Follow KVARTHA on Google news Follow Us!
ad

ദുബൈയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ എകസ്‌റ്റെന്‍ഷന്‍ കേന്ദ്രം

ദുബായില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ എക്‌സ്‌റ്റെന്‍ഷന്‍ കേന്ദ്രം തുടങ്ങും.Gulf, Dubai, Indian Consulate, Visa, Pravasi
ദുബൈ: ദുബൈയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ  എക്‌സ്‌റ്റെന്‍ഷന്‍ കേന്ദ്രം തുടങ്ങും. ദുബൈയിലെ അല് ഖൂസില്‍ ആരംഭിക്കുന്ന കാര്യത്തില്‍ ഉറപ്പു ലഭിച്ചതായി എം കെ രാഘവന്‍ എം പിയാണ്  അറിയിച്ചത്. ഈ വിഷയത്തില്‍ ഇന്ത്യന്‍  വിദേശ കാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്, ചീഫ് പാസ്‌പോര്‍ട്ട്  ഓഫീസര്‍  ബി കെ ഗുപ്ത എന്നിവരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് എം കെ രാഘവന്‍ എം പി  ഇക്കാര്യം അറിയിച്ചത്.

Gulf, Dubai, Indian Consulate, Visa, Pravasi, Indian consulate in Dubai, Malayalam News, Kerala Vartha.അല്‍ ഖൂസ് മേഖലയില്‍ താമസിക്കുന്ന  മൂന്നു ലക്ഷം ഇന്ത്യക്കാര്‍ക്ക്  ഇത്തരമൊരു കേന്ദ്രം ഏറെ  പ്രയോജനപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. അല് ഖൂസിലെ  വാണിജ്യ കേന്ദ്രമായഅല്‍ ഖൂസ്മാള്‍  എക്‌സ്‌റ്റെന്‍ഷന്‍ കേന്ദ്രത്തിനാവശ്യമായ സ്ഥല സൗകര്യം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ആഴ്ചയില്‍ ദുബായില്‍ എം കെ രാഘവന്‍ എം പി സന്ദര്‍ശനം നടത്തിയിരുന്നു.

Key Words: Gulf, Dubai, Indian Consulate, Visa, Pravasi, Indian consulate in Dubai, Malayalam News, Kerala Vartha.

Post a Comment