Follow KVARTHA on Google news Follow Us!
ad

വിതുരക്കേസും നീളുന്നു; അറിയപ്പെടാത്ത ഒട്ടേറെ വിവരങ്ങളുമായി ഗീത ടീച്ചറുടെ പുസ്തകം ഹിറ്റ്

സൂര്യനെല്ലിക്കു ശേഷം കേരളത്തില്‍ ഏറ്റവുമധികം വിവാദം സൃഷ്ടിച്ച വിതുര പെണ്‍വാണിഭക്കേസും അനന്തമായി Thiruvananthapuram, Case, Court, Jagathy Sreekumar, Kerala, Suryanelli Case, Vithura Case, Book, Sukatha Kumari, K. Ajitha, Malayalam news, Kerala vartha.
തിരുവനന്തപുരം: സൂര്യനെല്ലിക്കു ശേഷം കേരളത്തില്‍ ഏറ്റവുമധികം വിവാദം സൃഷ്ടിച്ച വിതുര പെണ്‍വാണിഭക്കേസും അനന്തമായി നീളുന്നു. കേസില്‍ കോട്ടയത്തെ പ്രത്യേക കോടതിയില്‍ ആരംഭിച്ച വിചാരണ നിര്‍ത്തിവച്ചിരിക്കുകയാണ്. സൂര്യനെല്ലിക്കു പിന്നാലെ, 1996ല്‍ തന്നെയാണ് വിതുര പെണ്‍വാണിഭവക്കേസുമുണ്ടായത്. പെണ്‍കുട്ടി ഇപ്പോള്‍ യുവതിയും തിരുവനന്തപുരത്തെ ഒരു വ്യാപാരിയുടെ ഭാര്യയുമാണ്. മാസങ്ങള്‍ക്കുമുമ്പ് പ്രത്യേക കോടതിയില്‍ ആരംഭിച്ച വിചാരണയുടെ രണ്ടാം ദിവസം കോടതിയില്‍വച്ച് പെണ്‍കുട്ടിക്ക് ശാരീരികാസ്വാസ്ഥ്യം ഉണ്ടായിരുന്നു. പിന്നീട്, വിചാരണാ നടപടികള്‍ തുടര്‍ന്നില്ല.

അതിനിടെ, വിതുര പെണ്‍വാണിഭക്കേസിലെ പെണ്‍കുട്ടിക്ക് ഇല്ലാത്ത വധഭീഷണി ഉണ്ടെന്നു വരുത്തി കേസ് അട്ടിമറിക്കാന്‍ സുഗതകുമാരി ശ്രമിക്കുന്നുവെന്ന പരാമര്‍ശങ്ങളുമായി പുറത്തിറങ്ങിയ പുസ്തകം ശ്രദ്ധ നേടി. പ്രമുഖ കവയിത്രിയും സാമൂഹിക പ്രവര്‍ത്തകയുമായ സുഗതകുമാരിക്കെതിരേ രൂക്ഷ പരാമര്‍ശങ്ങളാണ് സാമൂഹിക പ്രവര്‍ത്തകയും ഫെമിനിസ്റ്റുമായ പ്രൊഫ. പി ഗീതയുടെ പുസ്തകത്തിലുള്ളത്. മാവേലിക്കരയിലെ ഫേബിയന്‍ ബുക്‌സാണ് പ്രസാധകര്‍. അന്യായങ്ങള്‍ അരാഷ്ട്രീയ കേരളത്തെ രൂപപ്പെടുത്തിയ സ്ത്രീ പീഡനക്കേസുകളെക്കുറിച്ച് ഒരു സമഗ്രാന്വേഷണം എന്നാണ് പുസ്തകത്തിന്റെ പേര്. വിതുര കേസിലെ ഇടനിലക്കാരിയായിരുന്ന അജിതാ ബീഗം കൊല്ലപ്പെട്ടതാണെന്ന വെളിപ്പെടുത്തലും പുസ്തകത്തിലുണ്ട്. ഇതുവരെ അവരുടെ മരണം ആത്മഹത്യയാണെന്നാണ് പുറത്തുവന്നിരുന്നത്.

വിതുര ഉള്‍പ്പെടെ പല പെണ്‍വാണിഭക്കേസുകളിലെയും ഇരകള്‍ക്കു നീതി കിട്ടാന്‍ സുഗതകുമാരിക്കും കെ. അജിതക്കും മറ്റുമൊപ്പം പൊരുതിയ ഗീതയുടെ പുസ്തകത്തില്‍ സൂര്യനെല്ലിക്കേസിനെക്കുറിച്ചും നിരവധി പുറത്തുവരാത്ത വിവരങ്ങളുണ്ട്. വിതുര കേസില്‍ കോട്ടയത്തെ പ്രത്യേക കോടതി കുറ്റവിമുക്തനാക്കിയ നടന്‍ ജഗതിശ്രീകുമാറിനെക്കുറിച്ച് വിതുര പെണ്‍കുട്ടി പറഞ്ഞ വാക്കുകളും പുസ്തകത്തിലുണ്ട്. മുറിക്കുള്ളില്‍ ഓടിച്ചിട്ടു പിടിച്ചാണ് ജഗതി തന്നെ പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി പറയുന്നു.
Thiruvananthapuram, Case, Court, Jagathy Sreekumar, Kerala, Suryanelli Case, Vithura Case, Book, Sukatha Kumari, K. Ajitha, Malayalam news, Kerala vartha.

സൂര്യനെല്ലി ഉള്‍പെടെ കേരളത്തില്‍ ഇതുവരെയുണ്ടായ സ്ത്രീപീഡനക്കേസുകളെക്കുറിച്ചും കേസുകള്‍ അട്ടിമറിച്ച വഴികളെക്കുറിച്ചും വിശദീകരിക്കുന്നതാണ് പുസ്തകം. സൂര്യനെല്ലി, വിതുര, ഐസ്‌ക്രീം പാര്‍ലര്‍, കളിരൂര്‍ കവിയൂര്‍ തുടങ്ങിയ കേസുകള്‍ പ്രതികള്‍ക്കു സഹായകരമായ വിധത്തില്‍ ദുര്‍ബലമാവുകയോ അട്ടിമറിക്കപ്പെടുകയോ ചെയ്തതിന്റെ കാണാപ്പുറങ്ങളെക്കുറിച്ചു വിശദമായിത്തന്നെ ഗീത എഴുതുന്നു.

പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടികളെ നേരില്‍കണ്ട് തയ്യാറാക്കിയ വിശദമായ അഭിമുഖങ്ങളുമുണ്ട്. വിതുരക്കേസിലെ പെണ്‍കുട്ടിയുടെ ജീവന് ഭീഷണിയുണ്ടെന്നു തുടര്‍ചയായി പറയുക വഴി പെണ്‍കുട്ടിയുടെ ധൈര്യം ചോര്‍ത്താന്‍ സുഗതകുമാരിക്കു കഴിഞ്ഞുവെന്നും അതിലൂടെ ചില പ്രമുഖ പ്രതികളുടെ രക്ഷപ്പെടല്‍ എളുപ്പമാക്കാന്‍ സാധിച്ചുവെന്നുമാണ് വെളിപ്പെടുത്തല്‍. എട്ടു വര്‍ഷം നീണ്ട ശ്രമത്തിനൊടുവിലാണ് പുസ്തകം പുറത്തിറങ്ങുന്നത്.

കിളിരൂര്‍ കേസില്‍ ഇരയായ ശാരിക്ക് അനുകൂലമായി ആദ്യം നിലപാടു സ്വീകരിച്ച സി.പി.എം. അധികാരത്തിലെത്തിയപ്പോള്‍ മലക്കം മറിയാന്‍ ഇടയായ സാഹചര്യം, ഐസ്‌ക്രീം കേസില്‍ റെജീനയുടെ മൊഴിമാറ്റത്തിനു പിന്നിലെ വസ്തുതകള്‍, കവിയൂരിലെ അനഘയുടെ ആത്മഹത്യാ കുറിപ്പ് എന്നിവ ഉള്‍പെടുന്നതാണ് പുസ്തകം.

2007 മെയ് 28നാണ് ജഗതി ശ്രീകുമാറിനെ വിതുര കേസില്‍ കോടതി കുറ്റവിമുക്തനാക്കിയത്. കേസ് എടുത്തതും നടത്തിയതും സര്‍ക്കാരാണ്, ഇക്കാര്യത്തില്‍ പ്രതികരിക്കുന്നില്ല എന്നാണ് ടിവി ചാനലുകളില്‍ സുഗതകുമാരി പ്രതികരിച്ചത്. കുട്ടിയെ കൊല്ലരുത്, ജീവിക്കാന്‍ അനുവദിക്കണം എന്നൊക്കെയാണ് അവര്‍ പറഞ്ഞുകൊണ്ടിരുന്നത്.

ആരില്‍ നിന്നാണ് അവള്‍ക്കു വധഭീഷണിയെന്ന് ഇനിയെങ്കിലും സുഗതകുമാരി വെളിപ്പെടുത്തണമെന്നാണ് പുസ്തകത്തിലെ ആവശ്യം. കേസിനെപ്പറ്റി പറയുമ്പോഴൊക്കെ അവളുടെ ജീവന്‍ അപകടത്തിലാണന്ന പ്രതീതിയാണ് സുഗതകുമാരിയുടെ വാക്കുകള്‍ നല്‍കുന്നത്. വിതുരയിലെ പെണ്‍കുട്ടി നേരിടുന്ന ഭീഷണിയെപ്പറ്റി സുതാര്യവും സത്യസന്ധവുമായി സമൂഹത്തോടു പറയാന്‍ സുഗതുകുമാരി തയ്യാറാകണമെന്ന് ഗീത പുസ്തകത്തില്‍ ആവശ്യപ്പെടുന്നു.

Keywords: Thiruvananthapuram, Case, Court, Jagathy Sreekumar, Kerala, Suryanelli Case, Vithura Case, Book, Sukatha Kumari, K. Ajitha, Malayalam news, Kerala vartha, Vithura sex scandal case: Githa's Book is a super hit.

Post a Comment