Follow KVARTHA on Google news Follow Us!
ad

കടയില്‍ അനധികൃതമായി സൂക്ഷിച്ച 5150 കിലോ അരി പിടികൂടി

കടയില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന 5150 കിലോ അരി Yunus, Shop, Rice, Pallithazhe, Nedumkandam, Thomas, Amount, Kvartha, Malayalam News, Kerala Vartha.
Yunus, Shop, Rice, Pallithazhe, Nedumkandam, Thomas, Amount, Kvartha, Malayalam News, Kerala Vartha.
നെടുങ്കണ്ടം: കടയില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന 5150 കിലോ അരി പിടികൂടി. കമ്പംമേട്ടില്‍ സ്വകാര്യവ്യക്തിയുടെ കടയില്‍ അനധികൃതമായി 103 പ്ലാസ്റ്റിക്ക് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 5150 കിലോ വെള്ളരിയും കുത്തരിയും സിവില്‍ സപ്ലൈസ് അധികൃതര്‍ പിടികൂടി. തമിഴ് നാട്ടില്‍ നിന്ന് അനധികൃതമായി എത്തിച്ച അരിയും റേഷന്‍ കടകളിലൂടെ ഒരു രൂപ നിരക്കില്‍ വിതരണം ചെയ്യുന്ന അരിയും ഉള്‍പ്പെടെയാണ് പിടിച്ചെടുത്തത്.

ഏതിനം അരിയാണെന്ന് തിരിച്ചറിയാതിരിക്കാന്‍ ലേബലില്ലാത്ത പ്ലാസ്റ്റിക്ക് ചാക്കുകളിലാണ് അരി സൂക്ഷിച്ചിരുന്നത്. കടയില്‍ അനധികൃതമായി അരി വില്‍പന നടക്കുന്നതായ പരാതിയെത്തുടര്‍ന്നായിരുന്നു പരിശോധന. ഉടുമ്പന്‍ചോല താലൂക്ക് സപ്ലൈഓഫീസര്‍ പി.എല്‍ തോമസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. യാതൊരു രേഖയുമില്ലാതെ അരി സൂക്ഷിച്ച കടയുടമ കമ്പംമെട്ട് പള്ളിത്താഴെ യൂനുസിനെതിരെ കേസെടുത്തു.

Keywords: Yunus, Shop, Rice, Pallithazhe, Nedumkandam, Thomas, Amount, Kvartha, Malayalam News, Kerala Vartha.

Post a Comment