Follow KVARTHA on Google news Follow Us!
ad

പാക് മലയാളി ദമ്പതികളുടെ മകള്‍ക്ക് ഇന്ത്യന്‍ പൗരത്വത്തിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി

പാക്ക് മലയാളി ദമ്പതികളുടെ മകള്‍ക്ക് ഇന്ത്യന്‍ പൗരത്വത്തിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. പാക്ക് സ്വദേശി Malayali, Indian, Jagimon, Joseph, School, December, Study, Kvartha, Malayalam News, Kerala Vartha, Pakistan.
Malayali, Indian, Jagimon, Joseph, School, December, Study, Kvartha, Malayalam News, Kerala Vartha, Pakistan.
ദമാം: പാക് മലയാളി ദമ്പതികളുടെ മകള്‍ക്ക് ഇന്ത്യന്‍ പൗരത്വത്തിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. പാക് സ്വദേശി ഗുലാം റാസ മാലിക്കിന്റെയും കോട്ടയം നെടുംകുന്നം സ്വദേശിനി മേരിക്കുട്ടിയുടെയും മകള്‍ സുമയ്യയ്ക്കാണ് ഇന്ത്യന്‍ പൗരത്വം ലഭിക്കാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായത്. ദമാം അല്‍മുന ആശുപത്രിയിലെ സൂപ്പര്‍വൈസറായ ഗുലാം റാസ മാലിക്കിന്റെയും നഴ്‌സായ മേരിക്കുട്ടിയുടെയും ഏക മകളാണ് സുമയ്യ.

പ്രത്യേക മാനുഷിക പരിഗണന നല്‍കി സുമയ്യയ്ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കണമെന്നാവശ്യപ്പെട്ടുള്ള രക്ഷിതാക്കളുടെ അപേക്ഷ 2008 ഡിസംബര്‍ 18 ന് നിരസിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് ദമാമിലെ സാമൂഹികപ്രവര്‍ത്തകനായ ജഗിമോന്‍ ജോസഫാണ് പ്രശ്‌നം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പെടെയുള്ളവരുടെ ശ്രമങ്ങളാണ് ഫലം കണ്ടത്.

പാകിസ്ഥാനില്‍ പിതാവിന്റെ മകളെന്ന നിലയില്‍ ലഭിച്ച പാസ് പോര്‍ട്ട് പാക്  എംബസിയില്‍ തിരികെ നല്‍കിയ രേഖയും ഇന്ത്യന്‍ പൗരത്വത്തിനുള്ള ഫീസും അടയ്ക്കണം. രേഖകള്‍ അടിയന്തിരമായി സമര്‍പിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ദമാം ഇന്‍ഡ്യന്‍ സ്‌ക്കുളില്‍ പ്ലസ് ടൂ പഠനം കഴിഞ്ഞ സുമയ്യ ഇപ്പോള്‍ തുടര്‍പഠനം നടത്തുകയാണ്.

Keywords: Malayali, Indian, Jagimon, Joseph, School, December, Study, Kvartha, Malayalam News, Kerala Vartha, Pakistan.

Post a Comment