Follow KVARTHA on Google news Follow Us!
ad

എന്‍.എസ്.എസിനെ പിന്തുണച്ച് പി.ജെ. കുര്യന്‍ രംഗത്ത്

എന്‍.എസ്.എസും കോണ്‍ഗ്രസ് ഹൈക്കമാന്റും തമ്മില്‍ ധാരണയുണ്ടായിരുന്നതായി രാജ്യസഭാ ഉപാധ്യക്ഷനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ P.J.Kuriyan, NSS, Ernakulam, Sukumaran Nair,Congress, Leader, KPCC, President, Ramesh Chennithala, Kerala

എറണാകുളം: എന്‍.എസ്.എസും കോണ്‍ഗ്രസ് ഹൈക്കമാന്റും തമ്മില്‍ ധാരണയുണ്ടായിരുന്നതായി രാജ്യസഭാ ഉപാധ്യക്ഷനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി.ജെ. കുര്യന്‍ വ്യക്തമാക്കി. എ.ഐ.സി.സി. വക്താവിനെ തിരുത്തിയും എന്‍.എസ്.എസ്. നേതൃത്വത്തെ ന്യായീകരിച്ചു­മാണ് കുര്യന്റെ വാക്കുകള്‍.

കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല മന്ത്രിസഭയില്‍ സുപ്രധാന പദവി വഹിക്കണമെന്നു ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടിരുന്നതായും കുര്യന്‍ പറഞ്ഞു. ധാരണയുണ്ടാക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡു തന്നെയാണു കേന്ദ്ര മന്ത്രിയായിരുന്ന വിലാസ് റാവു ദേശ്മുഖിനെ എന്‍.എസ്.എസ്. ആസ്ഥാനത്തേക്ക് പറഞ്ഞു വിട്ടത്.

കുര്യന്റെ വാക്കുകള്‍ എന്‍.എസ്.എസിനോട് ചേര്‍ന്ന് നില്‍ക്കുന്നതായതിനാല്‍ പ്രതിരോധത്തിലായ എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്ക് വലിയ ഊര്‍ജമായേക്കും. ചെന്നിത്തലയെ മന്ത്രിയാക്കണമെന്നും അതിന് തയ്യാറായില്ലെങ്കില്‍ മന്ത്രിസഭ മറിച്ചിടുമെന്നും പറഞ്ഞ സുകുമാരന്‍ നായരെ അനുകൂലിക്കാന്‍ കേരളത്തിലും കേന്ദ്രത്തിലുമുള്ള കോണ്‍ഗ്രസുകാര്‍ തയ്യാറാകാത്ത നേരത്താണ് കുര്യന്റെ പിന്തുണയെന്നത് ശ്രദ്ധേയമാണ്.

 P.J.Kuriyan, NSS, Ernakulam, Sukumaran Nair,Congress, Leader, KPCC, President, Ramesh Chennithala, Kerala.ഹൈക്കമാന്‍ഡ് പ്രതിനിധി എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറിയുമായി കാര്യങ്ങള്‍ സംസാരിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ പേരാണു ധാരണ­ കുര്യന്‍ പറഞ്ഞു. കെ.പി.സി.സി. പ്രസിഡന്റ് മന്ത്രിസഭയില്‍ ചേര്‍ന്നു സര്‍ക്കാരിനെ ശക്തിപ്പെടുത്തണമെന്ന ആത്മാര്‍ഥമായ ആഗ്രഹം പങ്കുവയ്ക്കുക മാത്രമാണ് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ ചെയ്തത്.

രമേശിന്റെ പേര് എടുത്തുപറഞ്ഞു എന്നതുകൊണ്ടും രമേശ്, നായര്‍ സമുദായാംഗമാണ് എന്നതിനാലും സുകുമാരന്‍ നായരുടെ പ്രസ്താവനയെ സമുദായവല്‍­ക്ക­രിച്ച് മതസൗഹാര്‍ദം തകര്‍ക്കരുതെന്നും കുര്യന്‍ അഭിപ്രായപ്പെട്ടു.

Keywords: P.J.Kuriyan, NSS, Ernakulam, Sukumaran Nair,Congress, Leader, KPCC, President, Ramesh Chennithala, Kerala.

Post a Comment