Follow KVARTHA on Google news Follow Us!
ad

സിറിയയില്‍ വീണ്ടും സ്‌ഫോടനം:14 പേര്‍ കൊല്ലപ്പെട്ടു

ആഭ്യന്തരയുദ്ധം രൂക്ഷമായ സിറിയയില്‍ ബോംബ് സ്‌ഫോടനത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. സിറിയയ്ക്കു മുകളിലൂടെ പറന്ന റഷ്യന്‍ യാത്രാവിമാനം മിസൈല്‍ ആക്രമണത്തില്‍നിന്നു കഷ്ടിച്ചു രക്ഷപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. A powerful bomb ripped through a bustling commercial district of Damascus on Tuesday, killing at least 14 people
ദമാസ്‌കസ്: ആഭ്യന്തരയുദ്ധം രൂക്ഷമായ സിറിയയില്‍ ബോംബ് സ്‌ഫോടനത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. സിറിയയ്ക്കു മുകളിലൂടെ പറന്ന റഷ്യന്‍ യാത്രാവിമാനം മിസൈല്‍ ആക്രമണത്തില്‍നിന്നു കഷ്ടിച്ചു രക്ഷപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. വിമാനത്തിനു നേരെ രണ്ടു മിസൈലുകള്‍ പാഞ്ഞെത്തിയതായി പൈലറ്റ് വെളിപ്പെടുത്തി. വിമാനത്തിന്റെ ഗതിമാറ്റിയാണ് മിസൈലുകളില്‍ നിന്നും രക്ഷപ്പെട്ടത്.

കഴിഞ്ഞദിവസം ബോംബാക്രമണത്തില്‍ നിന്നും സിറിയന്‍ പ്രധാനമന്ത്രി അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. ദമാസ്‌കസില്‍ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിനു നേരെയാണ് കാര്‍ബോംബ് ആക്രമണം ഉണ്ടായത്. കാര്‍ബോംബ് സ്‌ഫോടനം ഉണ്ടായ സ്ഥലത്തുനിന്നും ഏതാനും കിലോമീറ്റര്‍ അകലെയാണ് ഇന്നലെ 14 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.

പ്രസിഡന്റ് ബാഷര്‍ അസാദിന്റെ ഭരണത്തിനെതിരെ വിമതര്‍ നടത്തിവരുന്ന പ്രക്ഷോഭങ്ങളില്‍ ഇതുവരെ 70,000 പേര്‍ സിറിയയില്‍ കൊല്ലപ്പട്ടെന്നാണു യുഎന്‍ കണക്കാക്കുന്നത്.
syria-explosio, Powerful bomb, Commercial district , Damascus , Syria civil war, Syrian prime minister
SUMMARY: shattering store fronts and bringing Syria's civil war to the heart of the capital for the second consecutive day.  A powerful bomb ripped through a bustling commercial district of Damascus on Tuesday, killing at least 14 people

Key Words: Powerful bomb, Commercial district , Damascus , Syria civil war, Syrian prime minister , President Bashar Assad, Washington, President Barack Obama,  Syrian regime, White House.

Post a Comment