Follow KVARTHA on Google news Follow Us!
ad

പാട്രിക് സക് ലിങ് ഇന്ത്യയിലെ പുതിയ ഓസ്‌ട്രേലിയന്‍ ഹൈക്കമ്മീഷണര്‍

പാട്രിക് സക് ലിങ് ഇന്ത്യയിലെ പുതിയ ഓസ്‌ട്രേലിയന്‍ ഹൈക്കമ്മീഷണര്‍. India, High Commissioner, Hindi, Ptaric, Melban, Department, Diploma, Month, Kvartha, Malayalam News, Kerala Vartha.
India, High Commissioner, Patrick Suckling, Hindi, Ptaric, Melban, Department, Diploma, Month, Kvartha, Malayalam News, Kerala Vartha.
മെല്‍ബണ്‍: പാട്രിക് സക് ലിങ് ഇന്ത്യയിലെ പുതിയ ഓസ്‌ട്രേലിയന്‍ ഹൈക്കമ്മീഷണര്‍. ഇപ്പോഴത്തെ ഹൈക്കമ്മീഷണര്‍ മലയാളി ബന്ധമുള്ള പീറ്റര്‍ വര്‍ഗീസ് ഓസ്‌ട്രേലിയയുടെ വിദേശകാര്യ വ്യാപാര വകുപ്പിന്റെ തലവനായി പോകുന്നതിനെ തുടര്‍ന്ന് ഹിന്ദി അറിയാവുന്ന നയതന്ത്രജ്ഞന്‍ പാട്രിക് സക് ലിങ്ങിനെ ഇന്ത്യയിലെ ഹൈക്കമ്മീഷണറായി ഓസ്‌ട്രേലിയ നിയമിച്ചു.

നേരത്തെ ഡല്‍ഹിയില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ള സക് ലിങ്ങിനെ ഇന്ത്യയില്‍ തങ്ങളുടെ പ്രതിനിധിയായി നിയമിക്കുകവഴി ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ സുദൃഢമാക്കാന്‍ ലക്ഷ്യമിടുന്നതായി ഓസ്‌ട്രേലിയന്‍ വിദേശകാര്യമന്ത്രി ബോബ് കര്‍ പറഞ്ഞു. സക് ലിങ്ങ് സിഡ്‌നി സര്‍വകലാശാലയില്‍ നിന്ന് ഹിന്ദിയില്‍ ബിരുദാനന്തര ഡിപ്ലോമ നേടിയിട്ടുണ്ട്. പാട്രിക് സക് ലിങ് ഈ മാസം ചുമതലയേല്‍ക്കും.

Keywords: India, High Commissioner, Patrick Suckling, Hindi, Ptaric, Melban, Department, Diploma, Month, Kvartha, Malayalam News, Kerala Vartha, Patrick Suckling appointed as Australia's next high commissioner to India.

Post a Comment