Follow KVARTHA on Google news Follow Us!
ad

ഉഡുപ്പിയിലുണ്ടായ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു

കര്‍ണാടക-ഉഡുപ്പിയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. പാലാ സ്വദേശി Udupi, Karnataka, Accident, Obituary, Malayalees, National, Innova Car, Lorry, Pala, Sebastyan, Malayalam News, Kerala Vartha.
മംഗലാപുരം: കര്‍ണാടക ഉഡുപ്പിക്കടുത്ത പടുബിദ്രി എര്‍മാളത്തുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കോട്ടയം രാമപുരം ഏഴാച്ചേരി കവളക്കാട്ട് ദേവസ്യയുടെ ഭാര്യ ഏലിക്കുട്ടി (പെണ്ണി- 82), മകന്‍ ജോയി സെബാസ്റ്റ്യന്‍ (ജോയിച്ചന്‍- 52) എന്നിവരാണു മരിച്ചത്.

ഇവര്‍ക്കൊപ്പം സഞ്ചരിച്ച ദേവസ്യ(85)യെ പരിക്കുകളോടെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ 7.30നായിരുന്നു അപകടം. രാമപുരത്തുനിന്ന് രണ്ടരവര്‍ഷം മുമ്പാണ് സെബാസ്റ്റ്യനും കുടുംബവും ഉഡുപ്പി ഹെബ്രിക്ക് സമീപം സോമേശ്വരത്തേക്കു താമസം മാറ്റിയത്.

ഇവര്‍ കേരളത്തില്‍ നിന്നും ഹെബ്‌റിയിലേക്ക് ഇന്നോവ കാറില്‍ പോകുമ്പോള്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. തൊടുപുഴയില്‍ കുടുംബയോഗത്തിനെത്തി തിരിച്ചുപോവുകയായിരുന്നു അമ്മയും മകനും.

പരിക്കേറ്റവര്‍ രണ്ടുമണിക്കൂറോളം റോഡില്‍ കിടന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ജോയിച്ചനും മാതാവ് ഏലിക്കുട്ടിയും മരിച്ചിരുന്നു.

ജോയിച്ചന്റെ ഭാര്യ: ജസി (കുഞ്ഞുമോള്‍). മക്കള്‍: ജിസ്‌മോള്‍ (നഴ്‌സ് ബാംഗ്ലൂര്‍), ജിലുമോള്‍ (തിരുഹൃദയമഠം), ജിനുമോള്‍, ജിതുമോള്‍ (ഇരുവരും വിദ്യാര്‍ഥികള്‍). ജോയിച്ചന്റെ സഹോദരങ്ങള്‍: റിട്ട. കേണല്‍ ഡി.കെ. അഗസ്റ്റ്യന്‍ (എറണാകുളം), ഫാ. എബ്രഹാം കാവളക്കാട്ട് (ഇറ്റലി), സിസ്റ്റര്‍ എല്‍സിറ്റ് (എസ്.എച്ച്. കോണ്‍വെന്റ് ഉജ്ജയിന്‍), മേരി രാജു കരിക്കാട്ടുപടി (പുറപ്പുഴ), ടോമി സെബാസ്റ്റ്യന്‍ (ഹിന്ദു ദിനപത്രം, കൊച്ചി), സിസ്റ്റര്‍ വിന്‍സി (സെന്റ് ചാള്‍സ് ബറോമിയ കോണ്‍വെന്റ് ഭദ്രാവതി), സിസ്റ്റര്‍ അനൂപ (ഇറ്റലി).

Udupi, Karnataka, Accident, Obituary, Malayalees, National, Innova Car, Lorry, Pala, Sebastyan, Malayalam News, Kerala Vartha.
News Updated

Keywords: Udupi, Karnataka, Accident, Obituary, Malayalees, National, Innova Car, Lorry, Pala, Sebastyan, Malayalam News, Kerala Vartha.

Post a Comment