Follow KVARTHA on Google news Follow Us!
ad

സൂ­ര്യ­നെല്ലി­: പി.ജെ. കു­ര്യ­നെ പ്ര­തി ചേര്‍­ക്കാന്‍ അ­ഭി­ഭാ­ഷ­ക­യ്­ക്ക് പെണ്‍­കു­ട്ടി­യു­ടെ കത്ത്

സൂര്യനെല്ലി കേസില്‍ പി.ജെ. കുര്യനെ പ്രതി ചേര്‍ക്കണ­മെ­ന്നാ­വ­ശ്യ­പ്പെ­ട്ട് പെണ്‍­കു­ട്ടി കേ­സ് വാ­ദി­ക്കുന്ന അ­ഭി­ഭാ­ഷ­ക­യ്­ക്ക് കത്തയയച്ചു. Suryanelli case, P.J.Kuriyan, Girl, Advocate, Letter, Kozhikode, Chief Minister, A.K Antony, Complaint, Kumali, High Court, Supreme Court of India, Media, Kerala.

കോഴിക്കോട്: സൂര്യനെല്ലി കേസില്‍ പി.ജെ. കുര്യനെ പ്രതി ചേര്‍ക്കണ­മെ­ന്നാ­വ­ശ്യ­പ്പെ­ട്ട് പെണ്‍­കു­ട്ടി കേ­സ് വാ­ദി­ക്കുന്ന അ­ഭി­ഭാ­ഷ­ക­യ്­ക്ക് കത്തയച്ചു. പെണ്‍­കു­ട്ടി അ­യ­ച്ച കത്ത് മാധ്യ­മ­ങ്ങള്‍­പു­റ­ത്തു­വിട്ടു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ ഉപാധ്യക്ഷനുമായ പി.ജെ കുര്യന്‍ പെണ്‍­കു­ട്ടിയെ ബലാത്സംഗം ചെയ്തുവെന്നും, അദ്ദേഹത്തെ വിചാരണ പോലും നടത്താതെ കേസില്‍ നിന്നും ഒഴിവാക്കിയ നടപടി റദ്ദ് ചെയ്യാന്‍ റിവ്യൂഹര്‍ജി നല്‍ക­ണ­മെ­ന്നാ­വ­ശ്യ­പ്പെ­ട്ടു­കൊ­ണ്ടു­ള്ള ക­ത്താണ് അഭിഭാഷക­യ്­ക്ക­യച്ച­ത്.

ഉന്നത രാഷ്ട്രീയ സ്വാ­ധീ­ന­മു­ള്ള ആ­ളാ­യ­തി­നാല്‍ അദ്ദേഹത്തെ പോലീസ് ഉദ്യോഗസ്ഥര്‍ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കി രക്ഷപ്പെടുത്തുകയായിരുന്നുവെന്നും പരാതി­യില്‍ പ­റ­യുന്നു­ണ്ട്.

പെണ്‍­കു­ട്ടിയെ ലൈംഗിക­മാ­യി പീ­ഡി­പ്പി­ച്ച­വ­രില്‍ പി.ജെ. കു­ര്യനും ഉള്‍­പെ­ട്ടി­ട്ടു­ണ്ടെ­ന്ന് കേ­സി­ന്റെ വി­ചാ­ര­ണ­വേ­ള­യില്‍ തന്നെ പെണ്‍കുട്ടി വെളിപ്പെടുത്തിയിരു­ന്നു. അന്ന് കേന്ദ്ര സഹമന്ത്രിയായിരുന്ന പി.ജെ. കുര്യന്റെ ചി­ത്രം വാരികയില്‍ കണ്ട പെണ്‍കുട്ടി തന്നെ പീഡിപ്പിച്ചവരുടെ കൂട്ടത്തില്‍ ഇദ്ദേഹവുമുണ്ടെന്ന് വെളിപ്പെടുത്തിയതോടെയാണ് കേസില്‍ വഴിത്തിരിവുണ്ടാ­യത്.

അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണിക്ക് പെണ്‍കു­ട്ടി ഇ­തു സം­ബ­ന്ധിച്ച് പരാതി നല്‍­കി­യി­രുന്നു. കുമളി പഞ്ചായത്ത് റസ്റ്റ് ഹൗസില്‍ വെ­ച്ചാണ് കുര്യന്‍ പീഡി­പ്പി­ച്ച­തെ­ന്നാണ് പെണ്‍കുട്ടിയുടെ മൊഴി. എന്നാല്‍, കുര്യന്‍ ഇതിലുള്‍പെട്ടി­ട്ടില്ലെന്നായിരുന്നു പ്രത്യേക അന്വേഷണ സം­ഘം നല്‍കിയ റിപോര്‍ട്ട്. സൂര്യനെല്ലി കേസിന്റെ വിചാരണയില്‍ നിന്നും പി.ജെ കുര്യനെ ഒഴിവാക്കിക്കൊണ്ട് പീരുമേട് കോടതിയില്‍ പോലീസ് സമര്‍പിച്ച കുറ്റപത്രത്തിനെതിരെ പെണ്‍കുട്ടി നല്‍കിയ പരാതി ഹൈക്കോടതി അംഗീകരിച്ചിരു­ന്നു.

എ­ന്നാല്‍ ഹൈക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ട് കുര്യന്‍ സുപ്രീം കോടതിയെ സമീപിക്കുകയും കേസ് പരിഗണിച്ച സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും കുര്യന്റെ പരാതി തള്ളുകയും പീരുമേട് കോടതിയില്‍ ഹാജരായി വിചാരണ നേരിടാന്‍ ഉത്തരവിടു­കയും ചെ­യ്തു. ഇത്തരം കേസില്‍ നിന്നും വിചാരണ നേരിടാതെ രക്ഷപ്പെടുന്നത് അപഹാസ്യമാ­ണെന്ന് കോടതി വിമര്‍ശിച്ചിരി­ന്നു.

Suryanelli case, P.J.Kuriyan, Girl, Advocate, Letter, Kozhikode, Chief Minister, A.K Antony, Complaint, Kumali, High Court, Supreme Court of India, Media, Kerala.എന്നാല്‍ 2007 ല്‍ ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്‍ ചീഫ്ജസ്റ്റിസ് ആ­യ­പ്പോള്‍ സുപ്രീംകോടതി വിധിയെ ചോദ്യം ചെയ്ത് കൊണ്ട് സമര്‍പിച്ച അപ്പീല്‍ പരി­ഗ­ണിച്ച് ചീഫ് ജസ്റ്റിസ് അടങ്ങിയ ഫുള്‍ബെഞ്ച് കുര്യനെ കേസിന്റെ വിചാരണ നടപടികളില്‍ നിന്നും ഒഴി­വാക്കി വിധി പുറപ്പെടു­വിച്ചു. ഇ­തി­നെ­തിരെ പെണ്‍­കുട്ടി അഭിഭാഷകയോട് കുര്യനെതിരെ റിവ്യൂഹരജി നല്‍കാന്‍ ആവശ്യപ്പെ­ട്ടി­രു­ന്നെ­ങ്കിലും ഹര്‍ജി നല്‍കിയിരു­ന്നില്ല.

ഇ­തേ തു­ടര്‍ന്ന് പി.ജെ കുര്യനെ കേസില്‍ നിന്നും ഒഴിവാക്കിക്കൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂഹരജി നല്‍കാന്‍ പെണ്‍കുട്ടി തന്റെ അഭിഭാഷകക്ക് രേഖാമൂലം പരാതി നല്‍­കു­ക­യാ­യി­രുന്നു. ജനുവരി 31 കുര്യനെ­തിരെ റിവ്യൂഹര്‍ജി സമര്‍പിക്കാനുള്ള അവസാന തീ­യ­തി­യാ­യി­രുന്നു. ജനുവരി 29ന് പെണ്‍കു­ട്ടി അ­ഭി­ഭാ­ഷ­ക­യ്ക്കയച്ച കത്താണ് ഇപ്പോള്‍ പുറത്തുവന്നിരിയ്ക്കുന്നത്.

Keywords: Suryanelli case, P.J.Kuriyan, Girl, Advocate, Letter, Kozhikode, Chief Minister, A.K Antony, Complaint, Kumali, High Court, Supreme Court of India, Media, Kerala.

Post a Comment