പി.ബി കമ്മീഷന്റെ സാന്നിധ്യത്തില്‍ വി.എസിനെതിരെ അംഗങ്ങളുടെ രൂക്ഷവിമര്‍ശനം. നടപടിയെടുക്കേണ്ടുന്നതരത്തിലുള്ള പല തെറ്റുകളും  വി.എസിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ടെന്ന് ഭൂരിപക്ഷം സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളും അഭിപ്രായപ്പെട്ടു.

വി.എസ് സി.പി.എം നേതാക്കളെ അപകീര്‍ത്തിപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആരോപിച്ചു. സെക്രട്ടേറിയറ്റില്‍ പി.ബി കമ്മീഷന്റെ സാന്നിധ്യത്തില്‍ ശനിയാഴ്ചയും ചര്‍ച്ച  തുടരും.

വി.എസിനെ പ്രതിപക്ഷ സ്ഥാനത്തുനിന്നും മാറ്റണമെന്ന സംസ്ഥാനസമിതിയുടെ പ്രമേയത്തിന്റേയും സംസ്ഥാനഘടകത്തില്‍ നയവ്യതിയാനം ആരോപിച്ച് വി.എസ് നല്‍കിയ കത്തിന്റേയും അടിസ്ഥാനത്തിലാണ് ചര്‍ച്ച നടക്കുന്നത്. പാര്‍ട്ടി നേതാക്കളെ പൊതുസമൂഹത്തിനുമുന്നില്‍ അപകീര്‍ത്തിപ്പെടുത്തുന്ന
 V.S Achuthanandan, Pinarayi vijayan, CPM, Conference, Accused, Thiruvananthapuram, Secretariat,
നിലപാടാണ് വി.എസിന്റേതെന്ന് പിണറായി വിജയന്‍ യോഗത്തില്‍ ആരോപിച്ചു. നേതാക്കളെ അപകീര്‍ത്തിപ്പെടുത്താനായി ഏതറ്റം വരെ പോകാനും വി.എസിനു മടിയില്ല.

സംസ്ഥാനഘടകത്തില്‍ നയവ്യതിയാനം വേണമെന്ന വി.എസിന്റെ ആരോപണം തെറ്റാണെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. ഇതേതുടര്‍ന്നാണ്  ചര്‍ച്ച നടന്നത്. എന്നാല്‍ ചര്‍ച്ചയില്‍ പങ്കെടുത്തവരെല്ലാം  വി.എസിനെതിരെ തിരിഞ്ഞു. അച്ചടക്കനടപടിയെടുക്കേണ്ട തെറ്റുകളാണ്  വി.എസിന്റെ ഭാഗത്തുനിന്നുണ്ടായിക്കൊണ്ടിരിക്കുന്നത്.

ലാവ്‌ലിന്‍ കേസിലും ടി.പി.ചന്ദ്രശേഖരന്‍ വധത്തിലും പാര്‍ട്ടിയെ ഒറ്റപ്പെടുത്തുന്ന നിലപാടാണ് വി.എസ് സ്വീകരിച്ചത്. എന്നാല്‍ പ്രസ്താവനകള്‍ തിരുത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ ചില പ്രസ്താവനകള്‍ പിന്‍വലിച്ചതല്ലാതെ നിലപാടുമാറ്റത്തിനു തയാറായില്ല.

വി.എസിന്റെ പല നിലപാടുകളും രാഷ്ട്രീയ എതിരാളികള്‍ക്കാണ് ഗുണം ചെയ്തത്. പ്രമേയത്തിലൂടെ ആവശ്യപ്പെട്ടതുപോലെ അദ്ദേഹത്തെ പ്രതിപക്ഷനേതൃസ്ഥാനത്തുനിന്നു നീക്കണമെന്നുള്ള ആവശ്യവും ഉയര്‍ന്നു. ശനിയാഴ്ച സെക്രട്ടേറിയറ്റ് യോഗം സമാപിച്ചതിനുശേഷം പി.ബി കമ്മീഷന്‍ യോഗം ചേരും. തുടര്‍ന്നായിരിക്കും ഞായറാഴ്ച ആരംഭിക്കുന്ന സംസ്ഥാന സമിതിയില്‍ ഏതുരീതിയില്‍ ഇടപെടണമെന്ന കാര്യം തീരുമാനിക്കുക.

Also Read:
ഒക്ടോബര്‍ ഒന്ന് മുതല്‍ ചന്ദ്രഗിരി റോഡില്‍ ഗതാഗത നിയന്ത്രണം

Keywords: V.S Achuthanandan, Pinarayi vijayan, CPM, Conference, Accused, Thiruvananthapuram, Secretariat, Politics, Kerala,  Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment