Follow KVARTHA on Google news Follow Us!
ad

മു­ഖ്യ­മ­ന്ത്രിക്കും മന്ത്രി അ­നൂ­പ് ജേ­ക്ക­ബിനും ഫോ­ണി­ലൂ­ടെ വ­ധ­ഭീഷ­ണി

മുഖ്യമന്ത്രി ഉമ്മന്‍ചാ­ണ്ടിക്കും മന്ത്രി അനൂപ് ജേക്കബിനും ടെലിഫോണിലൂടെ വധഭീഷണി . ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയ്ക്കാണ് പോലീസ്Chief Minister, Umman Chandi, Minister, Anoop Jacob, Phone call, Message, Murder, Police, Internet, Kozhikode, Thiruvananthapuram, Kerala.

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാ­ണ്ടിക്കും മന്ത്രി അനൂപ് ജേക്കബിനും ടെലിഫോണിലൂടെ വധഭീഷണി . ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയ്ക്കാണ് പോലീസ് കണ്‍ട്രോള്‍റൂ­മില്‍ ഭീ­ഷ­ണി­ സംബന്ധിച്ച ഫോണ്‍ സ­ന്ദേ­ശ­മെത്തിയത്. ചാ­വേ­ര്‍ ആ­ക്ര­മ­ണ­മാ­യി­രി­ക്കു­മെ­ന്നാ­ണ് സ­ന്ദേ­ശ­ത്തില്‍ പ­റ­ഞ്ഞി­രി­ക്കു­ന്നത്.

001039000000 എന്ന നമ്പരില്‍ നിന്നാണ് ഫോണ്‍ വിളി വന്നത്. ഗള്‍ഫില്‍ നിന്നും ഇന്റര്‍നെറ്റ് വ­ഴി­യുള്ളഫോണ്‍ സന്ദേ­ശ­മാ­ണിതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ നമ്പറില്‍ നിന്നും കഴിഞ്ഞ ദിവസങ്ങളില്‍ കരുനാഗപ്പള്ളി, തൃശൂര്‍, കോഴിക്കോട്, കാസര്‍കൊട് എന്നിവിടങ്ങളില്‍ സ്ത്രീകള്‍ ഉള്‍പ്പടെയുള്ള­വര്‍ക്ക് ഫോണ്‍വിളി വന്നതായി പോലീസ് അറിയിച്ചു.

Chief Minister, Umman Chandi, Minister, Anoop Jacob, Phone call, Message, Murder, Police, Internet, Kozhikode, Thiruvananthapuram, Kerala.വധഭീഷണിക്ക് പിന്നില്‍ ആരാണെന്നു കണ്ടെത്താന്‍ സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കന്റോണ്‍മെന്റ് പോ­ലീസ് കേസെ­ടു­ത്ത് അ­ന്വേഷ­ണം ആ­രം­ഭി­ച്ചി­ട്ടു­ണ്ട്. സന്ദേശത്തിന്റെ പശ്ചാത്തല­ത്തില്‍ ഉമ്മന്‍ ചാണ്ടിക്കും അനൂബ് ജേക്കബിനും
സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Keywords: Chief Minister, Umman Chandi, Minister, Anoop Jacob, Phone call, Message, Murder, Police, Internet, Kozhikode, Thiruvananthapuram, Kerala.

Post a Comment