Follow KVARTHA on Google news Follow Us!
ad

മലയാളി ഹൗസ് ഇമേജ് തകര്‍ത്തു; ജി.എസ് പ്രദീപിന്റെ കുമ്പസാരം ചാനലിന്റെ മറ്റൊരു ഷോയില്‍

കുറേയാണുങ്ങളും പെണ്ണുങ്ങളും ഒരുമിച്ച് ഉണ്ടുറങ്ങി 101 ദിവസം അനുഭവങ്ങളും പാളിച്ചകളും വെളിപ്പെടുത്തലുകളും Kerala, Malayalam, Channel, Reality -show, Entertainment, GS Pradeep Kumar, Malayalee House, Sreekandan Nair Show, Actors,
കുറേയാണുങ്ങളും പെണ്ണുങ്ങളും ഒരുമിച്ച് ഉണ്ടുറങ്ങി 101 ദിവസം അനുഭവങ്ങളും പാളിച്ചകളും വെളിപ്പെടുത്തലുകളും കൊണ്ട് ശ്രദ്ധേയമായ മലയാളി ഹൗസിനെ തള്ളിപ്പറഞ്ഞു കൊണ്ട് ഗ്രാന്റ് മാസ്റ്റര്‍ ജി.എസ് പ്രദീപിന്റെ കുമ്പസാരം. മലയാളി ഹൗസ് റിയാലിറ്റി ഷോ തന്റെ ഇമേജ് പൂര്‍ണമായും തകര്‍ത്തതായാണ് ജി.എസ് പ്രദീപിന്റെ തുറന്നുപറച്ചില്‍.

സൂര്യാ ടിവിയിലെ തന്നെ 'ശ്രീകണ്ഠന്‍ നായര്‍ ഷോ'യിലാണ് ജി.എസ് പ്രദീപിന്റെ നിര്‍ണായക വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്. ശനി, ഞായര്‍ ദിവസങ്ങളിലായി സംപ്രേഷണം ചെയ്യാനിരിക്കുന്ന ഷോയിലാണ് ഈ വെളിപ്പെടുത്തലുള്ളത്. മലയാളി ഹൗസില്‍ അഭിനയിച്ച ഒട്ടുമിക്ക താരങ്ങളും ഈ ഷോയില്‍ പങ്കെടുക്കുന്നുണ്ട്. ജി.എസ് പ്രദീപിനെ പോലുള്ള ചിലര്‍ മാത്രമാണ് മലയാളി ഹൗസിനെ തള്ളിപ്പറഞ്ഞിരിക്കുന്നത്.
Kerala, Malayalam, Channel, Reality -show, Entertainment, GS Pradeep Kumar, Malayalee House, Sreekandan Nair Show, Actors, Malayalam News, National News,
എന്നാല്‍ റിയാലിറ്റി ഷോയില്‍ വിജയിയായ രാഹുല്‍ ഈശ്വര്‍ മലയാളി ഹൗസിനെ പൂര്‍ണമായും ന്യായീകരിച്ചാണ് രംഗത്തു വന്നിരിക്കുന്നത്. മലയാളി ഹൗസില്‍ വനിതകളെ തൊട്ടിരുമ്മുകയും കെട്ടിപ്പിടിക്കുകയും ആഭാസമായ രീതിയില്‍ വസ്ത്ര ധാരണം നടത്തി രംഗത്തു വന്നതിനെയും രാഹുല്‍ ന്യായീകരിക്കുന്നുണ്ട്. മഞ്ഞപ്പിത്തം ബാധിച്ചവര്‍ക്ക് കാണുന്നതെല്ലാം മഞ്ഞയെന്നാണ് വിമര്‍ശനം ഉന്നയിക്കുന്നവരോടുള്ള രാഹുലിന്റെ മറുപടി. ഷോയില്‍ മറ്റുള്ളവരുടെ പ്രതികരണം കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

സിന്ധു ജോയ്, രാഹുല്‍ ഈശ്വര്‍, തിങ്കള്‍ ബാല്‍, നീന കുറുപ്പ്, സാഷ ഗോപിനാഥ്, റോസിന്‍ ജോളി, സന്തോഷ് പണ്ഡിറ്റ് തുടങ്ങി നിരവധി പ്രമുഖരാണ് മലയാളി ഹൗസില്‍ പങ്കെടുത്തത്. നടി രേവതിയാണ് മലയാളി ഹൗസിന്റെ അവതാരകയായി ഉണ്ടായിരുന്നത്. ബിഗ് ബ്രദര്‍ എന്ന റിയാലിറ്റിഷോയുടെ തനിപ്പകര്‍പ്പായിരുന്നു മലയാളി ഹൗസ്. 18 മത്സരാര്‍ഥികളുമായി തുടങ്ങിയ ഷോയില്‍ ഓരോ ആഴ്ചയും ഒരാള്‍ പുറത്താക്കപ്പെടും. ഒരാള്‍ പുറത്ത് പോകുമ്പോള്‍ ഒരു മുറി തുറക്കും. മലയാളി ഹൗസില്‍ നിന്ന് പുറത്താകാതിരിക്കാന്‍ മത്സരാര്‍ഥികള്‍ പരസ്പരം പണിയുന്ന പാരകളും, വഴക്കും, സ്‌നേഹവുമെല്ലാം ഈ ഷോയുടെ പ്രത്യേകതയായിരുന്നുവെങ്കിലും കേരളീയ പൊതു പ്രേക്ഷകരില്‍ നിന്നും ശക്തമായ വിമര്‍ശനം നേരിട്ടാണ് മലയാളി ഹൗസ് ശ്രദ്ധേയമായത്.
Kerala, Malayalam, Channel, Reality -show, Entertainment, GS Pradeep Kumar, Malayalee House, Sreekandan Nair Show, Actors, Malayalam News, National News,

Kerala, Malayalam, Channel, Reality -show, Entertainment, GS Pradeep Kumar, Malayalee House, Sreekandan Nair Show, Actors, Malayalam News, National News,

Kerala, Malayalam, Channel, Reality -show, Entertainment, GS Pradeep Kumar, Malayalee House, Sreekandan Nair Show, Actors, Malayalam News, National News,

Also Read: 
ആയുധങ്ങളുമായെത്തിയ കവര്‍ചാസംഘം പോലീസിനെവെട്ടിച്ച് കാറുപേക്ഷിച്ച് കടന്നു
Keywords: Kerala, Malayalam, Channel, Reality -show, Entertainment, GS Pradeep Kumar, Malayalee House, Sreekandan Nair Show, Actors, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment