Follow KVARTHA on Google news Follow Us!
ad

സിക്കിമിലെ സ്‌കൂള്‍ പാഠപുസ്തകത്തില്‍ മന്ത്രിയെ കള്ളനാക്കി

സിക്കിമിലെ അഞ്ചാം ക്ലാസ് പാഠപുസ്തകത്തില്‍ തെറ്റുകളുടെ കൂമ്പാരം. Students, school, Teacher, New Delhi, National,
ഗാങ്‌ടോങ് : സിക്കിമിലെ അഞ്ചാം ക്ലാസ് പാഠപുസ്തകത്തില്‍  തെറ്റുകളുടെ കൂമ്പാരം.  ഓര്‍ഗാനിക് മിഷന്‍ മേധാവിയായ പവന്‍ ചമലിംഗിനെ കള്ളന്‍ മന്ത്രി എന്നാണ് പുസ്തകത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.  മന്ത്രിയെ കള്ളനാക്കിയതു കൂടാതെ നിരവധി അക്ഷരത്തെറ്റുകളും സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ അഞ്ചാം ക്ലാസിലെ  പരിസ്ഥിതി ശാസ്ത്ര പാഠപുസ്തകത്തില്‍ കാണാം. വിദ്യാര്‍ത്ഥികളെ തെറ്റുകള്‍ പഠിപ്പിക്കുന്ന ഇത്തരം പാഠപുസ്‌കങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാതെ അധികൃതര്‍ തികഞ്ഞ അനാസ്ഥ കാണിക്കുകയാണ്.

കള്ളന്‍ മന്ത്രി(thief minister), ഹെക്ടര്‍(hectores), ഓള്‍റെഡി(abeady) ഫസ്റ്റ് (fist)എന്നിവ തെറ്റുകളില്‍ ചിലത് മാത്രമാണ്. തെറ്റായ വാക്കുകള്‍ അച്ചടിച്ചതു മൂലം വിദ്യാര്‍ത്ഥികളും  തെറ്റുകള്‍ ആവര്‍ത്തിക്കുകയാണെന്ന് അധ്യാപകര്‍ പറയുന്നു. ചില തെറ്റുകളും അക്ഷര പിശകുകളും വിദ്യാര്‍ത്ഥികളോട് തന്നെ തിരുത്താന്‍ ആവശ്യപ്പെടുകയാണെന്നും അധ്യാപകര്‍ പറഞ്ഞു.

ഡല്‍ഹി കേന്ദ്രമായ തുളിപ് പബ്ലിക്കേഷന്‍സ് എന്ന സ്വകാര്യ പ്രസാധക കമ്പനിയാണ് പുസ്തകം അച്ചടിച്ച് വിതരണം ചെയ്യുന്നത്. സംസ്ഥാനത്തെ നിരവധി വിദ്യാലയങ്ങളില്‍ ഇതേ പുസ്തകം തന്നെയാണ് പഠിപ്പിക്കുന്നത്. സര്‍ക്കാര്‍ അംഗീകൃതമായ മിക്ക പ്രൈമറി വിദ്യാലയങ്ങളിലെ പാഠപുസ്‌കങ്ങളുടെ അവസ്ഥയും ഇതുതന്നെയാണ്. നിലവാരം കുറഞ്ഞ ഭാഷയും, തെറ്റായ വിവരങ്ങളും വസ്തുതകളും  ഇത്തരം പാഠപുസ്തകങ്ങളില്‍ സര്‍വസാധാരണമാണ്. പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നതിലും വലിയ കാലതാമസമാണുള്ളത്.

Sikkim, Book Published, Mistakes, Students, School, Teacher, സംസ്ഥാന മനുഷ്യാവകാശ വികസന വകുപ്പോ പ്രസാധകരോ തെറ്റുകള്‍ കണ്ടെത്തിയിട്ടും അവ തിരുത്താനുള്ള നടപടികളൊന്നും കൈക്കൊള്ളുന്നില്ല. ആരെയാണ് കുറ്റപ്പെടുത്തേണ്ടതെന്ന് അറിയാത്ത അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും മന്ത്രിയെ കള്ളനെന്ന് വിളിച്ചതിന്റെ പൊരുള്‍  എന്താണെന്ന് ഇതുവരെ മനസിലായിട്ടില്ല. തൊഴിലില്‍ വീഴ്ച വരുത്തിയതിന് നാല് ഉദ്യോഗസ്ഥരെ സിക്കിം മനുഷ്യാവകാശ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. പുസ്തകങ്ങളില്‍ കണ്ട നിരവധി തെറ്റുകള്‍  റിപോര്‍ട്ട് ചെയ്തതിനു ശേഷമാണ് ഇവര്‍ക്കെതിരെ നടപടി ഉണ്ടായത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ കമ്മീഷനെയും നിയോഗിച്ചിട്ടുണ്ട്.

Also Read: 
മന്ത്രിസഭാ പുനഃസംഘടനകൊണ്ട് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ രക്ഷപ്പെടില്ല: കോടിയേരി

Keywords: Sikkim, Book Published, Mistakes, Students, School, Teacher, New Delhi, National,Kerala,Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment