Follow KVARTHA on Google news Follow Us!
ad

മദ്യപിക്കാത്തവര്‍ക്ക് മധുരപലഹാരവും മദ്യപിച്ചവര്‍ക്ക് പെറ്റി കേസും

മദ്യപിക്കാത്തവര്‍ക്ക് മധുരപലഹാരവും മദ്യപിച്ചവര്‍ക്ക് പെറ്റി കേസും നല്‍കി പൊലീസിന്റെ സമ്മാനം. Sweet, Police, Bus, Pala, Mundakayam, Driving, Licence, Kvartha, Malayalam News, Kerala Vartha.
Sweet, Police, Bus, Pala, Mundakayam, Driving, Licence, Kvartha, Malayalam News, Kerala Vartha.
പാലാ: മദ്യപിക്കാത്തവര്‍ക്ക് മധുരപലഹാരവും മദ്യപിച്ചവര്‍ക്ക് പെറ്റി കേസും നല്‍കി പൊലീസിന്റെ സമ്മാനം. മദ്യപിക്കാതെ വാഹനമോടിച്ചവര്‍ക്ക് മധുരപലഹാരവും മദ്യപിച്ച് വാഹനമോടിച്ചവര്‍ക്ക് പെറ്റികേസും, വര്‍ഷാവസാന ദിവസം പാലാ ജനമൈത്രി പൊലീസിന്റെ വകയായിരുന്നു ഈ സമ്മാനം.
വര്‍ഷാവസാന ദിനമായ തിങ്കളാഴ്ച വൈകുന്നേരം 300 ഓളം വാഹനങ്ങളിലാണ് ജനമൈത്രി പോലീസ് പരിശോധന നടത്തിയത്. 50 ഓളം പേര്‍ മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന് പരിശോധനയില്‍ കണ്ടെത്തി. പുതുവത്സര തലേന്ന് മദ്യപിച്ച് വാഹനമോടിച്ച സ്വകാര്യ ബ­സ് ഡ്രൈവറും പരിശോധനയില്‍ പോലീസിന്റെ പിടിയിലാ­യി.

മുണ്ടക്കയം പാണത്തൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസി­ന്റെ ഡ്രൈവര്‍ ആനിക്കാട് പരുവനാനിക്കല്‍ പ്രകാശ്(37) ആണ് പിടിയിലായത്. എസ്.ഐ. സിബി തോമസിന്റെ നേതൃത്വത്തിലുള്ള വാഹന പരിശോധനയ്ക്കിടെയാണ് പിടിയിലായത്. ഇയാളു­ടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു. മദ്യപിക്കാതെ വാഹനമോടിച്ചവര്‍ക്കെല്ലം പോലീസ് മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു.

Keywords: Sweet, Police, Bus, Pala, Mundakayam, Driving, Licence, Kvartha, Malayalam News, Kerala Vartha.

Post a Comment