Follow KVARTHA on Google news Follow Us!
ad

അശ്ലീലചിത്രങ്ങള്‍ മോര്‍ഫ് ചെയ്തു പ്രചരിപ്പിച്ച ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍

അശ്ലീലചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍. വിവാഹ സ്ഥലങ്ങളില്‍ നിന്നും House, Photo, Card, Arrest, Morf, Student, Womens, Kvartha, Malayalam News, Kerala Vartha.
House, Photo, Card, Arrest, Morf, Student, Womens, Kvartha, Malayalam News, Kerala Vartha.
പൊന്‍കുന്നം: അശ്ലീലചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍. വിവാഹ സ്ഥലങ്ങളില്‍ നിന്നും സ്ത്രീകളുടെ ചിത്രമെടുത്ത് അശ്ലീലചിത്രങ്ങള്‍ക്കൊപ്പം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കട്ടപ്പന അയ്യപ്പന്‍ കോവില്‍ സ്വരാജ് സ്വദേശി പത്തായപ്പുരയ്ക്കല്‍ റോജേഷ് (27) ആണ് അറസ്റ്റിലായത്.

ബന്ധുക്കളായ രണ്ട് സ്ത്രീകളുടെയും പത്താംക്ലാസ് വിദ്യാര്‍ഥിനിയുടെയും ഉള്‍പെടെയുള്ള ഫോട്ടോകള്‍ റോജേഷ് മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതായി പോലീസ് പറഞ്ഞു. പള്ളിക്കത്തോടുള്ള ബന്ധുവീട്ടില്‍ താമസിച്ച് ഫോട്ടോഗ്രഫി ജോലി ചെയ്തുവന്ന റോജേഷ് വിവാഹ ചടങ്ങുകളില്‍ എത്തുന്ന സ്ത്രീകളുടെ ചിത്രമെടുക്കുകയും ഇന്റര്‍നെറ്റില്‍ നിന്നു ഡൗണ്‍ ലോഡ് ചെയ്‌തെടുത്ത നഗ്‌നചിത്രങ്ങളുമായി മോര്‍ഫ് ചെയ്യുകയുമായിരുന്നു. മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ റോജേഷിന്റെ സുഹൃത്താണ് പ്രചരിപ്പിച്ചിരുന്നതെന്നാണ് സൂചന.

സ്ത്രീകളുടെ ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന്  പൊന്‍കുന്നം സി.ഐ രാജ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് റോജേഷ് അറസ്റ്റിലായത്. റോജേഷിന്റെ ബന്ധുവീട്ടില്‍ നടത്തിയ പരിശോധനയില്‍ ചിത്രങ്ങളടങ്ങിയ മെമ്മറികാര്‍ഡ് കണ്ടെത്തി.

Keywords: House, Photo, Card, Arrest, Morf, Student, Womens, Kvartha, Malayalam News, Kerala Vartha.

Post a Comment